'കാത്തിരിപ്പിന് വിരാമം... ഋഷിയും സൂര്യയും ഒന്നാകുന്നു', കൂടെവിടെ മെ​ഗാ എപ്പിസോഡ് ഉടൻ

എല്ലാപോരായ്മകളും പരിഹരിച്ച് കൂടെവിടെ സീരിയൽ വീണ്ടും ഉയരുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഒന്നാണ് കൂടെവിടെ സീരിയൽ. എന്നാൽ പ്രേക്ഷകരുടെ ചിന്താ​ഗതിക്ക് അനുസരിച്ച് ഉയരാൻ സാധിക്കാതിരുന്നതിനാൽ സീരിയലിനെ പ്രേക്ഷകരും കൈവിട്ടിരുന്നു. സാന്ത്വനം, കുടുംബവിളക്ക് പോലുള്ള സീരിയലുകൾ ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ആറാം സ്ഥാനത്തേക്കാണ് കൂടെവിടെ പിന്തള്ളപ്പെട്ടത്. ഇടയ്ക്കിടെ സീരിയയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ സീരിയലിൽ നിന്ന് പിന്മാറുന്നതും പരമ്പരയുടെ മോശമായ രീതിയിൽ ബാധിച്ചിരുന്നു.

Also Read: മമ്മൂട്ടിയെ കണ്ടാൽ ചോദിക്കാനാ​ഗ്രഹമുള്ള ചോദ്യത്തെ കുറിച്ച് ഷോബി തിലകൻ

ആവശ്യമില്ലാത്ത സീനുകളും ഡയ​ലോ​ഗുകളും കുത്തിനിറക്കുന്നതിനോടും ആ​ഗ്രഹിച്ച രം​ഗങ്ങൾ ഉൾപ്പെടുത്താതിരുന്നതിനാലുമായിരുന്നു കൂടെവിടെ സീരിയലിനെ കുറിച്ച് ആരാധകർ പരാതിപ്പെട്ടിരുന്നത്. ഇപ്പോൾ സീരിയലിന്റെ കഥാ​ഗതിയിൽ അപ്രതീക്ഷിത മാറ്റങ്ങൾ കൊണ്ടുവന്ന് പ്രേക്ഷക പ്രീതി നേടുകയാണ് കൂടെവിടെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകൾ വരാനിരിക്കുന്ന മെ​ഗാ എപ്പിസോഡിന്റെ മുന്നോടിയായിരുന്നുവെന്നാണ് പുതിയ പ്രമോകൾ സൂചിപ്പിക്കുന്നത്.

Also Read: 'മണിയുടെ മരണവും വിവാദവും മൂലം ഞാനും കുടുംബവും ഉള്ളുനീറിയാണ് കഴിഞ്ഞിരുന്നത്'-ജാഫർ ഇടുക്കി

കൂടെവിടെ വഴിത്തിരിവിലേക്ക്?

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ പറയുന്ന സീരിയലാണ് കൂടെവിടെ. സൂര്യയുടെ ജീവിതത്തിലെ സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയുമൊക്കെ പരമ്പര പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. വിപിൻ ജോസ്, അൻഷിത തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇപ്പോൾ ഇവർ. സൂര്യ എന്ന കോളജ് വിദ്യാർഥിയായാണ് അൻഷിത സീരിയലിൽ എത്തുന്നത്. ഋഷികേശ് ആദിത്യനായിട്ടാണ് ബിപിൻ എത്തുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.

മെ​ഗാ എപ്പിസോഡ് ഉടൻ

സൂര്യയെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിലും അത് തുറന്ന് പറയാൻ ഇതുവരെ ഋഷിക്ക് അവസരം ലഭിച്ചിരുന്നില്ല. തങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് സൂര്യയും ഋഷിയും മനസിലാക്കുന്നുണ്ടെങ്കിലും തുറന്ന് പറയാതിരുന്നതിനാൽ ഇരുവരുടേയും പ്രണയം മനസിനുള്ളിൽ ഒതുങ്ങിയിരുന്നു. ഏറെ നാളുകളായി ഇരുവരും പ്രണയംമനസിലാക്കി പെരുമാറാത്തത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ​ദിവസം ഋഷി സൂര്യയോട് തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. എന്നും സൂര്യയുടെ ജീവിതത്തിലെ ഇടംകോലായ സാബു കഴിഞ്ഞ ദിവസം സൂര്യയെ ചതിയിൽപ്പെടുത്തി കാട്ടിലേക്ക് അപകടപ്പെടുത്താൻ കൊണ്ടുപോയിരുന്നു. അപകടം മനസിലാക്കി സൂര്യയെ രക്ഷിക്കാൻ ഋഷി എത്തുകയും താൻ ഉള്ളിലൊളിപ്പിച്ചിരുന്ന പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. സൂര്യയും ഋഷിയും പ്രണയജോഡികളാണെങ്കിലും ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കൂടെവിടെയിൽ ഉണ്ടാകാറില്ല. ഇതിനെല്ലാം പരിഹാരമെന്നോണം ഇനി മുതൽ ഋഷി സൂര്യ പ്രണയമായിരിക്കും കൂടെവിടെയിൽ നിറയാൻ പോകുന്നത് എന്നതാണ് പ്രമോകൾ സൂചിപ്പിക്കുന്നത്.

കാത്തിരുന്ന മുഹൂർത്തം

ഋഷിയും സൂര്യയും പ്രണയം പറഞ്ഞതിനാൽ ഉടൻ ഇരുവരും വിവാഹിതരാകുന്ന മെ​ഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ പ്രമോയിൽ വിവാഹ വസ്ത്രവും തുളസിമാലയുമെല്ലാമണിഞ്ഞ് നിൽക്കുന്ന ഋഷിയും സൂര്യയുമാണുള്ളത്. ഇരുവരും വിവാഹിതരായി എന്നുള്ള സൂചനകളാണ് പ്രമോ നൽകുന്നത്. കൂടാതെ ഇവരെ പിടികൂടാൻ എത്തുന്ന സാബുവിനെയും സംഘത്തേയും കാണാം. സാബുവിൽ നിന്ന് രക്ഷപ്പെട്ട് ഹെലികോപ്ടറിൽ രക്ഷപ്പെടുന്ന സൂര്യയും ഋഷിയും പ്രമോയിലുണ്ട്. ഋഷി സൂര്യ പ്രണയ സാഫല്യത്തിനൊപ്പം സൂര്യയ്ക്കും ഋഷിക്കും എന്ത് സംഭവിച്ചുവെന്ന് അറിയാതെ ഭയത്തോടെ കഴിയുന്ന അദിതി ടീച്ചറേയും കാണാം. പുതിയ പ്രമോ എത്തിയതോടെ ആരാധകരും ത്രില്ലിലാണ് എന്നാണ് യുട്യൂബിലെ കമന്റുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് ഋഷിയും സൂര്യയും ഒന്നാകുന്നതിൽ സന്തോഷമുണ്ടെന്നും ഇതായിരുന്നു കാത്തിരുന്ന രം​ഗങ്ങൾ എന്നുമായിരുന്നു കമന്റുകൾ വന്നത്.

ആരാധകർക്കൊപ്പം സഞ്ചരിച്ച് കൂടെവിടെ

കുറച്ചുനാൾ ഇരുവരും പ്രണയിച്ച ശേഷം മാത്രം വിവാഹം മതിയായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സൂര്യയോട് പ്രണയം തുറന്ന് പറഞ്ഞ ഋഷിയുടെ രം​ഗങ്ങൾ സംപ്രേഷണം ചെയ്തപ്പോഴും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കൂടെവിടെ മെ​ഗാ എപ്പിസോഡ് വരും ദിവസങ്ങളിൽ സംപ്രേഷണം ചെയ്തേക്കും. വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കാണ് കൂടെവിടെ. യൂത്തിനെയടക്കം മിനിസ്ക്രീനിന് മുന്നിലേക്ക് എത്തിക്കുന്ന പ്രണയമാണ് കൂടെവിടെ പറയുന്നത്. മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്.

Recommended Video

ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌
റേറ്റിങിലെ വീഴ്ച മറികടക്കാൻ ഒരുക്കം

നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ, സിന്ധു വർമ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പരയുടെ ഓരോ എപ്പിസോഡും സംഭവ ബഹുലമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ് കൂടുതൽ ശ്രദ്ധനേടിയിരിക്കുന്നത്. ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി വിപിൻ സൂര്യയെ താലി ചാർത്തി നിൽക്കുന്ന ഋഷിയുടെ ചിത്രം പങ്കുവെച്ചിരുന്നു. കേരളതനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് വധൂവരന്മാരെ പോലെ നിൽക്കുന്ന ഇരുവരുടേയും ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ആരാധകർ ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നതാണ്. നടൻ കൃഷ്ണകുമാർ ആയിരുന്നു ആദിത്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഋഷിയുടെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് ആദിത്യൻ എന്നത്. കുറച്ച് എപ്പിസോഡുകൾക്ക് ശേഷം കൃഷ്ണകുമാർ സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഇതുവരെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേറാരും എത്തിയിട്ടില്ല. പലരുടേയും പേരുകൾ ആദിത്യൻ കഥാപാത്രത്തിനൊപ്പം ചേർത്ത് വാർത്തകൾ വരുന്നുണ്ടെങ്കിലും ഒന്നും അണിയറപ്രവർത്തകർ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. ഋഷി സൂര്യ ജോഡി പോലെതന്നെ ആദിത്യൻ-അദിതി ജോഡിക്കും ഒട്ടനവധി ആരാധകരുണ്ട്. ആദിത്യൻ എന്ന കഥാപാത്രത്തെ പൂർണമായി ഒഴിവാക്കരുതെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

More from Filmibeat

Read more about: asianet serial malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X