എളുപ്പത്തില്‍ മോഷ്ടിച്ചു, സിസിടിവി കഷ്ടപ്പെടുത്തി; സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍
സീരിയല്‍ നടന്റെയും ഭാര്യയുടെയും അറസ്റ്റാണ് ഇപ്പോള്‍ തമിഴിലെ സെന്‍സേഷണല്‍ വാര്‍ത്തകളിലൊന്ന്. മോഷണക്കേസിന് നടന്‍ ഹരൂണും ഭാര്യയും അറസ്റ്റില്‍. ദീപക് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. വിലകൂടിയ ഫോണ്‍ മോഷണത്തിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ദീപകും ഭാര്യയും ചെന്നൈയിലെ വടപളനിയ്ക്ക് അടുത്തുള്ള അറുമ്പക്കത്ത് ഒരു മൊബൈല്‍ ഷോപ്പിലെത്തി. ഇരുവരും ഫോണുകള്‍ നോക്കി കൊണ്ടിരിക്കെ കൗണ്ടറിലിരിക്കുന്നയാള്‍ സിസിടിവി നോക്കിയതും ഞെട്ടിപ്പോയി.
തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റം, കീര്‍ത്തി സുരേഷിന്റെ പുതിയചിത്രം വൈറലാവുന്നു
കടയില്‍ കയറിയ ഉടന്‍ തന്നെ ദീപകും ഭാര്യയും രണ്ട് ഭാഗത്തേക്ക് പോയിരുന്നു. വിലകൂടിയ ഒരു ഹെഡ്ഡ്‌സെറ്റ് എടുത്ത് കാണിച്ചുകൊടുക്കുന്നതിനിടയില്‍ ആരും കാണാതെ വിലകൂടിയ ഒരു ഫോണ്‍ എടുത്ത് ദീപക് ബാഗിലിട്ടു. ഇത് കണ്ട ഉടന്‍ ഷോപ്പ് ഉടമസ്ഥന്‍ പൊലീസില്‍ വിവരമറിയിക്കുകയും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തില്‍ ഇത് ദമ്പതികളുടെ സ്ഥിരം പണിയാണെന്ന് ബോധ്യപ്പെട്ടു. മറ്റൊരു കടയില്‍ കയറി ഇരുവരും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന സിസിടവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ഇരുവരും ജയിലിലാണ്.


Click it and Unblock the Notifications











