»   » യന്തിരന്‍ 3ഡിയില്‍!

യന്തിരന്‍ 3ഡിയില്‍!

Posted By:
Subscribe to Filmibeat Malayalam
Endhiran
രജനീകാന്ത്-ശങ്കര്‍ ടീമിന്റെ യന്തിരന്റെ 3ഡി പതിപ്പ് ഇറക്കാന്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യന്തിരനെ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്ത് റി റീലിസ് ചെയ്യാനാണത്രേ പരിപാടി. അതേ സമയം സിനിമ മൊത്തമായി ത്രീഡിയിലേക്ക് മാറ്റാനൊന്നും അവര്‍ക്ക് പരിപാടിയില്ല. പുതുതായി പത്ത് മിനിറ്റ് അധികം കൂട്ടിച്ചേര്‍ക്കുന്ന രംഗങ്ങള്‍ ത്രീഡിയിലാക്കാനാണ് പ്ലാന്‍.

യന്തിരന്‍ ഒരിയ്ക്കല്‍ കണ്ട പ്രേക്ഷകരെ വീണ്ടുംതിയറ്ററുകളിലെത്തിയ്ക്കാനുള്ള തന്ത്രമാണ് സണ്‍ ഇതിലൂടെ പയറ്റുന്നത്. അടുത്തകാലത്ത് ഹോളിവുഡ് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച അവതാറും സമാന ശൈലിയില്‍ വീണ്ടും റീ റിലീസ് ചെയ്തിരുന്നു.

ഈ വര്‍ഷമാദ്യം യന്തിരന്‍ 3ഡിയിലാണ് നിര്‍മിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് വേണ്ടി കുറച്ച് രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും വമ്പന്‍ ചെലവും സമയദൈര്‍ഘ്യവും കണക്കിലെടുത്ത് ഇത് വേണ്ടെന്നുവെയ്ക്കുകയായിരുന്നു. അപ്പോള്‍ ചിത്രീകരിച്ച രംഗങ്ങളാണ് ഇംഗ്ലീഷ് വേര്‍ഷനില്‍ കൂട്ടിച്ചേര്‍ക്കുന്നതെന്ന് സൂചനയുണ്ട്.

യന്തിരന്റെ ഇംഗ്ലീഷ് 3ഡി പതിപ്പും തിയറ്ററുകളില്‍ തരംഗം സൃഷ്ടിയ്ക്കുമെന്നാണ് സിനിമാപണ്ഡിറ്റുകള്‍ പ്രവചിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam