തൃഷ സമ്മതിച്ചിട്ടും ലിപ്‌ലോക് ചെയ്യാന്‍ വിജയ് സേതുപതി സമ്മതിച്ചില്ല! കാരണമായി നടന്‍ പറഞ്ഞതിങ്ങനെ
വിജയ് സേതുപതിയും തൃഷയും നായികനായന്മാരായി അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒന്നാകെ തരംഗമായി മാറിയ ചിത്രമാണ് 96. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തൃഷയുടെ കരിയറിലെ ബെസ്റ്റ് സിനിമയായി 96 മാറിയിരുന്നു. മാത്രമല്ല മറ്റ് ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്ത് എത്തിയിരുന്നു.
കേരളത്തിലും 96 വലിയ തരംഗമായി മാറിയിരുന്നു. സകൂള്‍ കാലത്തുണ്ടായ പ്രണയവും വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെ പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായിരുന്നു. എന്നാല്‍ ഈ സിനിമയുടെ പിന്നണിയില്‍ നടന്ന ചില കാര്യങ്ങള്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണിപ്പോള്‍.

വളരെ റിയലിസ്റ്റിക്കായിട്ടുള്ള പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു 96. റാം, ജാനു എന്നിവരുടെ സ്‌കൂള്‍ കാലഘട്ടവും വര്‍ഷങ്ങള്‍ക്കിപ്പുറം ഗെറ്റ് ടുഗദറിന് ഇരുവരും പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തൃഷയും വിജയ് സേതുപതിയുമായിരുന്നു റാമും ജാനുവുമായി അഭിനയിച്ചിരുന്നത്. അതേ സമയം സിനിമയിലൊരു ലിപ്‌ലോക് സീന്‍ ഉണ്ടായിരുന്നെങ്കിലും നടന്‍ വിജയ് സേതുപതി അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
സിനിമയില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഒരുമിച്ച് ചിലവഴിച്ച ശേഷം തിരികെ പോവുന്നതായിട്ടാണ് കാണിക്കുന്നത്. ആ സമയത്തുള്ള അവരുടെ സംസാരവും കോംബിനേഷനുമാണ് ഏറ്റവുമധികം ചര്‍ച്ചയായതും. എന്നാല്‍ അങ്ങനെ വീണ്ടും വേര്‍പിരിയുന്ന സമയത്ത് ജാനുവിനെ റാം ചുംബിക്കുന്നൊരു രംഗം തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഈ സീനെടുക്കാന്‍ തൃഷയ്ക്ക് എതിരഭിപ്രായമില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ വിജയ് സേതുപതി അത് ചെയ്യാന്‍ തയ്യാറായില്ലെന്നാണ് പറയുന്നത്. ഇക്കാര്യം നടന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. നടന്റെ വാക്കുകളിങ്ങനെയാണ്, 'കഥയില്‍ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് ഞാനാണ് സംവിധായകനോട് ശഠിച്ചത്.
കാരണം സിനിമ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അങ്ങനൊരു സീന്‍ ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞത്. ജാനുവില്‍ നിന്ന് റാമിനെ പൂര്‍ണമായും അകറ്റി നിര്‍ത്താമെന്ന് ഞാന്‍ പറഞ്ഞതോടെ സംവിധായകനും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം എടുക്കാത്തതെന്നാണ് വിജയ് സേതുപതി പറയുന്നത്.


Click it and Unblock the Notifications











