വിശാലിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു? പ്രതികരിച്ച് അഭിനയ; എന്റെ സ്വപ്നം സഫലമായെന്നും നടി!

തമിഴകത്തെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അഭിനയ ആനന്ദ്. ഭിന്നശേഷിക്കാരിയായ അഭിനയ തന്റെ പരിമിതികളെ മറികടന്നാണ് സിനിമയിൽ തിളങ്ങി നിൽക്കുന്നത്. നാടോടികള്‍, ശംഭോ ശിവ ശംഭോ, ഹുഡുഗാരു, ഏഴാം അറിവ് തുടങ്ങിയ സിനിമകളിലൂടെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ തിളങ്ങിയിട്ടുള്ള അഭിനയ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, വണ്‍ ബൈ ടു, ദ റിപ്പോര്‍ട്ടര്‍ എന്നിവയാണ് അഭിനയ അഭിനയിച്ച മലയാള സിനിമകൾ.

പത്ത് വർഷത്തിലേറെയായി സിനിമയിൽ സജീവമാണ് താരം. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴും അധികം ഗോസിപ്പുകളിൽ ഒന്നും പെടാത്ത നടികൂടിയാണ് അഭിനയ. എന്നാൽ നടൻ വിശാലിനെ അഭിനയ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. മാർക്ക് ആന്തണി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോവുകയാണെന്നുമുള്ള വാർത്തകൾ വന്നത്.

Abhinaya, Vishal

ഇതിനു പിന്നാലെ റിപ്പോർട്ടുകൾ നിഷേധിച്ച് വിശാൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അഭിനയയും വാർത്തയിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. മാർക്ക് ആന്തണി എന്ന ചിത്രത്തിൽ വിശാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പമാണ് നടി വിവാഹ വാർത്തകളെ കുറിച്ചും പ്രതികരിച്ചത്.

മാർക്ക് ആന്തണിയിൽ വിശാലിന്റെ ഭാര്യയുടെ വേഷത്തിലാണ് അഭിനയ എത്തുന്നത്. താൻ വിശാലിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയും അദ്ദേഹത്തെ കാണുകയും ചെയ്യുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും അഭിനയ വ്യക്തമാക്കി.

ചെറുപ്പം മുതലേ രജനികാന്തിന്റെയും പിന്നെ വിശാലിന്റെയും ആരാധികയായിരുന്നു താനെന്ന് അഭിനയ പറഞ്ഞു. വിശാലിന്റെ ആദ്യ ചിത്രം കണ്ടത് മുതൽ താൻ വിശാലിന്റെ ആരാധികയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പൂജൈ എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെന്നും അഭിനയ പറയുന്നു. അതിനായുള്ള കാത്തിരിപ്പിലായിരുന്നു ഇത്രയും കാലമെന്നും നടി കൂട്ടിച്ചേർത്തു.

Abhinaya, Vishal

മാർക് ആന്തണിയിൽ വിശാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. ഞാൻ ഇതിൽ അദ്ദേഹത്തിന്റെ ഭാര്യയായാണ് അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഞാൻ വിശാലിനെ ആദ്യമായി കാണുന്നത്. എന്റെ സ്വപ്നം സാക്ഷാത്കരിച്ച ദിവസം. വളരെ സന്തോഷം. വിശാൽ വല്ലാത്ത ദേഷ്യക്കാരനാണെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടപ്പോഴാണ് അങ്ങനെ അല്ലെന്ന് എനിക്ക് മനസിലായത്. അദ്ദേഹം എല്ലാവരെയും സഹായിക്കുന്ന, എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യക്തിയാണെന്നും അഭിനയ പറഞ്ഞു.

'ഈ അവസരത്തിൽ വിശാലുമായുള്ള വിവാഹ വാർത്തകളോടും വീണ്ടും പ്രതികരിക്കുകയാണ്, വിശാലും ഞാനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ ഏറെ നാളുകളായി കേൾക്കുന്നതാണ്. അതിൽ സത്യമില്ല. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന് പലരും പറയാറുണ്ട്. അതെല്ലാം തെറ്റാണ്,' അഭിനയ പറഞ്ഞു. അതേസമയം സെപ്റ്റംബർ 15നാണ് മാർക്ക് ആന്റണി തിയേറ്ററുകളിൽ എത്തുക. അച്ചിച്ച് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X