ഇനി ബിക്കിനിയിട്ട് വരുമോ? ഇത്രയും കാണിച്ചില്ലേ ആ പൊക്കിള്‍ കൂടെ കാണിക്ക്; ഗൗരിയ്ക്ക് അസഭ്യ വര്‍ഷം!

സോഷ്യല്‍ മീഡിയ എന്നത് താരങ്ങളേയും ആരാധകരേയും പരസ്പരം അടുപ്പിക്കുന്ന ഒന്നാണ്. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാന്‍ ആരാധകരെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. തങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ ആരാധകരെ അറിയിക്കാന്‍ താരങ്ങളും സോഷ്യല്‍ മീഡിയ അറിയിക്കുന്നു.

സിനിമകളിലേയും മറ്റുമൊക്കെ പ്രകടനത്തെക്കുറിച്ചും മറ്റുമുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ അറിയാനും ആരാധകരുടെ താല്‍പര്യങ്ങള്‍ എന്തെന്ന് അറിയാനുമൊക്കെ സോഷ്യല്‍ മീഡിയ ആരാധകരെ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ എന്നത് ആരാധകര്‍ക്കും താരങ്ങള്‍ക്കും ഇടയിലെ പാലമായി മാറുകയാണ്. പക്ഷെ എല്ലായിപ്പോഴും ഇതങ്ങനെയാകണമെന്നില്ല.

തലവേദന

സോഷ്യല്‍ മീഡിയ ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിക്കൊണ്ടുള്ള ചിലരുടെ പ്രതികരണങ്ങളും പരിഹാസങ്ങളുമൊക്കെ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. സിനിമകള്‍ കണ്ട് തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് മനസിലൊരു ചിത്രം തയ്യാറാക്കുന്ന ആരാധകര്‍ താരങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ പ്രതികരിക്കുക ചിലപ്പോള്‍ വളരെ മോശമായിട്ടായിരിക്കും.

ഗോവന്‍ യാത്ര

ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് നടി ഗൗരി കിഷന്‍. 96 എന്ന സിനിമയിലൂടെയാണ് ഗൗരി കിഷന്‍ താരമായി മാറുന്നത്. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനുവിന്റെ ബാല്യകാലം അവതിരിപ്പിച്ചാണ് ഗൗരി കയ്യടി നേടുന്നത്. പിന്നീട് നായികയായി മാറിയെങ്കിലും ആരാധകരെ സംബന്ധിച്ച് ഇന്നും ഗൗരി ജാനുവാണ്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അസഭ്യ വര്‍ഷം

ചിത്രങ്ങളില്‍ ഗൗരി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഷോര്‍ട്ട്‌സും ടോപ്പും ധരിച്ച് ഗ്ലാമറസായാണ് ഗൗരി എത്തിയിരിക്കുന്നത്. എന്നാല്‍ ഗൗരിയെ മനസില്‍ ജാനുവായി മാത്രം കാണുന്ന ആരാധകര്‍ക്ക് ഇത് പിടിച്ചില്ല. താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. എന്ത് ധരിക്കണമെന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്ന കാര്യം മറന്നു കൊണ്ട് താരത്തിനെതിരെ അസഭ്യ വര്‍ഷം നടത്തുകയാണ് സോഷ്യല്‍ മീഡിയ.

എന്റെ ജാനു ഇങ്ങനല്ല


എന്റെ ജാനു ഇങ്ങനല്ല, ഗൗരിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ചേരുന്നത് നാടന്‍ വേഷം തന്നെയാണ്, ഇത്രയും കാണിച്ചില്ലേ ആ പൊക്കിള്‍ കൂടി കാണിക്കൂ, ഇനി വരിക ബിക്കിനിയിലായിരിക്കുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. ജീവിതത്തില്‍ താന്‍ ജാനുവല്ലെന്ന് നേരത്തെ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ചില ആരാധകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഗൗരി. മാര്‍ഗംകളി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലെത്തുന്നത്. പിന്നീട് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി എത്തി കയ്യടി നേടി. മാസ്റ്റര്‍, പുത്തം പുതു കാലൈ വിടിയാധാ തുടങ്ങിയവയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. അനുരാഗം ആണ് പുറത്തിറങ്ങാനുള്ള മലയാളം സിനിമ. പിന്നാലെ ശ്രീദേവി ശോഭന്‍ ബാബു എന്ന തെലുങ്ക് ചിത്രവും ബിഗിനിംഗ് എന്ന തമിഴ് ചിത്രവും അണിയറയിലുണ്ട്. പേപ്പര്‍ റോക്കറ്റ് എന്ന സീരീസിലൂടെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരുന്നു.

കയ്യടി നേടി

ചെന്നൈയില്‍ വളര്‍ന്ന ഗൗരി മലയാളിയാണ്. അമ്മ കോട്ടയംകാരിയും അച്ഛന്‍ പത്തനംതിട്ടക്കാരനുമാണ്. പഠിച്ചത് ബാംഗ്ലൂരിലായിരുന്നു. 96ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഈ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും തന്റെ വേഷം ഗൗരി തന്നെയാണ് അവതരിപ്പിച്ചത്. വിജയ് ചിത്രം മാസ്റ്റര്‍, ധനുഷ് ചിത്രം കര്‍ണന്‍ എന്നിവയിലും ഗൗരി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

More from Filmibeat

Read more about: gouri g kishan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X