»   » തമിഴ് സംഘടനകള്‍ അസിനെ ബഹിഷ്‌ക്കരിക്കുന്നു

തമിഴ് സംഘടനകള്‍ അസിനെ ബഹിഷ്‌ക്കരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Asin
നടികര്‍ സംഘത്തിന്റെ വിലക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അസിനെതിരെയുള്ള തമിഴ് സംഘടനകളുടെ രോഷം തണുക്കുന്നില്ല. വിദേശരാജ്യങ്ങളിലെ തമിഴര്‍ക്കിടയില്‍ സ്വാധീനമുള്ള തമിഴ് സംഘടനകള്‍ അസിനെ ബഹിഷ്‌ക്കരിയ്ക്കാനുള്ള ആലോചനയിലാണ്.

അമേരിക്കയിലുടനീളമുള്ള മുപ്പതോളം തമിഴ് സംഘടനകള്‍ ചേര്‍ന്ന തമിഴ് അസോസിയേഷന്‍ അസിന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. നടിയുടെ ശ്രീലങ്കന്‍ യാത്രയില്‍ പ്രതിഷേധിച്ചാണ് അസിനെ ബഹിഷ്‌ക്കരിയ്ക്കുന്നതെന്ന് തമിഴ് ഓര്‍ഗനൈസേഷന്‍ തലവന്‍ പളനി സുന്ദരം പറഞ്ഞു.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അസിന്‍. ലങ്കയില്‍ നടന്ന ഐഐഎഫ്എ ചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഭാര്യയോടൊപ്പം യാത്ര ചെയ്യേണ്ടി വന്നത് പ്രോട്ടോക്കോള്‍ അനുസരിച്ചാണെന്നും നടി പറയുന്നു.

വിജയ് ചിത്രമായ കാവല്‍ കാതലന്റെ ഓവര്‍സീസ് റൈറ്റുകളെ കാര്യമായി ബാധിയ്ക്കുന്നതാണ് യുഎസിലെ തമിഴ് സംഘടനകളുടെ ബഹിഷ്‌ക്കരണ ആഹ്വാനം. തമിഴ് സിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റുള്ള അമേരിക്കന്‍ വിപണിയില്‍ ബഹിഷ്ക്കരണമുണ്ടായാല്‍ വിജയസാധ്യതയെ തന്നെ അത് ബാധിച്ചേക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam