»   » തമിഴില്‍ നടിക്കാന്‍ ഇനിയും മോഹം: ഐശ്വര്യ

തമിഴില്‍ നടിക്കാന്‍ ഇനിയും മോഹം: ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഇനിയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഐശ്വര്യ റായ്. യന്തിരന്റെ വന്‍ വിജയമാണ് ഐശ്വര്യയെ വീണ്ടും തമിഴിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

തമിഴില്‍ സംവിധായകന്‍ ശങ്കറിന്റെ സിനിമകളില്‍ അഭിനയിക്കാനാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്ന് ഐശ്വര്യ എടുത്തുപറഞ്ഞിട്ടുണ്ട്.

തമിഴില്‍ ഒഴുക്കോടെ സംസാരിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെങ്കിലും തമിഴ് കുറേയൊക്കെ വഴങ്ങും. വര്‍ഷങ്ങളായി തമിഴ് സിനിമകളുമായുള്ള പരിചയം തമിഴ് ഭാഷയില്‍ മികവുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. 'യന്തിര'ന്റെ വളരെക്കാലം നീണ്ട ചിത്രീകരണം തമിഴ് ഭാഷ കൂടുതല്‍ പരിശീലിക്കാന്‍ എനിക്ക് അവസരമൊരുക്കി- ഐശ്വര്യ പറയുന്നു.

തമിഴ് ഭാഷ പഠിച്ചതിനു പുറമേ ഒരു വ്യവസായമെന്ന നിലയില്‍ തമിഴ് സിനിമകളുടെ കുതിപ്പും തമിഴില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

'ജീന്‍സി'നുശേഷം യന്തിരനില്‍ക്കൂടി ശങ്കറിനൊപ്പം പ്രവര്‍ത്തിച്ചത് അദ്ദേഹത്തോടുള്ള അടുപ്പം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ ശങ്കറിന്റെ സിനിമയിലൂടെ വീണ്ടും കോളിവുഡിലെത്തുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും ഐശ്വര്യ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam