ചൂഷണങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു സിൽക്കിന്റെ മരണം, പക്ഷേ മോർച്ചറി കിടക്കയിൽ പോലും..!, നടന്റെ വാക്കുകൾ

മരണശേഷം പോലും സിൽക്ക് സ്മിത ചൂഷണത്തിന് ഇരയായിട്ടുണ്ടാവാനുള്ള സാധ്യതയെ കുറിച്ച് പറയുകയാണ് നടനും മാധ്യമ പ്രവർത്തകനുമായ ബയിൽവൻ രംഗനാഥൻ

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് സിൽക് സ്മിത. ഗ്ലാമറസ് വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ സിൽക്കിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം തിളങ്ങിയ മാദക സുന്ദരിക്ക് സൂപ്പർ താരങ്ങളേക്കാൾ ഡിമാൻഡ് ആയിരുന്നു അക്കാലത്ത്.

എന്നാൽ സിൽക്ക് സ്മിത എന്ന നടിയെ അംഗീകരിക്കാൻ പലരും ഒരുക്കമായിരുന്നില്ല. ചില സംവിധായകർ താരത്തെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ മുപ്പത്തഞ്ചാം വയസിൽ സിൽക്ക് ജീവനൊടുക്കുകയായിരുന്നു. മരണശേഷം സിൽക്കിനെ കുറിച്ചുള്ള പല വാർത്തകളും പുറത്തു വന്നിരുന്നു.

silk smitha

ഇന്നും അവരുടെ കരിയറും ജീവിതവുമൊക്കെ ചർച്ചാ വിഷയമാണ്. മുൻപ് പലപ്പോഴായി വന്ന സിൽക്ക് സ്മിതയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, സിൽക്കിനെ കുറിച്ചുള്ള ഒരു മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും വൈറലായി മാറുകയാണ്. മരണ ശേഷവും സിൽക്ക് ചൂഷണത്തിന് ഇരയായി എന്ന് ആരോപിക്കുകയാണ് തമിഴ് മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവൻ രംഗനാഥൻ.

യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ള ആളാണ് ബയിൽവൻ രംഗനാഥൻ. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയുണ്ടെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്ന ഇടങ്ങളിലും ഉള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അല്ലാതെ ബോധത്തോടെ അവിടെ നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്.

അക്കാലത്ത് സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ലത്രേ.

സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യാസക്തിയിൽ ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവരിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാം എന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.

അതേസമയം, സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടാവാമെങ്കിലും അസത്യങ്ങളും ഇടം പിടിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

silk smitha

1996 സെപ്റ്റംബർ 23 നാണ് ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ സിൽക്ക് സ്മിതയെ കണ്ടെത്തുന്നത്. സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നു വന്നിരുന്നു. സിനിമ നിർമ്മിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു. എന്നാൽ എന്തിനാണ് സിൽക്ക് ജീവനൊടുക്കിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.

ഒരു സമയത്ത് മോശം നടിയായെല്ലാം സിൽക്ക് സ്മിത മുദ്രകുത്ത പെട്ടിരുന്നു. എന്നാൽ നടിയുടെ മരണശേഷം താരത്തെ പ്രശംസിച്ചു കൊണ്ട് നിരവധി സഹതാരങ്ങളും സുഹൃത്തുക്കളുമൊക്കെ എത്തുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഉടനീളം രഹസ്യ സ്വഭാവം സൂക്ഷിച്ച നടിയായിരുന്നു സിൽക്ക്. അത് മരണം വരെയും താരം പിന്തുടർന്നു.

സിൽക്കിന് ശേഷം ഷക്കീല അടക്കമുള്ള നായികമാർ ഗ്ലാമറസ് വേഷങ്ങളിൽ എത്തിയെങ്കിലും സിൽക്കിനോളം തിളങ്ങാൻ ഇവർക്കു കഴിഞ്ഞിട്ടില്ല എന്നാണ് ഇന്നും പലരും അഭിപ്രായപ്പെടുന്നത്.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X