»   » യന്തിരന്‍ ടിക്കറ്റിന് 5000 രൂപ!

യന്തിരന്‍ ടിക്കറ്റിന് 5000 രൂപ!

Posted By:
Subscribe to Filmibeat Malayalam
Endhiran
വെള്ളിത്തിരയിലെ യന്തിരന്‍ എന്ന അദ്ഭുതത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തീരുകയാണ്. മൂന്ന് ദിവസത്തിന് ശേഷം ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിനെ വരവേല്‍ക്കാന്‍ രജനി ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു.

ചെന്നൈ നഗരം യന്തിരന്‍ തരംഗത്തിലമര്‍ന്നുവെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. സിനിമ പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകള്‍ക്ക് മുന്നിലുള്ള രജനിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ക്ക് മുകളില്‍ പതിവുപോലെ പാലഭിഷേകം ഉണ്ടാവും. ഇതിന് പുറമെ മിക്കവാറും എല്ലാ അമ്പലങ്ങളിലും രജനിയ്ക്ക് വേണ്ടി പ്രത്യേക പൂജകള്‍ ആരാധകര്‍ നടത്തുന്നുണ്ട്.

മൂ്ന്ന് ഭാഷകളിലായി രണ്ടായിരത്തില്‍പ്പരം തിയറ്ററുകളിലാണ് യന്തിരന്‍ റിലീസ് ചെയ്യുന്നത്.

ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലുള്ള തിയറ്ററുകളിലെല്ലാം പുലര്‍ച്ചെ മൂന്നരയോടെ ആദ്യ ഷോ ആരംഭിയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നഗരത്തിലെ വന്‍ മള്‍ട്ടിപ്ലെക്‌സുകളെല്ലാം രാവിലെ സ്‌പെഷ്യല്‍ മോണിങ് ഷോ നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇത് അനുവദിയ്ക്കുകയാണെങ്കില്‍ പുലര്‍ച്ചെതന്നെ ഇവിടങ്ങളില്‍ യന്തിരന്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

യന്തിരന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് കാശ് കുറച്ചൊന്നുമല്ല ഇറക്കേണ്ടി വരിക. 500 രൂപ മുതല്‍ 5000 രൂപ വരെ മുടക്കിയാണ് രജനി ആരാധകര്‍ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ബ്ലാക്കില്‍ വാങ്ങണമെങ്കില്‍ ഇതില്‍ കൂടുതല്‍ കാശെറിയേണ്ടി വരുമെന്ന് ചുരുക്കം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam