96 ടീം വീണ്ടും ഒന്നിക്കുന്നു! സിനിമയ്ക്ക് തുടക്കമായി! ആകാംക്ഷയോടെ ആരാധകര്‍
വിജയ് സേതുപതിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 96. മക്കള്‍ സെല്‍വനും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു ചിത്രം. ഒരിടവേളയ്ക്ക് ശേഷം 96 ടീം വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തമിഴില്‍ ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ സി പ്രേംകുമാറായിരുന്നു 96 സംവിധാനം ചെയ്തിരുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം നൊസ്റ്റാള്‍ജിയ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് 96ന് ലഭിച്ചിരുന്നത്. വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച റാമിനെയും ജാനുവിനെയും എല്ലാവരും നെഞ്ചോട് ചേര്‍ത്തിരുന്നു.

സേതുപതിയ്ക്കും തൃഷയ്ക്കുമൊപ്പം സിനിമയില്‍ അഭിനയിച്ച ഗൗരി ജി കിഷനും ആദിത്യ ഭാസ്‌കറും തെന്നിന്ത്യയില്‍ തരംഗമായി മാറിയിരുന്നു. ഒരിടവേളയ്ക്കു ശേഷം 96 ടീം വീണ്ടുമൊന്നിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. പുതിയ സിനിമയില്‍ വിജയ് സേതുപതി തന്നെ നായകവേഷത്തില്‍ എത്തുമ്പോള്‍ നായിക അതിഥി റാവു ഹൈദരിയാണ്.

സിനിമയില്‍ ഛായാഗ്രാഹകനായിട്ടാണ് സി പ്രേംകുമാര്‍ എത്തുന്നത്. തുഗ്ലക്ക് ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡല്‍ഹി പ്രസാദ് ദീനദയാലാണ് സംവിധാനം ചെയ്യുന്നത്. 96ല്‍ സി പ്രേംകുമാറിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ച സംവിധായകനാണ് ദീനദയാല്‍. 96നു വേണ്ടി സംഗീതമൊരുക്കിയ ഗോവിന്ദ വസന്ത തന്നെ ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നു.

96ലെ മിക്ക അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, വിയാകോം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നറായിട്ടാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

വിജയ് സേതുപതിയുടെ മുന്‍ചിത്രങ്ങളായ നടുവുള കൊഞ്ചം പാക്കാത കാണോം, സീതാക്കത്തി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ബാലാജി ധരണീതരന്‍ ആണ് തുഗ്ലക്ക് ദര്‍ബാറിനായി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷമാകും തിയ്യേറ്ററുകളിലേക്ക് എത്തുക. വിജയ് സേതുപതിക്കൊപ്പം പാര്‍ത്ഥിപനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications