ഇനിയൊരു വിവാഹത്തിന് സാധ്യതയില്ലെന്ന് നടി ലെന! കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ സന്തോഷമുണ്ട്

മലയാളത്തിലെ ലേഡീ മമ്മൂട്ടി എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ലെന. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ലെന മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാവുന്നത് സിനിമയിലെ കഥാപാത്രങ്ങളിലൂടെയായിരുന്നു. മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ലെനയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്.

തനിക്ക് കിട്ടുന്ന വേഷം വേറിട്ട് നിര്‍ത്തുക മാത്രമല്ല പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടിയാണെന്നും ലെനയെ കുറിച്ച് ആരാധകര്‍ പറയാറുണ്ട്. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നടിയുടെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു. അത്തരത്തില്‍ ശക്തമായ തീരുമാനങ്ങളായിരുന്നു കുടുംബ ജീവിതത്തിലും ലെന എടുത്തിരുന്നത്. അക്കാര്യം നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

നടി ലെന

നടി ലെന

1998 ല്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാമിന്റെ സഹോദരി വേഷമായിരുന്നു സിനിമയില്‍. ശേഷം ഒട്ടനവധി സിനിമകളില്‍ സഹനടിയായും നായികയായും അഭിനയിച്ച ലെനയ്ക്ക് 2008 ല്‍ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സ്പിരിറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ലെനയ്ക്ക് കൈനിറയെ സിനിമകളായിരുന്നു പിന്നീട് ലഭിച്ചത്. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ യാതെരു മടിയും കാണിക്കാത്ത ലെന പൃഥ്വിരാജിന്റെ വരെ അമ്മയായി അഭിനയിച്ചിരുന്നു. എല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു.

കുടുംബ ജീവിതം

കുടുംബ ജീവിതം

2004 ജനുവരി 16 നായിരുന്നു പ്രശസ്ത തിരക്കഥാകൃത്തായ അഭിലാഷിനെ ലെന വിവാഹം കഴിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ അഭിലാഷും അസോസിയേറ്റ് സംവിധായകനായി സിനിമയിലെത്തിയിരുന്നു. ശ്യാം പുഷ്‌കരനൊപ്പം 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അഭിലാഷുമായി ലെന വിവാഹിതയായത്. ഇനി ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാവുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലെന തുറന്ന് പറഞ്ഞിരിക്കുകയാണ്.

ലെനയുടെ വാക്കുകള്‍

ലെനയുടെ വാക്കുകള്‍

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004 ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിംഗ് ടുഗതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുണ്ടെന്നും ലെന പറയുന്നു.

ഇനി വിവാഹം കഴിക്കുമോ?

ഇനി വിവാഹം കഴിക്കുമോ?

ജീവിതത്തില്‍ ശരിയും തെറ്റുമില്ല. ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ, ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാതാപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്ത് ഡിവോഴ്‌സ് ചെയ്തു. ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ലെന്നും ലെന പറയുന്നു.

 ലെനയുടെ സിനിമകള്‍

ലെനയുടെ സിനിമകള്‍

ഈ വര്‍ഷം ലെന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് സിനിമകളായിരുന്നു റിലീസിനെത്തിയത്. പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു ഈ വര്‍ഷത്തെ ആദ്യ സിനിമ. ചിത്രത്തില്‍ പ്രണവിന്റെ അമ്മ വേഷത്തിലായിരുന്നു ലെന അഭിനയിച്ചിരുന്നത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായ ഇര എന്ന സിനിമയിലും മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ സുവര്‍ണ പുരുഷന്‍ എന്ന ചിത്രത്തിലും ലെന അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X