മരിക്കുമെന്ന് ഡോക്ടർ വിധിയെഴുതി; ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു; ആ അപകടം ജീവിതം മാറ്റി മറിച്ചെന്ന് വിക്രം
കോളിവുഡിലെ സൂപ്പർസ്റ്റാറുകളുടെ ലിസ്റ്റിൽ മുൻ പന്തിയിലുണ്ട് വിക്രം. വേറിട്ട കഥാപാത്രങ്ങളും വേറിട്ട കഥയുമാണ് ചിയാനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അഭിനയത്തോടുള്ള ഭ്രാന്തമായ ഇഷ്ടത്തിന്റെ പുറത്താണ് സിനിമയിൽ എത്തിയത്. എൻ കാതൽ കൺമണി എന്ന ചിത്രത്തിലൂടെയാണ് വിക്രം സിനിമയിലെത്തുന്നത്. എന്നാൽ തന്റെ സിനിമാ അരങ്ങേറ്റത്തിനു മുന്നേ വലിയൊരു അപകടത്തിലൂടെ വിക്രം മരിക്കുമെന്ന് വിധിയെഴുതിയിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ കുറിച്ച് ടി.ആർ.എസ് ക്ലിപ്സ് പോഡ്കാസ്റ്റിലൂടെ വിക്രം പറയുന്നു.
"പണ്ട് തൊട്ടേ അഭിനയത്തോട് വല്ലാത്ത ആഗ്രഹമായിരുന്നു. ചെറിയ ഓഡിയൻസിൽ നിന്ന് വലിയ ഓഡിയൻസിലേക്ക് മാറി ചിന്തിക്കാൻ തുടങ്ങിയിരുന്നു. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നടനാവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ആ ആഗ്രഹത്തിലേക്ക് എത്തുന്നതിനു മുന്നേ ഒരുപാട് വേദനകൾ എനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഐ.ഐ.ടി ക്യാമ്പസിൽ ഞാൻ ഒരു ഡ്രാമ ചെയ്തിരുന്നു. അതിനു തുടക്കത്തിൽ വലിയ സപ്പോർട്ട് ലഭിച്ചില്ല. എന്നാൽ പിന്നീട് എല്ലാവർക്കും ഒരുപോലെ ആ ഡ്രാമ ഇഷ്ടമായി.

നോട്ടീസ് ബോർഡിൽ ആ ഡ്രാമയെ കുറിച്ച് വളരെ മനോഹരമായി അവർ എഴുതി. മാത്രമല്ല അവരുടെ സന്തോഷത്തിന്റെ ഭാഗമായി അവർ ഒരു സ്നേഹ സമ്മാനവും നൽകി. എനിക്ക് ഒരുപാട് സന്തോഷമായി. അങ്ങനെ എല്ലാം കഴിഞ്ഞ് ഞങ്ങൾ തിരികെ ബൈക്കിൽ പോവുകയായിരുന്നു. പോവുന്നതിനിടിയിൽ എന്റെ ബൈക്ക് ആക്സിഡന്റായി. ആ അപകടം അൽപം സീരിയസായിരുന്നു. അപ്പോൾ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്റെ എല്ലുകളെല്ലാം പൊട്ടി.
കാലിനായിരുന്നു കാര്യമായ പ്രശ്നം ഉണ്ടായത്. മുട്ടിന് താഴോട്ട് പൾസ് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ പറഞ്ഞു ഞാൻ മരിക്കുമെന്ന്. അത്രയും മോശം കണ്ടീഷനായിരുന്നു എനിക്ക്. എന്നാൽ അമ്മക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്നതായിരുന്നില്ല. മാത്രമല്ല ആ സമയത്ത് ആക്സിഡന്റ് കേസുകൾ വന്നാൽ ഉടനെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറയും. അവർ അവിടുന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

കാരണം എന്റെ കാലു മുറിക്കണമെന്ന് അവർ പറഞ്ഞു. അതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. അതിനാലാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പിന്നീട് അത്ഭുതകരമായി എന്റെ കാലിലേക്ക് ബ്ലഡ് വരാൻ തുടങ്ങി, പൾസ് വന്നു തുടങ്ങി. മൂന്ന് വർഷത്തോളം ഞാൻ കിടപ്പിലായി. 23 സർജറികൾ എനിക്ക് ചെയ്തു. ഒരു വർഷത്തോളം നടക്കാൻ സാധിക്കുമായിരുന്നില്ല. എന്നിട്ട് ക്രഞ്ചസ് ഉപയോഗിച്ചാണ് നടന്നത്."
അഭിനയം എന്നതു മാത്രമായിരുന്നു ആ സമയത്ത് ചിയാന്റെ മനസു മുഴുവൻ. നടക്കണമെന്നും ഓടണമെന്നും വാശിയായി. അങ്ങനെ നീന്താൻ പോയി തുടങ്ങി. ക്രച്ചസ് വെച്ചിട്ട് നടക്കാൻ തുടങ്ങി. പിന്നീട് പതിയെ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി. പിന്നീട് സീരിയൽ ചെയ്തു. അതുവഴി സിനിമയിൽ എത്തി. പക്ഷേ ആദ്യകാലത്തെ സിനിമകളെല്ലാം പരാജയമായിരുന്നു. സേതു എന്ന ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ കരിയർ മാറുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങൾ ചെയ്തു. എല്ലാം സൂപ്പർ ഹിറ്റായി.


Click it and Unblock the Notifications











