'പോയി വേറെ പണി ഉണ്ടെങ്കില്‍ അത് ചെയ്യു' ഇളയദളപതിയ്ക്ക് പിന്തുണ നല്‍കി വിജയ് സേതുപതി
വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിന് വേണ്ടി താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പുറത്ത് വിട്ടത്. പിന്നാലെ വിജയുടെ പേരില്‍ പല വ്യജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇളയദളപതിയുടെ പേരിലുള്ള വാര്‍ത്തകള്‍ക്കെതിരെ എത്തിയിരിക്കുകയാണ് വിജയ് സേതുപതി. വിജയ്ക്കിതെതിരെ ഉണ്ടായ ആദായനികുതി വകുതിപ്പിന്റെ റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതില്‍ വിജയിയുടെ മതത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.

'പോയി വേറെ പണി ഉണ്ടെങ്കില്‍ അത് ചെയ്യു' എന്നായിരുന്നു ഈ ആരോപണത്തില്‍ വിജയ് സേതുപതിയുടെ മറുപടി. ഈ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം ട്വിറ്ററില്‍ പങ്കുവെച്ചാണ് താരം മറുപടി പറഞ്ഞത്.
ബിഗില്‍ സിനിമയുടെ കണക്കുകളുമായി ബന്ധപ്പെട്ടാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. ബിഗിലിന്റെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. നിര്‍മാതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പേരില്‍ വ്യാപകമായ വ്യാജ വാര്‍ത്തകളും ഉടലെടുത്തു. പിന്നാലെ താരത്തിന് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു.


Click it and Unblock the Notifications