എന്തിരന്‍ 2വിലേക്ക് ശങ്കര്‍ ആദ്യം സമീപിച്ചത് ആമിര്‍ ഖാനെ... അതും രജനികാന്തിന് പകരം നായകനായി!

By Jince K Benny

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ഇന്ത്യന്‍ സിനിമ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എന്തിരന്റെ രണ്ടാം ഭാഗമായ 2.0. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ ഒരുക്കുന്ന ഈ ചിത്രത്തിന് പ്രത്യേകതകളും ഏറെയാണ്.

തിയറ്ററില്‍ എത്തുന്നതിന് മുമ്പേ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന 2.0 യേക്കുറിച്ച് ആമിര്‍ ഖാന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ തമിഴ് സിനിമ ലോകത്തെ പ്രധാന ചര്‍ച്ച. ഈ ചിത്രത്തിലേക്ക് രജനികാന്തിനെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ ശങ്കര്‍ തന്നെയാണ് സമീപിച്ചതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കിയത്.

ആദ്യം സമീപിച്ചത് ആമിറിനെ

ആദ്യം സമീപിച്ചത് ആമിറിനെ

രജനികാന്ത് നായകനായ 2.0യിലേക്ക് വില്ലനായി ആദ്യം പരിഗണിച്ചത് ആമിര്‍ ഖാനെയായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീടാണ് ആ വേഷം അക്ഷയ് കുമാറിലേക്ക് എത്തിയത്. എന്നാല്‍ വില്ലനായിട്ടല്ല നായകനായി തന്നെയാണ് ആമിറിനെ ക്ഷണിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

രജനികാന്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

രജനികാന്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍

എന്തിരന്‍ 2ല്‍ നായകനാകാന്‍ എന്നെ ക്ഷണിച്ചു. രജനി സാറിന് ആ സമയത്ത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ആ വേഷം എന്നിലേക്ക് വന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

രജനികാന്ത് നിര്‍ബന്ധിച്ചു

രജനികാന്ത് നിര്‍ബന്ധിച്ചു

ഈ വേഷം തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് രജനികാന്തിന് സ്വയം തോന്നി. അദ്ദേഹം തന്നെയാണ് ശങ്കറിനോട് തന്റെ കാര്യം പറയുന്നത്. അതിന് ശേഷം തന്നെ വിളിച്ച ഈ ചിത്രം ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

രജനികാന്തിന്റെ മുഖം മാത്രം

രജനികാന്തിന്റെ മുഖം മാത്രം

എന്തിന്റെ 2ന്റെ തിരക്കഥ മുഴുവന്‍ വായിച്ചു. അതിഗംഭീര സ്‌ക്രിപ്റ്റ്. ആ വേഷത്തേക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മനസിലേക്ക് വന്നത് രജനി സാറിന്റെ മുഖമാണ്. ഈ സിനിമ രജനി സാറിന് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരു താരത്തിനും ആകില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

മനസില്‍ പതിഞ്ഞു പോയി

മനസില്‍ പതിഞ്ഞു പോയി

2.0യുടെ ആദ്യ ഭാഗം താന്‍ കണ്ടതാണ്. എത്ര മികവോടെയാണ് ആ കഥാപാത്രത്തെ രജനി സാര്‍ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രത്തെ സൃഷ്ടിച്ച രീതിയും മനസില്‍ പതിഞ്ഞു പോയി. എന്തിരന്‍ 2 ഓര്‍ക്കുമ്പോള്‍ രജനി സാര്‍ ആണ് മനസില്‍. അതുകൊണ്ട് തന്നെ ഈ തീരുമാനം ഒട്ടും ദുഷ്‌കരമായിരുന്നില്ലെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

റെക്കോര്‍ഡ് തകര്‍ക്കും

റെക്കോര്‍ഡ് തകര്‍ക്കും

എന്തിരന്‍ 2 സൂപ്പര്‍ ഡ്യൂപ്പ് ചിത്രമായിരിക്കും. ഉറപ്പായും ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ്. എല്ലാ ഭാഷകളിലേയുും ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് ഈ ചിത്രം തകര്‍ക്കും. അത് ഉറപ്പുള്ള കാര്യമാണെന്നും ആമിര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജനുവരിയില്‍

ജനുവരിയില്‍

നാനൂറ് കോടി മൂതല്‍ മുടക്കില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 2.0. ത്രീഡി സാങ്കേതിക ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ സാങ്കേതിക വിദ്യയിലും ഇന്ത്യന്‍ സിനിമയില്‍ പുത്തന്‍ അനുഭവമായിരിക്കും. പതിനഞ്ചോളം ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ജനുവരില്‍ തിയറ്ററിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X