For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെറുതെ ഒച്ച വെക്കല്ലേ!' അജിത്ത് ആരാധകരോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ വൈറൽ

  |

  തമിഴകത്തെ പ്രമുഖ താരങ്ങളാണ് വിജയ് സേതുപതിയും അജിത്ത് കുമാറും. അജിത്ത് കുമാർ തല എന്ന പേരിൽ വർഷങ്ങളായി തമിഴ് ജനതയുടെ ആരാധ്യ പുരുഷനായി തുടരുകയാണ്. മാസ് കഥാപാത്രങ്ങളിൽ മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന അജിത്ത് സിനിമയ്ക്ക് പുറത്ത് സ്വഭാവത്തിലെ എളിമ കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എകെ 61 ആണ് അജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

  മലയാള താരം മഞ്ജു വാര്യർ ആണ് സിനിമയിൽ നായിക ആയിട്ടെത്തുന്നത്. അജിത്തിന് തമിഴകത്തുള്ള ആരാധക വൃന്ദം അമ്പരപ്പിക്കുന്ന തരത്തിലാണ്. ഒരു കാലത്ത് രജിനികാന്ത് സൃഷ്ടിച്ച ആരവമാണ് ഇന്ന് അജിത്ത് തമിഴിൽ ഉണ്ടാക്കുന്നത്. സിനിമകളിൽ ചിലത് പരാജയപ്പെടുമ്പോഴും അജിത്തിന്റെ താരമൂല്യത്തിൽ കുറവൊന്നുമില്ല.

  Also Read: മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്

  മറുവശത്ത് തമിഴ്നാട്ടിലെ ജനപ്രിയ നടനാണ് വിജയ് സേതുപതി. സൂപ്പർ താര പദവി നോക്കാതെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യുന്ന നടൻ താരമെന്നതിനേക്കാൾ കൂടുതൽ മികച്ച അഭിനേതാവായാണ് അറിയപ്പെടുന്നത്. സാധാരണക്കാരനായ തമിഴ്നാട്ടുകാരൻ ഇമേജുള്ള വിജയ് സേതുപതി പക്ഷെ അടുത്തിടെ വില്ലൻ വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്.

  വിക്രം, മാസ്റ്റർ, വിക്രം വേദ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. വിജയ് സേതുപതി വില്ലൻ ആയാൽ സിനിമ ഹിറ്റാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഷാരൂഖ് നായകനായെത്തുന്ന അറ്റ്ലി ചിത്രത്തിലും വിജയ് സേതുപതിയാണ് വില്ലൻ.

  Also Read: പൊന്നിയിൻ സെൽവനിൽ അഭിനയിച്ചവർ പ്രതിഫലം തിരിച്ചു കൊടുക്കണം; കാരണമെന്തെന്ന് പാർത്ഥിപൻ

  ഇത് കൂടാതെ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ, നിശബ്ദ സിനിമയായ ​ഗാന്ധി ടോക്സ്, കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്മസ് എന്നിവയാണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ഇപ്പോഴിതാ വിജയ് സേതുപതി ഒരു കോളേജിൽ വെച്ച് പ്രസം​ഗിച്ചതിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

  ചെന്നെെയിലെ ലോയല കോളേജിൽ വെച്ച് പ്രസം​ഗിക്കുകയായിരുന്നു ഇദ്ദേഹം. ശ്രദ്ധ നൽകുന്നതിന്റെ പ്രാധാന്യത്തെ പറ്റിയാണ് നടൻ സംസാരിച്ചത്. ഇതിനിടെ സെൽവതിൽ സെൽവം ചെവി സെൽവം, സെൽവത്തുൽ എല്ലാം തല എന്ന വാചകവും വിജയ് സേതുപതി പറഞ്ഞു.

  Also Read: 'സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, സന്തോഷം നിലനില്‍ക്കട്ടെ'; അമൃതയുടേയും ​ഗോപിയുടേയും ചിത്രങ്ങൾ!

  നല്ല കാര്യങ്ങൾ കേൾക്കാൻ പറ്റുന്ന കാതുകളാണ് ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്ത് എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. എന്നാൽ ഈ ഉപദേശമാെന്നുമല്ല വിദ്യാർത്ഥികൾ കേട്ടത്. ഇടയ്ക്ക് പറഞ്ഞ തല എന്ന വാക്ക് ആയിരുന്നു. അജിത്തിനെ ആരാധകർ വിളിക്കുന്ന ഈ വാക്ക് കേട്ടതോടെ വിദ്യാർത്ഥികൾ ആർപ്പ് വിളി തുടങ്ങി. ഇതോടെ വിജയ് സേതുപതിക്ക് ദേഷ്യം വന്നു.

  Also Read: ഞങ്ങൾ ഇരുന്നിട്ടേ അജിത് സാർ ഇരിക്കൂ, നമ്മളിൽ ഒരാളായി തോന്നും; വാലിമൈ സെറ്റിലെ അനുഭവം പങ്കുവച്ച് പേളി

  വെറുതെ ഒച്ച വെക്കല്ലേ, നമ്മളെന്താണ് സംസാരിച്ച് കൊണ്ടിരിക്കുന്നത് എന്ന് നടൻ ചോദിക്കുകയും പിന്നീട് തന്റെ പ്രസം​ഗം തുടരുകയും ചെയ്തു. ​ഗൗരവമായി സംസാരിക്കുമ്പോൾ തല എന്ന് പേര് കേട്ട് ഒച്ച വെച്ചതാണ് നടനെ ചൊടിപ്പിച്ചത്. പിന്നീട് ഇത് കാര്യമാക്കാതെ നടൻ തമാശയോടെ സംസാരിക്കുകയും ചെയ്തു.

  Read more about: ajith vijay sethupathi
  English summary
  Actor Vijay Sethupathi Get Upset With Ajith Fans As His Speech Interrupted; Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X