കീർത്തി പാണ്ഡ്യൻ അശോക് സെൽവനേക്കാൾ സമ്പന്ന; പിതാവിന്റെ ആസ്തി 100 കോടിക്ക് മുകളിൽ!

തമിഴകം ആഘോഷമാക്കിയ വിവാഹമാണ് അശോക് സെൽവന്റെയും കീർത്തി പാണ്ഡ്യന്റെയും. ഈ മാസം 13ന് തിരുനെൽവേലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമാണ് ഇവരുടേത്. സിനിമയിൽ തങ്ങളുടേതായ ഒരിടം കണ്ടെത്തി വരുന്നതിനിടെയാണ് അശോകും കീർത്തിയും ഒന്നിക്കുന്നത്. കേരളത്തിലടക്കം ഇവരുടെ വിവാഹം ചർച്ചയായി മാറിയിരുന്നു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ നടനാണ് അശോക് സെൽവൻ.

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അശോക് സെൽവൻ കോളേജ് പഠനകാലത്ത് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തും ഏതാനും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുമാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. അഭിനയമാണ് തന്റെ ജീവിതമെന്ന് തീരുമാനിച്ച നടൻ കോളേജ് പഠനം പൂർത്തിയാക്കിയ ഉടൻ സിനിമയിൽ അവസരങ്ങൾ തേടി ഇറങ്ങുകയായിരുന്നു.

Ashok Selvan Keerthi Pandian

ഒടുവിൽ 2013ൽ വിജയ് സേതുപതിയെ നായകനാക്കി നളൻ കുമാരസ്വാമി സംവിധാനം ചെയ്ത സൂദു കവ്വും എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. വളരെ ചെറിയ വേഷമായിരുന്നെങ്കിലും ചിത്രം ഹിറ്റായതോടെ അശോക് സെൽവന്റെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. അതേ വർഷം തന്നെ പിസ 2 വില്ല എന്ന സിനിമയിലൂടെയായിരുന്നു അശോകിന്റെ നായകനായുള്ള അരങ്ങേറ്റം. പിന്നീട് കൈ നിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയത്.

അശോക് സെലവന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഓ മൈ കടവുളെ, പോർ തൊഴിൽ എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. ഇതിനിടെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടൻ അരങ്ങേറ്റം നടത്തുകയുണ്ടായി. നിലവിൽ, പാ രഞ്ജിത്തിന്റെ ബ്ലൂ സ്റ്റാർ, സഭാ നായകൻ തുടങ്ങിയ സിനിമകളാണ് അശോകിന്റേതായി അണിയറയിൽ ഉള്ളത്. സൗന്ദര്യ രജനികാന്ത് നിർമ്മിക്കാൻ ഒരുങ്ങുന്ന വെബ് സീരീസിലും അശോക് സെൽവൻ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം തമിഴിലെ പ്രശസ്ത നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്റെ മകളാണ് അശോകിന്റെ പങ്കാളി കീർത്തി. റിലീസിന് ഒരുങ്ങുന്ന ബ്ലൂ സ്റ്റാർ എന്ന സിനിമയിൽ അശോകിന്റെ നായികയാണ് കീർത്തി. ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരം. തുടർന്ന് വീട്ടിൽ അറിയിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. അതീവ രഹസ്യമായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം.

അശോക് സെൽവൻ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോഴാണ് വിവാഹക്കാര്യം ആരാധകരും മാധ്യമങ്ങളും അറിയുന്നത്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ നേർന്ന് എത്തിയത്. ഇതിനൊപ്പം ഇവരുടെ വിവാഹം സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അരുൺ പാണ്ഡ്യന്റെയും അശോക് സെൽവന്റെയും സ്വത്ത് മൂല്യത്തെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Ashok Selvan Keerthi Pandian

നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് അശോക് സെൽവന്റെ സ്വത്ത് മൂല്യം 10 ​​മുതൽ 15 കോടി വരെയാണ്. എന്നാൽ കീർത്തിയുടെ അച്ഛൻ അരുൺ പാണ്ഡ്യന്റെ സ്വത്ത് മൂല്യം 120-140 കോടിക്കും ഇടയിലാണ്. എന്നാൽ ഈ റിപ്പോർട്ടിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. അതേ സമയം കീർത്തി പാണ്ഡ്യന്റെ അച്ഛൻ അരുൺ അശോക് സെൽവനേക്കാൾ സമ്പന്നനാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. അച്ഛന്റെ സ്വത്തുക്കൾ മൂന്ന് പെണ്മക്കൾക്കും കൂടി ഉള്ളതായതിനാൽ അതിന്റെ മൂല്യമെടുത്താൽ കീർത്തി അശോകിനെക്കാൾ സമ്പന്നയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം വിവാഹശേഷം കീർത്തിയെ അശോക് പണം കണ്ട് വിവാഹം കഴിച്ചതാണെന്ന രീതിയിൽ ഹേറ്റ് കമന്റുകൾ ഉയർന്നിരുന്നു. കീർത്തിയുടെ നിറത്തെ പരിഹസിച്ചും കമന്റുകൾ വന്നു. എന്നാൽ ഇതിനെല്ലാം ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അശോക് സെൽവൻ മറുപടി നൽകിയത്. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം...' എന്ന ക്യാപ്‌ഷനോടെ കീർത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നടൻ.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X