»   » യന്തിരന്‍ തരംഗം കേരളത്തിലും

യന്തിരന്‍ തരംഗം കേരളത്തിലും

Posted By:
Subscribe to Filmibeat Malayalam
Endhiran
മമ്മൂട്ടി-ലാല്‍ സിനിമകളുടെ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് യന്തിരന്‍ കേരളത്തിലേക്ക്. ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ 128 തിയറ്ററുകളിലാണ് യന്തിരന്‍ റിലീസ് ചെയ്യുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന റെക്കാര്‍ഡ് യന്തിരന് സ്വന്തമാകും.

വന്‍ തുകയ്ക്ക് സെവന്‍ആര്‍ട്‌സ് ഫിലിംസാണ് കേരളത്തില്‍ യന്തിരന്റെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ലോകമൊട്ടാകെ പടരുന്ന യന്തിരന്‍ തരംഗം കേരളത്തിലും തിരയടിയ്ക്കുന്ന രീതിയില്‍ തന്നെയാണ റിലീസ് ഉണ്ടാവുകയെന്ന് സെവന്‍ആര്‍ട്‌സ് വിജയകുമാര്‍ പറയുന്നു.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം യന്തിരന് രണ്ടോ അതിലധികമോ സെന്ററുകളില്‍ റിലീസുണ്ട്. തലസ്ഥാന നഗരിയില്‍ മാത്രം അഞ്ച് തിയറ്റുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഏതാണ്ട് 4500ഓളം പേര്‍ക്ക് ഒരേ സമയം യന്തിരന്‍ കാണാമെന്ന് ചുരുക്കം.

മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ 100ല്‍പരം തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോഴാണ് തിയറ്ററുകളില്‍ രജനി മാജിക്ക് അരങ്ങേറുന്നതെന്ന് ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ പോക്കിരിരാജയും മോഹന്‍ലാലിന്റെ ശിക്കാറും കഷ്ടിച്ച് 100 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഇനി നിങ്ങള്‍ തന്നെ പറയൂ ആരാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയോ ലാലോ അതോ രജനിയോ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam