ഇനിയും സിനിമയില്‍ ചുംബിയ്ക്കാന്‍ തയ്യാര്‍: തൃഷ

തമിഴ് നാട്ടില്‍ പിറന്ന തമിഴ് പെണ്‍കൊടിയായ താന്‍ ശ്രീലങ്കയില്‍ ഷൂട്ടിംഗിന് പോവില്ലെന്ന് പറയുന്നു തൃഷ. തമിഴ് നാട്ടിലെ നടിഗര്‍ സംഘം വിലക്കുകയാണെങ്കില്‍ ശ്രീലങ്കയില്‍ പോവില്ലെന്നാണ് തൃഷയുടെ നിലപാട്.
അസിന്‍ ശ്രീലങ്കയില്‍ പോയത് തമിഴ് ചലച്ചിത്ര ലോകത്ത് വന്‍ വിവാദമായിരുന്നു. തമിഴ് സംഘടനകള്‍ അസിനെ ബഹിഷ്കരിയ്ക്കാന്‍ വരെ ആഹ്വാനം ചെയ്തിരുന്നു.
കമലഹാസനോടൊപ്പം മന്മഥഅമ്പ് എന്ന ചിത്രത്തില്‍ അഭിനയിയ്ക്കുന്ന സന്തോഷത്തിലാണ് തൃഷ ഇപ്പോള്‍. തമിഴ്നാട്ടിലെ ഉപ മുഖ്യമന്ത്രിയായ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്.


Click it and Unblock the Notifications