വിശാലിന്റെ ഉള്ളില്‍ വിഷം, അവനുമായി ഒരു ബന്ധവും വേണ്ട! വഴക്കിന്റെ കാരണം വെളിപ്പെടുത്തി അബ്ബാസ്
താരങ്ങള്‍ക്കിടയിലെ വഴക്കുകളും ഈഗോ പ്രശ്‌നങ്ങളുമൊക്കെ എന്നും ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളാണ്. പലപ്പോഴും ചെറിയ പ്രശ്‌നങ്ങളുടെ മേലായിരിക്കും വലിയ വഴക്കുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ചിലരൊക്കെ പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കും. ചിലരാകട്ടെ കാലമെത്ര കഴിഞ്ഞാലും ഒരുമിക്കുകയുമില്ല. അങ്ങനെ ഒരുകാലത്ത് തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ പോരുകളിലൊന്നാണ് വിശാലും അബ്ബാസും തമ്മിലുള്ളത്. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് അബ്ബാസ്.
ഒരുകാലത്ത് തമിഴ് സിനിമയിലെ മിന്നും താരമായിരുന്നു അബ്ബാസ്. പ്രണയ നായകനായി വിലസി നടന്നിരുന്ന അബ്ബാസ് ഭാവിയിലെ സൂപ്പര്‍ താരമാകുമെന്ന് പലരും കരുതി. അബ്ബാസിന് അന്നുണ്ടായിരുന്ന ആരാധകവൃന്ദം അമ്പരപ്പിക്കുന്നതായിരുന്നു. കാണാന്‍ സുന്ദരനായ, അഭിനയ മികവുള്ള അബ്ബാസിന് ധാരാളം സ്ത്രീ ആരാധികമാരുമുണ്ടായിരുന്നു. ആരാധകര്‍ ഇന്നും ഇഷ്ടപ്പെട്ടുന്ന നിരവധി സിനിമകളില്‍ നായകനാണ് അബ്ബാസ്.

എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ മൂലം അബ്ബാസിന് തന്റെ കരിയര്‍ നഷ്്ടമായി. തിരിച്ചുവരാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് അബ്ബാസ് സിനിമ ഉപേക്ഷിക്കുകയും ഇന്ത്യ വിടുകയും ചെയ്തു. ഇപ്പോഴിതാ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് അബ്ബാസ്. ഇതിന് മുന്നോടിയായി നല്‍കിയ അഭിമുഖങ്ങളിലൊന്നിലാണ് അബ്ബാസ് വിശാലിനെക്കുറിച്ച് സംസാരിച്ചത്. വിശാലുമായി ഒരു ബന്ധത്തിനും തനിക്ക് താല്‍പര്യമില്ലെന്നാണ് അബ്ബാസ് പറയുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ടാണ് അബ്ബാസും വിശാലും തമ്മില്‍ ഉടക്കുന്നത്. അതേതുടര്‍ന്നാണ് അബ്ബാസ് രാജ്യം വിട്ടതെന്ന് വരെ അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിശാലുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും താന്‍ ന്യൂസിലാന്‍ഡിലേക്ക് പോകാനുള്ള കാരണം അതെല്ലാന്നാണ് അബ്ബാസ് വ്യക്തമാക്കുന്നത്. പിന്നാലെ എന്താണ് വഴക്കിന്റെ കാരണം എന്ന് വിശദീകരിക്കുകയാണ് അബ്ബാസ്.
സിസി എല്ലിന്റെ സമയത്ത് തങ്ങളുടെ ടീമിന് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് അബ്ബാസ് പറയുന്നത്. താനുള്‍പ്പടെയുള്ള സംഘമാണ് സൗത്ത് ഇന്ത്യന്‍ സിനിമയും നോര്‍ത്ത് ഇന്ത്യന്‍ സിനിമയും ഒരുമിപ്പിച്ചു കൊണ്ടുള്ള സിസിഎല്‍ പ്ലാന്‍ ചെയ്തത് എന്നാണ് അബ്ബാസ് പറയുന്നത്. എല്ലാവരും അന്ന് ആവേശത്തിലായിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനായില്ലെന്നും താരം പറയുന്നു.
ഇതോടെ സിസിഎല്‍ നടക്കില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ തീരുമാനിച്ചു. പക്ഷെ അതിന് എല്ലാവരേയും പോയി നേരില്‍ കാണണം. അതിന് കുറെ കാശ് ചിലവാകും. ആ കാശ് വച്ച് സിസിഎല്‍ തുടങ്ങിയാലോ, കളി തുടങ്ങിയ ശേഷം സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വരുമായിരിക്കും എന്ന് ചിന്തിച്ചുവെന്നും ഇത് സല്‍മാന്‍ ഖാനുമായി ആലോചിച്ചുവെന്നും അബ്ബാസ് പറയുന്നു. അങ്ങനെയായിരുന്നു സിസിഎല്‍ ആരംഭിച്ചത്. പ്രതീക്ഷിച്ചത് പോലെ സിസിഎല്‍ താരങ്ങള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും അംഗീകരിക്കപ്പെട്ടുവെന്നും അബ്ബാസ് പറയുന്നു.
ചെന്നൈ ടീമും കൈകാര്യം ചെയ്തിരുന്നത് താനായിരുന്നു. ഈ സമയത്താണ് വിശാലുമായുള്ള അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. അയാളുടെ ഉള്ളിലൊരു വിഷമുണ്ട്. ആരാണ് അത് കുത്തി നിറച്ചതെന്ന് അറിയില്ല. വിശാലിന്റെ തലയില്‍ എന്താണെന്ന് തനിക്ക് മനസിലായില്ല. പക്ഷെ ആ വിഷം ടീമിലെ മറ്റ് അംഗങ്ങളിലേക്കും ബാധിച്ചുവെന്നാണ് അബ്ബാസ് പറയുന്നത്. തന്റേ പേര് അനാവശ്യമായി ചീത്തയാകുന്നുവെന്ന് മനസിലായതോടെ ടീമില്‍ നിന്നും പിന്മാറാന്‍ അബ്ബാസ് തീരുമാനിച്ചു.

എല്ലാവരേയും ഒരുമിപ്പിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം. എന്നാലത് നെഗറ്റീവായി. അതിനാല്‍ ടീമില്‍ താന്‍ വേണ്ട എന്ന് തീരുമാനിച്ചുവെന്നാണ് താന്‍ സിസിഎല്ലില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് അബ്ബാസ് പറയുന്നത്. അതേസമയം വിശാലുമായി തനിക്ക് ഇനിയൊരു ബന്ധവും വേണ്ടെന്നാണ് അബ്ബാസ് പറയുന്നത്. എല്ലാവര്‍ക്കും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും. വിശാലുമായി ഇനിയൊരു ബന്ധം വേണ്ട. തന്റെ ജീവിതത്തിലേക്ക് ആ നെഗറ്റീവ് ഇനി കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അബ്ബാസ് പറയുന്നത്.
കാതല്‍ ദേശം, പടയപ്പ, ആനന്ദം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ച താരമാണ് അബ്ബാസ്. സിനിമയില്‍ പ്രതീക്ഷിച്ച വിജയം തുടര്‍ന്ന് ലഭിക്കാതെ വന്നതോടെയാണ് താരം വിദേശത്തേക്ക് പോകുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും. എന്നാല്‍ നല്ല വേഷം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നാണ് അബ്ബാസ് പറയുന്നത്. മുമ്പ് തനിക്ക് സിനിമയോട് കാര്യമായ ആത്മാര്‍ത്ഥത ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും അബ്ബാസ് പറയുന്നുണ്ട്.


Click it and Unblock the Notifications











