96 ഇന്ന് ടെലിവിഷനില്‍, നീക്കം സര്‍ക്കാരിനെ ജയിപ്പിക്കാനോ !!

Recommended Video

നടി തൃഷയടക്കമുള്ളവർ എതിർപ്പുമായി രംഗത്ത് | OneInida Malayalam

ഓര്‍മ്മയില്‍ ബാക്കിയാവുന്ന പ്രണയം... അതായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ 96 എന്ന ചിത്രം നമുക്കുമുമ്പില്‍ അവതരിപ്പിച്ചത്. ഓര്‍മ്മകളെ ഒരു വണ്ടിയില്‍ കയറ്റി വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ച് പഴയ സ്‌ക്കൂളില്‍ കൊണ്ടിറക്കി വിട്ട പോലെയായിരുന്നു ചിത്രം കണ്ട ഒരോ പ്രേക്ഷകനും തോന്നിയത്. അത്രമേല്‍ മനോഹരമായിരുന്നു 96 എന്ന റൊമാന്റിക് ചിത്രം.

ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക് ഉണ്ടാവുമെന്ന് ഇതിനിടയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ചാനലായ സണ്‍ ടിവിയിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ ദീപാവലിക്കു ഉണ്ടാവുമെന്ന് അറിയിച്ചത്. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലി ദിനത്തില്‍ നടത്തരുതെന്നു പറഞ്ഞ് നിരവധി ആരാധകര്‍ ചാനലിനോട് ആവശ്യപെട്ടിരുന്നു.

96 film

എന്നാല്‍ ഈ അവശ്യങ്ങളൊന്നും കേള്‍ക്കാതെ 96 ഇന്ന് വൈകിട്ട് 6.30ന് സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിദിനത്തില്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ നടി തൃഷയും ഇതിനിടെ രംഗത്തുവന്നിരുന്നു. ഇതു ഞങ്ങളുടെ അഞ്ചാം വാരമാണെന്നും ഇപ്പോഴും തിയ്യേറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ടെന്നും ടിവി പ്രീമിയര്‍ പൊങ്കല്‍ സമയത്തേക്ക് മാറ്റണമെന്നും തൃഷ ആവശ്യപെട്ട് താരം ട്വീറ്റ് ചെയ്തിരുന്നു. ഇത് ന്യായമല്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ട്വീറ്റുകളോടൊന്നും സണ്‍ ടിവി പ്രതികരിച്ചിരുന്നില്ല. ചിത്രം ദീപാവലി ദിനത്തിലെ പ്രത്യേക സിനിമയായി പ്രദര്‍ശിപ്പിക്കുമെന്നും അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.

movie 96

വിജയ് ചിത്രം സര്‍ക്കാരിന്റെ പ്രദര്‍ശനാവകാശവും സണ്‍ടിവി തന്നെയാണ് വാങ്ങിയിട്ടുള്ളത്. 96 ഇപ്പോള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് ഗുണകരമാവുക സര്‍ക്കാര്‍ ചിത്രത്തിനാണ്. ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ 96 ചിത്രം തിയറ്ററുകളില്‍ നിന്നുും പുറന്തള്ളപെടും. ഇത് സര്‍ക്കാര്‍ ചിത്രത്തിന് വന്‍ വിജയം നേടികൊടുക്കുന്നതിന് പ്രധാന കാരണമാവും. ഇതൊക്കെയും ചൂണ്ടിക്കാട്ടി സേവ് 96 എന്ന ക്യാമ്പെയ്‌നുമായി സോഷ്യല്‍ മീഡിയയില്‍ ചാനലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പ്രേക്ഷകരുടെ അപേക്ഷകളും പ്രതിഷേധങ്ങളും ഒന്നും തന്നെ വകവെക്കാതെയാണ് സണ്‍ടിവി ഇന്ന് ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് വൈകുന്നേരം സംപ്രേഷണം ചെയ്യുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X