എന്റെ മകന്‍ തന്നെയാണോ എന്ന് സംശയം; മകന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തി അബ്ബാസ്; എന്തിനെന്ന് നടന്‍
സിനിമയില്‍ ഒന്നും ശാശ്വതമല്ല, ഇന്ന് ഒരുപാട് ആരാധകരും കൈനിറയെ സിനിമകളും ഡേറ്റിന് വേണ്ടി കാത്തു നില്‍ക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ ഉണ്ടായെന്ന് വരാം. എന്നാല്‍ നാളെ അതെല്ലാം അപ്രതക്ഷ്യമായേക്കാം. താരാകാശത്തു നിന്നും നിനിച്ചിരിക്കാതെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണു പോയവരായി ഒരുപാട് പേരുണ്ട്. സ്വന്തം ചെയ്തികള്‍ കൊണ്ടും കാലത്തിന്റെ വികൃതികൊണ്ടുമെല്ലാം വാഗ്ദാനം ചെയ്യപ്പെട്ട ആകാശം നഷ്ടപ്പെട്ടവരായി നിരവധി പേരുണ്ട് സിനിമാ ലോകത്ത്.
അത്തരത്തില്‍ ഒരാളാണ് നടന്‍ അബ്ബാസ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു അബ്ബാസ്. അജിത്തിനും വിജയ്ക്കും ശക്തമായ മത്സരം നല്‍കിയിരുന്നു അബ്ബാസ്. അടുത്ത സൂപ്പര്‍ താരമായി മാറും അബ്ബാസ് എന്നായിരുന്നു പലരും കരുതുയിരുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. എത്തിച്ചേരുമെന്ന് ആരാധകര്‍ കരുതിയ താരപദവിയുടെ അടുത്തു പോലും എത്താന്‍ അബ്ബാസിന് സാധിച്ചില്ല.

1996 ല്‍ കാദല്‍ ദേശം എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് കരിയര്‍ ആരംഭിക്കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായി മാറി. പിന്നാലെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായി അബ്ബാസ് മാറുകയായിരുന്നു. കൈനിറയെ സിനിമകളുമായി തമിഴ് സിനിമയിലെ ചോക്ലേറ്റ് നായകനായി അബ്ബാസ് വളര്‍ന്നു. അജിത്തിനും വിജയ്ക്കും അബ്ബാസ് വലിയ വെല്ലുവിളിയാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. തമിഴില്‍ മാത്രമല്ല, തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം അബ്ബാസ് അഭിനയിച്ച് കയ്യടി നേടി.
നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബ്ബാസ് പക്ഷെ പതിയെ പതിയെ സിനിമകളില്‍ നിന്നും അപ്രതക്ഷ്യനായി മാറുകയായിരുന്നു. ഇതോടെ നായക വേഷത്തില്‍ നിന്നും സഹനടനിലേക്കും വില്ലനിലേക്കും ചുവടുമാറ്റാനും അബ്ബാസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് 2001 ല്‍ അബ്ബാസ് ഫാഷന്‍ ഡിസൈനര്‍ ആയ ഇറം അലിയെ വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്, എമിറയും എയ്മനും.
2011 ല്‍ കോ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം പിന്നീട് സിനിമകളില്‍ നിന്നും അബ്ബാസ് അപ്രതക്ഷ്യനായി. അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ അദ്ദേഹം സിനിമ വിടുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസാക്കാന്‍ തീരുമാനിച്ചു. അവിടെ മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു അബ്ബാസ്. ഇപ്പോഴിതാ അഭിമുഖങ്ങളിലൂടെ തിരിച്ചുവന്നിരിക്കുകയാണ് അബ്ബാസ്.
ഇതിനിടെ അബ്ബാസിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ മകനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ മകന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിനെക്കുറിച്ചാണ് അബ്ബാസ് സംസാരിക്കുന്നത്. തന്റെ മകന്റെ പ്രായത്തില്‍ താന്‍ ഉഴപ്പി നടന്നിരുന്ന, വളരെ എനര്‍ജെറ്റിക് ആയ കുട്ടിയായിരുന്നു. എന്നാല്‍ മകന്‍ വളരെ ശാന്തനായിരുന്നു. ഇതോടെ തന്റെ മകന്‍ തന്നെയാണോ എന്ന സംശയം തോന്നിയെന്നും അതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയെന്നുമാണ് അബ്ബാസ് പറഞ്ഞത്.

ടെസ്റ്റില്‍ തന്റെ മകന്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടുവെന്നാണ് അബ്ബാസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഈയ്യടുത്ത് താരം നല്‍കിയ അഭിമുഖങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. ന്യൂസിലാന്‍ഡില്‍ താന്‍ പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലുമെല്ലാം ജോലി ചെയ്തിട്ടുണ്ടെന്നാണ് അബ്ബാസ് പറയുന്നത്. താന്‍ എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ ജീവിതമാണ് മാറ്റിയതെന്നും അബ്ബാസ് പറഞ്ഞിരുന്നു.
അതേസമയം, അഭിനയത്തിലേക്ക് തിരികെ വരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് അബ്ബാസ് പറയുന്നത്. നല്ല വേഷം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് അബ്ബാസ് പറയുന്നത്. ഇതിനുള്ള ശ്രമത്തിലാണ് താരം ഇപ്പോള്‍.


Click it and Unblock the Notifications