റാമും ജാനുവും കേരളത്തിൽ സൂപ്പർ ഹിറ്റ്!! കേരളത്തില്‍ ഏറ്റവും ലാഭം നേടിയ തമിഴ് ചിത്രം 96
കേരളത്തില്‍ വിതരണക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും ലാഭം നല്‍കിയ ചിത്രമായിരുന്നു 96.
വലിയ ഹൈപ്പില്ലാതെ വന്ന് ഹിറ്റായ ചിത്രമായിരുന്നു 96. തൃഷ, വിജയ് സേതുപതി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴിൽ മാത്രമല്ല മലയാളത്തിലും സൂപ്പർ ഹിറ്റായിരുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒടിയ ചിത്രമായിരുന്നു ഇത്. ഏറെ പ്രതീക്ഷയോടെ എത്തിയ പല ചിത്രങ്ങളും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോൾ ഒരു പ്രതീക്ഷയുമില്ലാതെ എത്തിയ 96 വലിയ വിജയമായിരുന്നു.

കേരളത്തില്‍ വിതരണക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും ലാഭം നല്‍കിയ ചിത്രമായിരുന്നു 96. വന്‍ തുക നല്‍കി വിതരണാവകാശം സ്വന്തമാക്കിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ നഷ്ടം വരുത്തിയപ്പോഴാണ് പ്രേം കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 96 2 കോടിക്കടുത്ത് ലാഭം വിതരണക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍, 2.0 എന്നിവയാണ് കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ വന്‍ കളക്ഷനു ശേഷം ഈ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മുന്നോട്ടുപോകാനായില്ല.
വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രം 96 ഈ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. സ്‌കൂളില്‍ നിന്നുണ്ടായ പ്രണയവും അവ നഷ്ടപ്പെടുന്നതും പിന്നീട് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications











