തമിഴ് നടന്‍ പവര്‍ സ്റ്റാര്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ല! വെളിപ്പെടുത്തലുമായി മകള്‍ രംഗത്ത്!
ചെറിയ ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ താരമാണ് പവര്‍ സ്റ്റാര്‍ ശ്രീനിവാസന്‍. ഇപ്പോള്‍ താരത്തെ കാണാനില്ലെന്ന് പരാതിയുമായി മകള്‍ രംഗത്ത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ ജൂലി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരുഹത വര്‍ദ്ധിച്ച് വരികയാണ്. അതിനിടെയാണ് മകള്‍ വൈഷ്ണവി വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
ഇനിയൊരു വിവാഹത്തിന് സാധ്യതയില്ലെന്ന് നടി ലെന! കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ സന്തോഷമുണ്ട്

ഡിസംബര്‍ അഞ്ചിനായിരുന്നു ശ്രീനിവാസനെ കാണാതാകുന്നത്. ഡ്രൈവറാണ് ഇക്കാര്യം വീട്ടില്‍ അറിയിക്കുന്നത്. ശ്രീനിവാസനെ ഫോണില്‍ വിളിച്ച് ആരോ ഒരു ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നാല് മഇയോട് കൂടി ഭാര്യ ജൂലിയോട് സുന്ദരം ഫൗണ്ടേഷനില്‍ എത്താന്‍ ശ്രീനിവാസന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മകള്‍ വൈഷ്ണവി പറയുന്നു. കൂടെ ഉണ്ടായിരുന്നവര്‍ പോലീസുകാരാണെന്നാണ് പറഞ്ഞത്. ശ്രീനിവാസനോട് വസ്തു സംബന്ധമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഒമ്പത് മണിയോടെ തിരികെ എത്തുമെന്നും അവര്‍ ജൂലിയോട് പറഞ്ഞിരുന്നു. ഇതോടെ ജൂലി ഹോട്ടലില്‍ നിന്നും മടങ്ങി.
9 മണിയ്ക്ക് ശ്രീനിവാസന്‍ മടങ്ങി എത്തിയില്ലെന്ന് മാത്രമല്ല അന്നേരത്തേക്കും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഒരു വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രീനിവാസനെ ഊട്ടിയിലേക്ക് കൊണ്ട് പോവുകയാണെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ജൂലിയോട് ഊട്ടിയിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. ശ്രീനിവാസനെ വിളിച്ചപ്പോഴെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്നാണ് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ജൂലി ഹോസ്പിറ്റലില്‍ ആണെന്നും അറിയിച്ചു. ഇതിന് ശേഷം യാതെരു വിവരവുമില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ലെന്നും മകള്‍ പറയുന്നു.


Click it and Unblock the Notifications











