twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യന്തിരന്റെ വിജയത്തിന് രജനീകാന്ത് ഫിലിംഫെസ്റ്റിവല്‍

    By Lakshmi
    |

    Rajinikanth
    ബഹുഭാഷാ ചിത്രം യെന്തിരന്റെ പ്രമോഷനുവേണ്ടി നായകന്‍ രജനീകാതിന്റെ പേരില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. രജനിയുടെ പ്രമുഖ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടത്തുന്നത്. വെള്ളിയാഴ്ച ആദ്യചിത്രമായി അണ്ണാമലൈആണ് പ്രദര്‍ശിപ്പിച്ചത്.

    രജനി എന്ന നടന്റെ കഴിഞ്ഞകാലം ജനങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുക. ഇങ്ങനെ ഇരട്ടിയാകുന്ന ആരാധനയെ യന്തിരനിലേയ്ക്ക് തിരിച്ചുവിടുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.

    അദ്ദേഹത്തിന്റെ ആദ്യസിനിമയായ അപൂര്‍വരാഗങ്ങള്‍ മുതല്‍ ഇപ്പോള്‍ റിലീസിന് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം യെന്തിരന്‍ വരെയും പ്രേക്ഷക മനസുകളില്‍ രജനിയ്ക്കുള്ള സ്ഥാനത്തിനും ബഹുമാനത്തിനും ഒരു കുറവും വന്നിട്ടുമില്ല.

    ഇതെല്ലാം മുന്നില്‍കണ്ട് രജനിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ സിനിമാ നിര്‍മ്മാണ വിതരണരംഗത്തെ വമ്പന്‍ കമ്പനിയായ ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സ് പ്രൊജക്ഷന്‍ ഗ്രൂപ്പായ എജിഎസ് സിനിമാസ് ആണ് രജനീഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

    രജനിയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഉള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. 25ന് മന്നന്‍, 26ന് ദളപതി, 27ന് ഗുരുശിഷ്യന്‍, 28 ന് മുരുട്ടുകാളൈ, 29ന് മുത്തു, 30ന് ചന്ദ്രമുഖി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

    ഫെസ്റ്റിവല്‍ ഉത്ഘാടന വേളയില്‍ യെന്തിരന്റെ ട്രെയ്‌ലറും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ ശങ്കര്‍ രജനി ഐശ്വര്യറായ് കൂട്ടുകെട്ടില്‍ വരുന്ന യെന്തിരന്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ലോകമൊട്ടുക്കുമായാമ് റിലീസ് ചെയ്യുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X