For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുത്തശ്ശിയെ അടിക്കാൻ പറ്റില്ലല്ലോ? അതുകൊണ്ട് സ്വയം ചെരുപ്പ് കൊണ്ട് അടിച്ചു', കരിയറിലെ നഷ്ടത്തെ കുറിച്ച് നടി

  |

  തിരക്കഥയെഴുതുമ്പോൾ അണിയറപ്രവർത്തകർ ഓരോ കഥാപാത്രത്തിന് വേണ്ടിയും അഭിനേതാക്കളെ മുൻകൂട്ടി മനസിൽ കണ്ടിരിക്കും. പിന്നീട് കഥ പറയാൻ ചെല്ലുമ്പോൾ എന്തെങ്കിലും കാരണത്താൻ തങ്ങൾ ഉദ്ദേശിച്ച അഭിനേതാക്കൾക്ക് ആ സിനിമയുടെ ഭാ​ഗമാകാൻ സാധിക്കാത്ത അവസ്ഥ വരുമ്പോഴാണ് പല കഥാപാത്രങ്ങളും മറ്റുള്ള അഭിനേതാക്കളിലേക്ക് എത്തുന്നത്. അത്തരത്തിലുള്ള സംഭവങ്ങൾ സിനിമയിൽ നിത്യസംഭവമാണ്. ഇന്ന് സിനിമയിലെ സൂപ്പർതാരങ്ങളായ അഭിനേതാക്കളിലേക്ക് പോലും മറ്റുള്ളവർക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങൾ കറങ്ങിതിരിഞ്ഞ് എത്തിയിട്ടുണ്ട്. ചിലരെ അത് ​ഗുണകരമായി ബാധിക്കുമെങ്കിൽ കഥാപാത്രം വേണ്ടന്ന് തീരുമാനിച്ചവർക്ക് കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായി മാറുകയും ചെയ്തിട്ടുണ്ട്.

  Also Read: 'കാത്തിരിപ്പിന് വിരാമം... ഋഷിയും സൂര്യയും ഒന്നാകുന്നു', കൂടെവിടെ മെ​ഗാ എപ്പിസോഡ് ഉടൻ

  അത്തരത്തിൽ ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുത്തിയ കഥാപാത്രം തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടാക്കിയ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് തെന്നിന്ത്യൻ നടി ഐശ്വര്യ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറ സിനിമകളുടെ ഭാ​ഗമായിട്ടുള്ള നടിയാണ് ഐശ്വര്യ. മലയാളത്തിൽ നിരവധി സീരിയലുകളുടേയും ഭാ​ഗമായിരുന്നു ഐശ്വര്യ. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ വായിക്കാം.

  Also Read: മമ്മൂട്ടിയെ കണ്ടാൽ ചോദിക്കാനാ​ഗ്രഹമുള്ള ചോദ്യത്തെ കുറിച്ച് ഷോബി തിലകൻ

  ഭരതം, മാനത്തെ വെള്ളിത്തേര്, രാക്കിളിപ്പാട്ട്, വീരാളിപ്പട്ട്, ഓർമയുണ്ടോ ഈ മുഖം തുടങ്ങി 1980 മുതലുള്ള കാലഘട്ടങ്ങളിൽ മലയാള സിനിമയിലെ സജീവ നായികാ വസന്തമായിരുന്ന ലക്ഷ്മിയുടെ മകൾ എന്ന ലേബലിലാണ് നടി ഐശ്വര്യ സിനിമയിലേക്ക് എത്തിയത്. തെലുങ്കിലൂടെയാണ് ഐശ്വര്യ സിനിമാപ്രവേശനം നടത്തിയത്. ആദ്യത്തെ ചിത്രം തെലുങ്കിലായിരുന്നെങ്കിൽ ഐശ്വര്യയുടെ രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു ഒളിയമ്പുകൾ എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് ജാക്ക് പോട്ട്, ബട്ടർഫ്ലൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, അ​ഗ്നിനക്ഷത്രം, നോട്ട്ബുക്ക്, ഇൻസ്പെക്ടർ​ ​ഗരുഡ്, മാഡ് ഡാഡ്, ഫിലിപ്സ് ആന്റ് ദി മങ്കിപെൻ തുടങ്ങി നിരവധി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. പാരിജാതം അടക്കമുള്ള സീരിയലുകളുടേയും ഭാ​ഗമായിരുന്നു ഐശ്വര്യ.

  കരിയറിൽ വഴിത്തിരിവാകേണ്ടിയിരുന്ന ഒരു സിനിമ താൻ നഷ്ടപ്പെടുത്തിയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. മണിരത്നത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം റോജയിലെ നായികയായി ആദ്യം തന്നെയാണ് നിശ്ചയിച്ചിരുന്നതെന്നും അതിനായി അവർ സമീപിച്ചപ്പോൾ മറ്റൊരു തെലുങ്ക് സിനിമയ്ക്ക് വേണ്ടി അഡ്വാൻസ് വാങ്ങിയിരുന്നതിനാൽ റോജ സിനിമയോട് നോ പറയേണ്ടിവരികയുമായിരുന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്. റോജ കണ്ടിറങ്ങിയ ശേഷം നഷ്ടബോധം കൊണ്ട് ചെരുപ്പൂരി സ്വയം മുഖത്തടിച്ചിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

  1992ൽ മണിരത്നം സം‌വിധാനത്തിൽ റിലീസിനെത്തിയ സിനിമയാണ് റോജ, തീവ്രവാദം, പ്രണയം എന്നിവയെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം. വലിയ വിജയമായിരുന്ന റോ പിന്നീട് ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എ.ആർ റഹ്‌മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മധുബാലയായിരുന്നു ചിത്രത്തിൽ റോജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് മണിരത്നം ആദ്യം ഐശ്വര്യയെ സമീപിച്ചത്. ഐശ്വര്യ വിസമ്മതിച്ചതിനാലാണ് ചിത്രത്തിലേക്ക് മധുബാല എത്തിയത്. നായകൻ എക്കാലത്തെയും റൊമാന്റിക് ഹീറോ അരവിന്ദ് സ്വാമിയായിരുന്നു. തമിഴ് സിനിമയിലെ ക്ലാസിക് സിനിമ എന്നുപോലും റോജ കണക്കാക്കപ്പെടുന്നുണ്ട്.

  മണിരത്നത്തിന്റെ തന്നെ അഞ്ജലിയെന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം മണിരത്‌നം വിളിച്ചതെന്നും ഗാനരംഗത്തില്‍ മാത്രമായി താന്‍ അഭിനയിക്കുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും നായികാ വേഷങ്ങളില്‍ കാണാനാണ് താല്‍പര്യമെന്നും പറഞ്ഞ് ഒഴിവാക്കുകയായിരുനന്നുവെന്നും ശേഷം റോജ സിനിമയെ കുറിച്ച് ആലോചിക്കുന്ന സമയത്ത് നായികയായി ആദ്യം അദ്ദേഹം ക്ഷണിച്ചത് തന്നെയായിരുന്നുവെന്നും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി മുത്തശ്ശി അഡ്വാന്‍സ് വാങ്ങിയ സമയമായിരുന്നു അതെന്നും അതിനാൽ ഡേറ്റില്ലെന്ന് പറഞ്ഞ് മുത്തശ്ശി അദ്ദേഹത്തെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'റോജയിലെ നായികയാകാൻ വേണ്ടി ക്ഷണിക്കാൻ മണിരത്നം വന്നിരുന്നു. അന്ന് ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ മുത്തശ്ശി ഡ്വാൻസ് വാങ്ങിയിരുന്നതിനാൽ അദ്ദേഹത്തോട് ഡേറ്റില്ലെന്ന് പറയേണ്ടി വന്നു. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നേല്‍ അഡ്വാന്‍സ് തിരിച്ച് നല്‍കി റോജയില്‍ അഭിനയിച്ചേനെ. അവരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയതാണ് അതിനാല്‍ വേണ്ടെന്ന് വെക്കാനാവില്ലെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്. ശേഷം അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ആ തെലുങ്ക് സിനിമ അവര്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഒരു മാസത്തോളം വീട്ടിൽ വെറുതെ ഇരുന്നു. റോജയിലെ അവസരം കളഞ്ഞത് ശരിയായില്ലെന്ന് അന്നേ തോന്നിയിരുന്നു. കോയമ്പത്തൂരില്‍ വെച്ചായിരുന്നു സിനിമ കണ്ടത്. ചെരിപ്പൂരി സ്വയം അടിക്കുകയായിരുന്നു അന്ന്. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതാണ് സ്വയം ചെയ്യുന്നതെന്നായിരുന്നു മുത്തശ്ശിയോട് അന്ന് ഞാൻ പറഞ്ഞത്' ഐശ്വര്യ പറയുന്നു.

  Read more about: aishwarya maniratnam tamil movie
  English summary
  Actress Aishwarya reveals about losing role in directior Mani Ratnam movie Roja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X