Just In
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 1 hr ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 2 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
Don't Miss!
- News
വീണ്ടും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി കര്‍ഷകര്‍; സിംഗുവില്‍ നിന്നും കൂടുതല്‍ പേര് ദില്ലിയിലേക്ക്
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
96 നിര്‍മ്മാതാവിനെ കുരുക്കിലാക്കി നടിഗര്‍ സംഘം! പണം നല്‍കാത്തവര്‍ക്കൊപ്പം സഹകരിക്കണ്ടെന്ന് സംഘടന
വിജയ് സേതുപതിയുടെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രമാണ് 96. മക്കള്‍സെല്‍വന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി ചിത്രം മാറിയിരുന്നു. മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിനു പിന്നാലെയായിരുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ചിത്രത്തിന് ലഭിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു.
സര്‍ക്കാരിന്റെ വിജയക്കുതിപ്പ് തുടരുന്നു! കളക്ഷനില്‍ വീണ്ടും നേട്ടം! വിവാദങ്ങള്‍ ഒരു പ്രശ്നമേയല്ല!
അതേസമയം റിലീസ് ചെയ്യുന്നതിനു മുന്‍പായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു 96 തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ടതായിരുന്നു കാരണം. വിജയ് സേതുപതി തന്റെ കൈയ്യില്‍ നിന്നും കോടികള്‍ മുടക്കിയാണ് ഇത് പരിഹരിച്ചിരുന്നത്. വിജയ് സേതുപതിയുടെ സഹായം തേടിയതിന് നിര്‍മ്മാതാവായ എസ് നന്ദഗോപാലിന് നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ നന്ദഗോപാലിന് വീണ്ടും തിരിച്ചടി നല്കി നടിഗര്‍ സംഘത്തിന്റെ പുതിയ തീരുമാനം വന്നിരിക്കുകയാണ്.

96 നേരിട്ട പ്രതിസന്ധി
96ന്റെ നിര്‍മ്മാതാവ് എസ്.നന്ദഗോപാല്‍ മുന്‍പ്
കത്തിസണ്ടെ എന്ന ചിത്രത്തിനായി മൂന്ന് കോടി രൂപ ഒരു സാമ്പത്തിക ഇടപാടുകാരനില്‍ നിന്നും കടം വാങ്ങിയിരുന്നു. ഇതിനൊപ്പം ഒരു കോടി രൂപ നടനും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ വിശാലിനും നന്ദഗോപാല്‍ കൊടുക്കാനുണ്ടായിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ നന്ദഗോപാലിന് സാധിക്കാത്തതിനാല്‍ 96ന്റെ റിലീസ് പ്രതിസന്ധിയില്‍ ആവുകയായിരുന്നു. തുടര്‍ന്ന് റിലീസിനു മുന്നോടിയായി വിജയ് സേതുപതി ഈ പ്രശ്നം പരിഹരിച്ചിരുന്നു. നാല് കോടി രൂപ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി മുടക്കിയിരുന്നു. ചിത്രത്തിന്റെ സുഗമമായ റിലീസിനു വേണ്ടിയായിരുന്നു ഈ പണം നടന് മുടക്കിയിരുന്നത്.

വിശാല്‍ ഇടപെട്ടത്
തുടര്‍ന്ന് നടന് വിശാല്‍ ഈ പ്രശ്നത്തില്‍ ഇടപെടുകയും പണം തിരിച്ചുനല്‍കാന്‍ നിര്‍മ്മാതാവിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. വിജയ് സേതുപതിയാണ് കടം ഏറ്റെടുത്തെന്ന് അറിഞ്ഞപ്പോള്‍ ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിശാല്‍ മുന്‍പ് പറഞ്ഞിരുന്നത്. ഇത്തരത്തിലുളള അനുഭവങ്ങളും വേദനകളും താന്‍ അനുഭവിച്ചിട്ടുണ്ടെന്നും തന്റെ സഹപ്രവര്ത്തകന് കൂടി ഇത് അനുഭവിക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും വിശാല്‍ പറഞ്ഞിരുന്നു. മറ്റുളളവര്‍ വരുത്തി വെയ്ക്കുന്ന ബാധ്യത ഒരു നടന് ഏറ്റെടുക്കുക എന്നത് ഏറെ ദുഖകരമാണെന്നും 96 വലിയൊരു വിജയമാകട്ടേയെന്നും മുന്‍പ് വിശാല്‍ പറഞ്ഞിരുന്നു.

നടിഗര്‍ സംഘത്തിന്റെ പുതിയ തീരുമാനം
ഈയൊരു സംഭവം ഇപ്പോള്‍ നടിഗര്‍ സംഘത്തെ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പണം നല്കാന് വിമുഖത കാണിക്കുന്ന നിര്‍മ്മാതാക്കളുടെ ചിത്രങ്ങളില്‍ നടികര്‍ സംഘത്തിലെ അംഗങ്ങളാരും ഇനി മുതല്‍ ജോലി ചെയ്യേണ്ടതില്ല എന്നാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. 96ന്റെ നിര്‍മ്മാതാവിനെയും വെട്ടിലാക്കികൊണ്ടാണ് സംഘടന പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

നിര്‍മ്മാതാവ് പറഞ്ഞത്
അതേസമയം ഇക്കാര്യത്തില്‍ പ്രതികരണവുമായി 96ന്റെ നിര്‍മ്മാതാവ് നന്ദഗോപാല്‍ രംഗത്തെത്തിയിരുന്നു. താന്‍ 96ല്‍ അഭിനയിച്ച എല്ലാവര്ക്കും പ്രതിഫലം പൂര്‍ണമായി നല്‍കിയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സിനിമ റിലീസാകുന്നതിന് ആറുമാസം മുമ്പ് വിജയ് സേതുപതിയുടെ പ്രതിഫല തുക ഞാന്‍ നല്‍കിയിരുന്നു. എന്നാല്‍ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സേതുപതി എന്നെ പണപരമായി സഹായിക്കുകയും ചെയ്തു.നന്ദഗോപാല്‍ പറയുന്നു

അതിനുളള ബാധ്യത എനിക്കുണ്ട്
തീര്‍ച്ചയായും ആ പണം ഞാന്‍ തിരികെ നല്‍കും. അതിനുളള ബാധ്യത എനിക്കുണ്ട്. എന്നാല്‍ വിക്രം പ്രഭുവിന് പണം നല്‍കാനില്ലെന്നത് സത്യമാണ്. വിശാലും ഞാനും തമ്മില്‍ പ്രശ്നമുണ്ട്. അത് പ്രതിഫലത്തിന്റെ പേരിലുളളതല്ല. എന്റെ കത്തിസണ്ടൈ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അതിന്റെ പ്രതിഫലം നല്‍കിയതാണ്. എന്നാല്‍ അതിന് ശേഷം വേണ്ടി വന്ന ചില ഡബ്ബിംഗുകളുടെത് നല്‍കിയിരുന്നില്ല.

പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും
തുപ്പറിവാളന്റെ ഷെയറുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നന്ദഗോപാല്‍ അറിയിച്ചു. അതേസമയം സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിട്ടും തിയ്യേറ്ററുകളില്‍ വിജയപ്രയാണം തുടരുകയാണ് 96. വിജയ് സേതുപതി ചിത്രം നേരത്തെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
ആസിഫ് അലിയ്ക്ക് നായികയായി ഐശ്വര്യ ലക്ഷ്മി! വിജയ് സൂപ്പറും പൗര്‍ണമിയും ടീസര്‍! കാണൂ
ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും? പ്രൊഫസര്‍ ഡിങ്കനു ശേഷം പുതിയ സിനിമ! പോക്കറ്റടിക്കാരനായി ദിലീപ്?