ആണുങ്ങളേ ഇത് നിങ്ങളുടെ പണിയല്ല, എന്റെ തടി കൂടിയത് എനിക്കറിയാം; കമന്റുകള്‍ക്കെതിരെ അമ്മു അഭിരാമി

പലരും നേരിടുന്ന പ്രതിസന്ധിയാണ് ബോഡി ഷെയ്മിംഗ് എന്നത്. വണ്ണം കൂടിയാലും കുറഞ്ഞാലും കളിയാക്കാനും പരിഹസിക്കാനുമൊക്കെ ധാരാളം പേരുണ്ടാകും. കാലം മാറിയെന്നും സമൂഹം പുരോഗമിച്ചുവെന്നുമൊക്കെ പറയുമെങ്കിലും ബോഡി ഷെയ്മിംഗ് പോലെ വ്യക്തികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രവണതകള്‍ കുറയുന്നേയില്ല. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് ബോഡി ഷെയ്മിംഗ് പോലുള്ളവ കൂടി വരികയാണ്.

യാതൊരു പരിചയവുമില്ലാത്തവരെ പോലും ഓണ്‍ ലൈനിലൂടെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. താരങ്ങള്‍ക്കാണ് ഇതിന്റെ ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് കാരണം വിഷാദരോഗികളായി മാറിയ താരങ്ങള്‍ വരെയുണ്ട്. പലരും ബോഡി ഷെയ്മിംഗിനെതിരെ തുറന്നടിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡയയിലെ ചിലര്‍ ഇപ്പോഴും കളിയാക്കലുകള്‍ തുടരുകയാണ്.

Ammu Ahirami

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് തെന്നിന്ത്യന്‍ താരം. നടി അമ്മു അഭിരാമിയാണ് തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനതെിരെ രംഗത്തെത്തിയിരിക്കുന്നത്. വണ്ണം കൂടിയെന്ന പേരിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് അമ്മു സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കുന്നത്. അസുരന്‍, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമ്മു അഭിരാമി.

സോഷ്യല്‍ മീഡിയയിലൂടെയാണ് അമ്മുവിന്റെ പ്രതികരണം. താന്‍ വണ്ണം വച്ചുവെന്ന് പറഞ്ഞ് കളിയാക്കാന്‍ വരുന്നവരെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്നത്. എനിക്കറിയാം വണ്ണം വച്ചിട്ടുണ്ടെന്ന്, കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്റെ സന്തോഷത്തിന് വേണ്ട കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത് എന്നാണ് അമ്മു പറയുന്നത്. താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

''പ്രിയപ്പെട്ട ഇന്‍സ്റ്റ ഫാമിലി, ഞാനൊരു ചെറിയ സെന്‍സിറ്റീവ് വിഷയത്തെ അവതരിപ്പിക്കട്ടെ. ഈയ്യടുത്ത് എന്റെ തടി കൂടിയിട്ടുണ്ട്. എനിക്ക് വണ്ണം കൂടിയിട്ടുണ്ടെന്ന കാര്യം എനിക്ക് നന്നായി അറിയാം. ഫിറ്റ്‌നസ് നേടാന്‍ ഞാന്‍ നന്നായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നുണ്ട്. ഏറ്റവും നല്ല കാര്യം ഞാനിതെല്ലാം ചെയ്യുന്നത് എനിക്ക് വേണ്ടിയും എന്റെ സന്തോഷത്തിന് വേണ്ടിയുമാണ്'' എന്നാണ് അമ്മു അഭിരാമി പറയുന്നത്.

Ammu Ahirami

''നിരവധി അജ്ഞരായ മനുഷ്യരാണ്, പ്രത്യേകിച്ച് ആണുങ്ങള്‍, എന്റെ ശരീരത്തെക്കുറിച്ച് കമന്റ് പറയുന്നതും ഞാന്‍ തടി വച്ചെന്ന് പറയുന്നതും. എന്നെ പല പേരുകളും വിളിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ മാറ്റത്തെക്കുറിച്ച് അവര്‍ പറഞ്ഞു തരുന്നതല്ല എന്നെ അത്ഭുതപ്പെടുത്തുന്നത്. മറിച്ച്, തങ്ങളുടെ ജീവിതത്തില്‍ നിന്നും അല്‍പ്പം സമയം മാറ്റിവച്ച് മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് കമന്റ് പറയുന്നത് തീര്‍ത്തും സ്വാഭാവികമാണെന്ന ആണുങ്ങളുടെ ആ തോന്നലാണ്. ഇതവരുടെ പണിയേയല്ല'' എന്നും അമ്മു പറയുന്നു.

''എന്നെ തെറ്റിദ്ധരിക്കരുത്. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതല്‍ കൊണ്ടുള്ള ആത്മാര്‍ത്ഥമായ കമന്റായിരുന്നുവെങ്കില്‍ ഞാനവരോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ ചിലര്‍ കമന്റ് ചെയ്യുന്നത് കമന്റ് ചെയ്യാന്‍ വേണ്ടി മാത്രമാണ്. അത് അവരുടെ തന്നെ ബോഡി ഇമേജിന്റെ പ്രതിഫലനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്'' എന്നും അഭിരാമി പറയുന്നു. പിന്നാലെ നിരവധി പേരാണ് അമ്മു അഭിരാമിയ്ക്ക് പിന്തുണയുമായി എത്തുന്നത്. നടിമാര്‍ക്കെതിരെയുള്ളസോഷ്യല്‍ മീഡിയയിലെ ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X