For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് സേതുപതിയെ കടന്നാക്രമിച്ച് മാധ്യമപ്രവർത്തകൻ!! ബ്രദറെന്നു വിളിച്ച് താരം... വീഡിയോ കാണാം

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസിൽ വളരെ പെട്ടെന്ന് സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് സേതുപതി. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ തന്നിൽ ലഭിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോടെയാണ് താരം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാവ് എന്നതിലുപരി വളരെ നല്ലൊരു മനുഷ്യൽ കൂടിയാണ് വിജയ് സേതുപതി. എല്ലാവരോടും വളരെ മാന്യമായിട്ടാണ് താരം പെരുമാറുന്നത്.

  സ്റ്റീഫൻ നെടുംപളളിയോട് കുമ്പസരിക്കാൻ പറയുന്ന ആ ഫാദർ ആരാണ്,!! ആ മാസ് ഡയലോഗിൽ ലാലേട്ടനൊടൊപ്പം തിളങ്ങി പ്രമുഖ സംവിധായകൻ, കാണൂ

  പൊതുവേ എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന താരമാണ് വിജയ് സേതപുതി മാധ്യമങ്ങളോടും മറ്റ് താരങ്ങളോടും വളരെ വിനയത്തോടേയാണ് അദ്ദേഹം പെരുമാറുന്നത്. അത്രയധികം ക്ഷമ ശീലമുളള താരമാണ് വിജയ് സേതുപതി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയ് സേതുപതിയെ ചൊടിപ്പിച്ച സംഭവമാണ്. മാധ്യമ പ്രവർത്തകന്റെ അതിരുവിട്ട ചോദ്യമാണ് താരത്തെ ക്ഷുഭിതാനാക്കിയത്. എങ്കിലും സംയമനം പാലിച്ചാണ് താരം അദ്ദേഹകത്തിന്മറുപടി നൽകിയത്.

  ഇന്ദ്രന്റേതായിട്ട് 16 വർഷം!! ഗോവയിൽ വിവാഹവാർഷികം ആഘോഷിച്ച് പൂർണിമയും ഇന്ദ്രജിത്തും...

  സീതകാതി

  സീതകാതി

  തൃഷ - വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് 96 ന് ശേഷം വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സീതകാതി. . ഈ മാസം 20 നാണ് സിനിമ റിലീസിനായി എത്തുന്നത്. ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അനാവശ്യ ചോദ്യത്തിലൂടെ താരത്തെ പ്രകോപിപ്പിച്ചത്. എന്നാൽ സംയമനം പാലിച്ചാണ് റിപ്പോർട്ടറിന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്.

   സാമ്പത്തിക പ്രശ്നം

  സാമ്പത്തിക പ്രശ്നം

  സിനിമയിലുണ്ടായ സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. 96 സിനിമയിലേതു പോലെ ഇപ്പോൾ പുറത്തു വരാൻ പോകുന്ന സീതകാതിയ്ക്കും സാമ്പത്തിക പ്രശ്നമുണ്ടല്ലോ എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഈ ചോദ്യത്തിൽ തൂങ്ങി നിന്ന റിപ്പോർട്ടന് മാന്യമായ ഭാഷയിലായിരുന്നു താരം മാറുപടി കൊടുത്തെങ്കിലും വിഷയം വിടാൻ റിപ്പോർട്ടർ തയ്യാറായിരുന്നില്ല.

   96 വേറെ സീതകാതി വേറെ

  96 വേറെ സീതകാതി വേറെ

  96 ലും സീതകാതിലും രണ്ടു പ്രശ്നങ്ങളാണ്. ഇവ രണ്ടു ഒരുമിച്ച് കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും വിജയ് സേതുപതി പറഞ്ഞു. എന്നാൽ ഇത് എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നായി റിപ്പോർട്ടറിന്റെ അടുത്ത ചോദ്യം. എന്നാൽ ഒരു വ്യവസായം ആകുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ഈ ചിത്രത്തിനെ കുറിച്ച് അധികം തനിയ്ക്ക് അറിയില്ലെന്നും പറഞ്ഞ് പ്രശ്നം അവിടെ സ്റ്റോപ്പ് ചെയ്യാൻ താരം ശ്രമിച്ചു. എന്നാൽ ഇത് വിടാൻ റിപ്പോർട്ടർ തയ്യാറായിരുന്നില്ല

  താരത്തെ ചൊടിപ്പിക്കുന്ന ചോദ്യം

  താരത്തെ ചൊടിപ്പിക്കുന്ന ചോദ്യം

  ഈ വിഷയത്തിൽ നിന്ന് പിന്നോട്ട് പോകാൻ റിപ്പോർട്ടർ തയ്യാറായിരുന്നുല്ല. വീണ്ടും പ്രകോപിപ്പിക്കുന്ന താരത്തിലുള്ള നിരവധി ചേദ്യം ചോദിക്കുകയായിരുന്നു. നിർമ്മാതാക്കളുടെ സംഘടന എന്താണ് ഇത്തരത്തിലുളള പ്രശ്നങ്ങൾ പരിഹരിക്കാത്തതെന്നും 96 ന് സംഭവിച്ചതു പോലെ റിലീസിനു പ്രതിസന്ധി നേരിടേണ്ടി വരുമോയെന്നും റിപ്പോർട്ടർ ആരാഞ്ഞു. ഈ ചോദ്യമാണ് താരത്തെ വല്ലാതെ പ്രകോപിപ്പിച്ചത്.

  സംയമനം പാലിച്ച് വിജയ് സേതുപതി

  സംയമനം പാലിച്ച് വിജയ് സേതുപതി

  സംയമനം പാലിച്ചാണ് വിജയ് സേതുപതി മാധ്യമപ്രവർത്തകനോട് സംസാരിച്ചത്. അത് വിഡിയോ ക്ലിപ്പിങ്ങിൽ നിന്നും തന്നെ വ്യക്തമാണ്. പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും നിങ്ങൾ എന്തിനാണ് ബ്രദർ വിവാദമുണ്ടാക്കാനായി ഇത് വീണ്ടും ആവർത്തിക്കുന്നതെന്ന് താരം ചോദിക്കുന്നു. വാഹനം വാങ്ങുന്നതിനു മുൻപ് അപകടത്തെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്നും ചോദ്യത്തിനായുള്ള മറുപടിയായി പറഞ്ഞു. ഉള്ളിലുളള ദേഷ്യം പുറത്തു വരാതിരിക്കാൻ അങ്ങേയറ്റം സം.മനം പാലിച്ചാണ് താരം സംസാരിച്ചത്.

  English summary
  actor Vijay sethupathi Angry with Reporter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X