സൂപ്പര്‍താരം ആകേണ്ടവന്‍! അബ്ബാസ് രാജ്യം വിട്ടത് എന്തിന്? പമ്പിലെ ജോലിയും, ടാക്‌സി ഓടിച്ചും 'ഒളിവ് ജീവിതം'

അഭിനയത്തില്‍ നിന്നുമെടുത്ത നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അബ്ബാസ്. കാതല്‍ ദേശം, പടയപ്പ, കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്ന്‍, ഹേ റാം തുടങ്ങിയ സിനിമകളിലൂടെ ഒരു കാലത്തെ മിന്നും താരമായി മാറിയ നടനാണ് അബ്ബാസ്. ഭാവിയിലെ സൂപ്പര്‍ താരമായി അബ്ബാസിനെ പലരും വിലയിരുത്തി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ആ കരിയര്‍ ഇല്ലാതാക്കി. ഒടുവില്‍ 2015ല്‍ അബ്ബാസ് അഭിനയത്തോട് വിട പറഞ്ഞു.

തുടര്‍ന്ന് കുടംബത്തോടൊപ്പം ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസമാക്കുകയായിരുന്നു അബ്ബാസ്. ഇപ്പോഴിതാ തിരികെ ചെന്നൈയിലെത്തിയ അബ്ബാസ് തന്റെ ഇടവേളയെക്കുറിച്ചും മറ്റുമൊക്കെ മനസ് തുറക്കുകയാണ്. റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് മനസ് തുറക്കുന്നത്. താന്‍ എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് അബ്ബാസ് പറയുന്നുണ്ട്.

Abbas

''ഒരു ഘട്ടം കഴിഞ്ഞതോടെ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ റിലേഷന്‍ഷിപ്പില്‍ പ്രശ്‌നങ്ങള്‍ വരുന്നത് പോലെ. എനിക്കത് കരിയറിനോടായിരുന്നു. എനിക്ക് ബോറടിച്ചു തുടങ്ങി. പതിയെ പ്രേക്ഷകര്‍ക്കും ബോറടിച്ചു. അതിനാലാണ് ഞാന്‍ വേറെന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചത്. നല്ല ആളുകള്‍ക്ക് വഴി മാറിക്കൊടുക്കണം, അല്ലാതെ പിടിച്ചു നില്‍ക്കുന്നത് ശരിയല്ല'' എന്നാണ് അബ്ബാസ് പറയുന്നത്.

''ഞങ്ങള്‍ ന്യൂസിലാന്‍ഡില്‍ ഒരു ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. എന്റെ ഭാര്യയാണ് അത് നോക്കുക. ഫ്രീ സമയത്ത് എന്ത് ചെയ്യാമെന്ന് ഞാന്‍ ആലോചിച്ചു. ഇന്ത്യയില്‍ ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യാം എന്ന് കരുതി. ഏറ്റവും മോശം സാഹചര്യത്തില്‍ ടാക്‌സി ഓടിക്കാമെന്ന് കരുതി. അതുവഴി ആളുകളുമായി ബന്ധപ്പെടാനും സാധിക്കും'' എന്നാണ് തന്റെ ന്യൂസിലാന്‍ഡിലേക്കുള്ള പറിച്ചുനടീലിനെക്കുറിച്ച് അബ്ബാസ് പറയുന്നത്.

Abbas

ന്യൂസിലന്‍ഡില്‍ താന്‍ പലതരം ജോലികള്‍ ചെയ്തുവെന്നാണ് അബ്ബാസ് പറയുന്നത്. പെട്രോള്‍ പമ്പില്‍ നില്‍ക്കുന്ന ജോലി മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലി വരെ ചെയ്തു. ''കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ടോയ്‌ലറ്റ് ഞാന്‍ ഉപയോഗിക്കില്ല. പകരം പെട്രോള്‍ പമ്പില്‍ പോകും. എന്തെങ്കിലും വാങ്ങുകയും റെസ്റ്റ്‌റൂം ഉപയോഗിക്കുകയും ചെയ്യും. എന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവിടുത്തെ ആളുകള്‍ ആലോചിക്കാറുണ്ട്. എല്ലാവരും പറയാറുണ്ടെന്ന് ഞാനും പറയും. ചിലപ്പോള്‍ ഞാന്‍ അബ്ബാസ് ആണെന്ന് പറയും. അവര്‍ ഞെട്ടും. അവരുടെ പ്രതികരണം ഞാന്‍ എന്റെ തലയില്‍ രജിസ്റ്റര്‍ ചെയ്തു വച്ചു'' അബ്ബാസ് പറയുന്നു.

അതേസമയം ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് അബ്ബാസ്. കാതല്‍ ദേശം, പടയപ്പ, ആനന്ദം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ വലിയ പ്രതീക്ഷ നല്‍കിയ താരമാണ് അബ്ബാസ്. എന്നാല്‍ ആ വിജയം തുടര്‍ന്ന് ലഭിക്കാതെ വന്നതോടെയാണ് താരം വിദേശത്തേക്ക് പോകുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും. നല്ല വേഷം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നാണ് അബ്ബാസ് ഇപ്പോള്‍ പറയുന്നത്. മുമ്പ് തനിക്ക് സിനിമയോട് കാര്യമായ ആത്മാര്‍ത്ഥത ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും അബ്ബാസ് പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X