For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അൽപം വൈകി, എന്നാലും ഞാൻ എത്തി; ആരാധകരെ ആവേശത്തിലാക്കി ട്വിറ്ററിൽ വരവറിയിച്ച് വിക്രം

  |

  തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിയാൻ വിക്രം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടൻ ആരാണെന്ന് ചോദിച്ചാൽ അതിനുത്തരവും വിക്രം എന്നായിരിക്കും. തമിഴ് സിനിമാ താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. അതിൽ നിന്ന് ഒരുപടി മുകളിലാണ് പ്രേക്ഷക മനസ്സിൽ വിക്രമിന്റെ സ്ഥാനം. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങി മലയാളത്തിൽ ഒരുപിടി നല്ല സിനിമകളും വിക്രത്തിന്റേതായി ഉണ്ട്.

  തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകർ ഉണ്ടെങ്കിലും വിക്രം ഇതുവരെ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയിരുന്നില്ല. സൂപ്പർ താരങ്ങൾ ഉൾപ്പെടെ വളരെ സജീവമായി ഇടപെടുന്ന ട്വിറ്ററിൽ ഇപ്പോൾ ഇതാ വിക്രമും എത്തിയിരിക്കുകയാണ്. പുതിയ അക്കൗണ്ട് തുടങ്ങി അതിൽ എല്ലാവർക്കും നന്ദി പറഞ്ഞു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

  Vikram

  'ചായക്കടക്കാരനായി വെച്ചപ്പോൾ മമ്മൂക്ക തടഞ്ഞു, അവൻ വേറെ പടത്തിൽ മെയിനാണ് എന്ന് പറഞ്ഞു മാറ്റി': ഷാജോൺ

  '@chiyaan' എന്ന യൂസർ നെയിമിലാണ് വിക്രം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. തന്റെ വരവറിയിച്ചുള്ള വീഡിയോയിൽ താൻ അൽപം വൈകി എന്നാലും ഇതാണ് ശരിയായ സമയമെന്നും താരം പറയുന്നുണ്ട്. വിക്രത്തിന്റെ വാക്കുകൾ ഇങ്ങനെ.

  "ഇത് ഞാനാണ് ചിയാൻ വിക്രം. ഇത് ശരിക്കും ഞാനാണ്. ആശയക്കുഴപ്പത്തിലാകരുത്. വേഷം മാറി വന്നതല്ല. പാ.രഞ്ജിത്തിനൊപ്പമുള്ള എന്റെ അടുത്ത ചിത്രത്തിലെ ലുക്ക് ഇതാണ്. ട്വിറ്ററിലൂടെ എനിക്ക് എന്റെ ആരാധകരുമായി സംവദിക്കാൻ ആകുമെന്നും എന്റെ സിനിമകളെ കുറിച്ചു അറിയിക്കാനും കഴിയുമെന്ന് ഞാൻ അറിഞ്ഞു. പക്ഷേ, ഞാൻ ഏകദേശം 15 വർഷം വൈകി. എന്നാൽ, ഇത് ശരിയായ സമയമാണെന്ന് എനിക്ക് തോന്നുന്നു." വിക്രം പറഞ്ഞു.

  'തോന്നിയാൽ അപ്പോൾ യാത്ര പോകും, ചിന്തിച്ചിരുന്നാൽ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല'; നടി പ്രിയങ്ക നായർ പറയുന്നു

  ആരാധകരുടെ സ്‌നേഹം അനുഭവിക്കാൻ വേണ്ടിയാണ് താൻ ട്വിറ്ററിലേക്ക് വന്നതെന്നും താരം കൂട്ടിച്ചേർത്തു. "സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ എന്നോട് വളരെയധികം സ്നേഹം കാണിക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്, അത് സ്വയം ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനിപ്പോൾ മുതൽ ട്വിറ്ററിലുണ്ട്," വിക്രം പറഞ്ഞു.

  നേരത്തെ വിക്രം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ഇപ്പോൾ താരം ട്വിറ്ററിലേക്കും എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്.

  അതേസമയം, കോബ്രയാണ് വിക്രത്തിന്റെ പുതുതായി റിലീസിന് എത്തുന്ന ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

  വേദിയിൽ ചാക്കോച്ചന്റെ കണ്ണു നനയിച്ച മുകേഷ്, ആ കഥയിങ്ങനെ; താരം പറയുന്നു

  കെജിഎഫിലൂടെ ശ്രദ്ധേയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയാവുന്നത്. കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിടി റിലീസായി എത്തിയ മഹാന്‍ എന്ന ചിത്രത്തിന് ശേഷമെത്തുന്ന ചിത്രമാണിത്.

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗത്തില്‍ വിക്രമും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 30 നാണ്.

  Read more about: vikram
  English summary
  Actor Vikram make his twitter debut Chiyaan video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X