For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ എന്റെ ചോരയില്‍ പിറന്നതല്ല; മകളുടെ പ്രണയ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തി രാജ് കിരണ്‍

  |

  മലയാളികള്‍ക്കും സുപരിചിതനായ നടനാണ് രാജ് കിരണ്‍. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായ രാജ് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജ് കിരണിന്റെ വ്യക്തിജീവിതം വീണ്ടും വാര്‍ത്തകൡ നിറയുകയാണ്. താരത്തിന്റെ മകളുടെ വിവാഹമാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പതിവ് വിവാവഹ വാര്‍ത്തകള്‍ പോലൊന്നല്ല. വലിയൊരു വിവാദമായി മാറിയിരിക്കുകയാണ്. രാജ് കിരണിന്റെ മകള്‍ സീനത്ത് പ്രിയ സീരിയല്‍ നടന്‍ മുനിഷ് രാജുമായി വിവാഹം കഴിച്ചത് മാതാപിതാക്കളുടെ സമ്മതമില്ലാതെയാണെന്നാണ് വാര്‍ത്ത.

  Also Read: ഒരേ കാറിലാണ് താരങ്ങളുടെ യാത്ര; നടന്‍ സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയം ഉറപ്പിച്ച് പാപ്പരാസികള്‍

  രാജ് കിരണിന്റേയും ഭാര്യയുടേയും സമ്മതമില്ലാതെയാണ് മകള്‍ സീനത്ത് പ്രിയ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ തന്റെ ജീവിതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് രാജ് കിരണിന്റെ ഭാര്യ ജ്യോതിക്കെതിരെ സീനത്ത് ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ ആരോപണങ്ങളുമായി രാജ് കിരണ്‍ എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു രാജ് കിരണിന്റെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

  മുനിഷ് രാജയ്ക്ക് പ്രിയയോട് സ്‌നേഹമില്ലെന്നും തന്റെ പ്രശസ്തി മുതലെടുത്താന്‍ അഭിനയ അവസരങ്ങള്‍ നേടുകയും പണം തട്ടുകയുമാണ് മുനിഷിന്റെ ലക്ഷ്യമെന്നുമാണ് രാജ് കിരണ്‍ ആരോപിക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയിലൂടെ മകളുമായി അയാള്‍ സോഷ്യല്‍ മീഡിയ വഴി ചങ്ങാത്തം കൂടുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം മറ്റൊരു വെളിപ്പെടുത്തല്‍ കൂടി രാജ് കിരണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്.

  Also Read: ഞാൻ ​പ്ര​ഗ്നൻ്റാണ്, ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി, ചിത്രങ്ങൾ വൈറൽ

  തനിക്ക് നൈനാര്‍ മുഹമ്മദ് അഥവാ ടിപ്പു സുല്‍ത്താന്‍ എന്നൊരു മകന്‍ മാത്രമാണുള്ളതെന്നും മകള്‍ പ്രിയ തന്റെ രക്തത്തില്‍ പിറന്നള്‍ അല്ലെന്നുമാണ് രാജ് കിരണിന്റെ വെളിപ്പെടുത്തല്‍. ഈ സംഭവം താന്‍ മകളോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മകള്‍ വേദനിക്കാതിരിക്കാന്‍ വേണ്ടിയാണ് പറയാതിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും പിതാവ് എന്ന നിലയില്‍ മുനിഷ് രാജയുമായി മകള്‍ പ്രണയത്തിലായെന്ന് അറിഞ്ഞപ്പോള്‍ തന്നെ അയാളെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും രാജ് കിരണ്‍ പറയുന്നു.

  തുടര്‍ന്ന് മുനിഷ് രാജ തങ്ങളുടെ മകള്‍ക്ക് യോജിച്ചയാളല്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെ മകളെ അയാള്‍ക്കെതിരെ ഉപദേശിച്ചു. അപ്പോള്‍ മകള്‍ തങ്ങള്‍ പറയുന്നത് അനുസരിക്കുന്നത് പോലെ നടിക്കുകയായിരുന്നുവെന്നും തനിക്ക് അനുയോജ്യനായ വരനെ നോക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും രാജ് കിരണ്‍ പറയുന്നു. ഇതിന് ശേഷം കുടുംബ സുഹൃത്ത് ലക്ഷ്മി പാര്‍വതിയെ കാണാന്‍ എന്നു പറഞ്ഞ് പ്രിയ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.

  Also Read: മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ

  എന്നാല്‍ വീടു വിട്ട പ്രിയ മുനിഷ് രാജയ്‌ക്കൊപ്പം ആന്ധ്രാപ്രദേശിലേക്ക് കടന്നുവെന്നും നാല് മാസമായി വീട്ടിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും നടന്‍ പറയുന്നു. തനിക്ക് പ്രിയയുമായും അവളുടെ ഭര്‍ത്താവുമായും യാതൊരു ബന്ധവുമില്ലെന്നും തന്റെ പേര് അവര്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും രാജ് കിരണ്‍ പറയുന്നുണ്ട്. നടന്‍ ഷണ്‍മുഖരാജിന്റെ ഇളയ സഹോദരനാണ് മുനിഷ് രാജ.

  1989 ല്‍ പുറത്തിറങ്ങിയ എന്നെ പെത്ത രാസ എന്ന ചിത്രത്തിലൂടെയാണ് രാജ് കിരണ്‍ അരങ്ങേറുന്നത്. പിന്നാലെ വന്ന എന്‍ റാസാവിന്‍ മനസിലെ എന്ന ചിത്രത്തിലൂടെ നായകനായി മാറി. രാവണന്‍, മാണിക്കം, തലമുറൈ, നന്ദ, പാണ്ഡവര്‍ ഭൂമി, സണ്ടക്കോഴി, തവമൈ തവമിരുന്ദു, കിരീടം, മുനി, കാവലന്‍, കൊമ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു അദ്ദേഹം. മികച്ച സഹനടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം മൂന്ന് വട്ടം നേടിയിട്ടുണ്ട് രാജ് കിരണ്‍.

  മമ്മൂട്ടി നായകനായ ഷൈലോക്കിലൂടെയാണ് രാജ് കിരണ്‍ മലയാളത്തിലെത്തുന്നത്. ചിത്രത്തിലെ രാജ് കിരണിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരുമന്‍ ആണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും നനിര്‍മ്മാതാവ് എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്.

  Read more about: actor
  English summary
  Actor Rajkiran Says His Daughter Is Not His Real Daughter As She Marries Without His Approval
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X