ഈ മുഖം വച്ച് നീയെങ്ങനെ അഭിനയിക്കും! കാമുകന്‍ ക്രൂരമായി പീഡിപ്പിച്ചു! വെളിപ്പെടുത്തി നടി അനിഖ
തന്റെ കാമുകനില്‍ നിന്നും തനിക്കേല്‍ക്കേണ്ടി വന്ന ഉപദ്രവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അനിഖ വിജയ് വിക്രമന്‍
പുറമെ കാണുന്ന ഗ്ലാമറിന്റേയും ചിരിയുടേയും മുഖത്തിന് പിന്നില്‍ പലപ്പോഴും താരങ്ങള്‍ക്ക് വേദനയുടെ മറ്റൊരു മുഖവുമുണ്ടായിരിക്കും. ഇപ്പോഴിതാ തമിഴ് നടി അനിഖ വിജയ് വിക്രമന്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ കാമുകനില്‍ നിന്നും തനിക്കേല്‍ക്കേണ്ടി വന്ന ഉപദ്രവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അനിഖ വിജയ് വിക്രമന്‍.
കെ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനിഖ വിജയ് വിക്രമന്‍. എങ്ക പട്ടന്‍ പരിതി എന്ന ചിത്രത്തിലാണ് അനിഖ അവസാനം അഭിനയിച്ചത്. അനിഖ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രങ്ങളില്‍ അനിഖയുടെ മുഖത്ത് മാരകമായ പരിക്കേറ്റതായി കാണാം. കണ്ണിനു ചുറ്റും ശക്തമായ ഇടിയേറ്റ് ചതഞ്ഞ് രക്തം കട്ട പിടിച്ചു കിടക്കുന്നുതായും ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

മുഖത്തും നെഞ്ചിലും പരിക്കേറ്റ് ചതഞ്ഞ പാടുകളും കാണാതെ കൂടാതെ കൈയിലും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് മനസിലാകുന്നത്, കാമുകനില്‍ നിന്നും അതിക്രൂരമായുള്ള മാനസികവും ശാരീരകവുമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്ന് അനിഖ പറയുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെന്നും താരം അറിയിക്കുന്നു. അതേസമയം മുന്‍ കാമുകന്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അനിഖ വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഞാനും അനൂപ് പിള്ള എന്ന വ്യക്തിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയാണെന്ന് താരം വെളിപ്പെടുത്തുന്നു. അയാളെ പോലെ മറ്റൊരു മനുഷ്യനെ കണ്ടിട്ടില്ലെന്നും ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണെന്നും താരം പറയുന്നു.
എന്നോട് അയാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു. എന്നെ രണ്ടാം തവണയും മര്‍ദിച്ചപ്പോള്‍ ഞാന്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കിയതായാണ് അനിഖ അറിയിക്കുന്നത്. തന്നെ ആദ്യമായി അടിച്ചത് ചെന്നൈയില്‍ വച്ചായിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം അയാള്‍ തന്റെ കാലില്‍ വീണ് കരയുകയായിരുന്നുവെന്നാണ് അനിഖ പറയുന്നത്. അന്ന് അയാളെ വിശ്വസിച്ചത് താന്‍ കാണിച്ച മണ്ടത്തരമാണെന്നാണ് അനിഖ പറയുന്നത്.
താന്‍ രണ്ടാം തവണയും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതേസമയം പരാതിപ്പെട്ടാല്‍ ഒഴിവാക്കി വിടാന്‍ പോലീസ് എന്നോട് ആവശ്യപ്പെടുമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് അയാള്‍ എന്നെ ആക്രമിച്ചതെന്നാണ് താരം പറയുന്നത്. കാരണം അയാള്‍ പോലീസിന് പണം നല്‍കിയിട്ടുണ്ടെന്നാണ് താരം ആരോപിക്കുന്നത്. തന്നെ പലവട്ടം വഞ്ചിച്ചുവെന്നും അതിനാലാണ് അയാളെ ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും താരം പറയുന്നു. എന്നാല്‍ അയാള്‍ തന്നെ വിട്ടു പോകാന്‍ കൂട്ടാക്കിയില്ലെന്ന് അനിഖ പറയുന്നു.
അയാള്‍ എന്റെ ഫോണ്‍ നശിപ്പിച്ചതിനാല്‍ ഷൂട്ടിംഗിന് പോലും എനിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഫോണ്‍ നശിപ്പിക്കുന്നതിന് മുമ്പ് എന്റെ വാട്‌സ് ആപ് ലാപ്ടോപ്പുമായി ബന്ധിപ്പിച്ചു. പിന്നീട് എന്റെ എല്ലാ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഞാന്‍ അറിയാതെ അവന്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ഹൈദരാബാദിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് വീണ്ടും തന്നെ മര്‍ദ്ദിച്ചുവെന്നാണ് താരം പറയുന്നത്.
ഫോണ്‍ തരാന്‍ ഞാന്‍ അയാളോട് അപേക്ഷിച്ചു. പക്ഷേ, എന്നെ കീഴ്‌പ്പെടുത്തി എന്റെ നാലിരട്ടിയോളം വലുപ്പം വരുന്ന അയാള്‍ എന്റെ ശരീരത്തിനു മുകളില്‍ കയറിയിരിക്കുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാന്‍ എന്റെ വായ പൊത്തിയെന്നും താരം പറയുന്നു. പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും തനിക്ക് ബോധം നഷ്ടമാവുകയായിരുന്നുവെന്നാണ് അനിഖ പറയുന്നത്. ഇത് തന്റെ അവസാനത്തെ രാത്രിയാണെന്നായിരുന്നു കരുതിയതെന്നും അനിഖ പറയുന്നു.
ബോധം തെളിഞ്ഞയുടന്‍ എഴുന്നേറ്റ് അവിടെ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നാണ് അനിഖ പറയുന്നത്. ഒരു വിധത്തില്‍ ്അയാളില്‍ നിന്നും രക്ഷപ്പെട്ട താന്‍ രാവിലെ വരെ ബാത്ത് റൂമിലായിരുന്നു കിടന്നതെന്നും താരം പറയുന്നു.'ഈ മുഖം വെച്ച് നീ എങ്ങനെ അഭിനയിക്കുമെന്ന് ഞാന്‍ കാണട്ടെ' എന്ന് അയാള്‍ പറഞ്ഞായിരുന്നു ഉപദ്രവിച്ചതെന്നും താരം പറയുന്നു.

കണ്ണാടിയില്‍ എന്റെ രൂപം കണ്ട് ഞാന്‍ മുഖം പൊത്തി കരഞ്ഞപ്പോള്‍ അയാള്‍ ഉറക്കെ ചിരിക്കുകയായിരുന്നുവെന്നും താരം പറയുന്നു. എന്നെ ഉപദവ്രിച്ച ശേഷം അയാള്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയെന്നും താരം പറയുന്നു. നടന്ന സംഭവങ്ങള്‍ എന്റെ വീട്ടുകാരെയും പോലീസിനെയും അറിയിക്കാന്‍ പോലും സമയമെടുത്തു. ശാരീരികമായും മാനസികമായും ആ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഇപ്പോഴും ശ്രമിക്കുകയാണെന്നും താരം പറയുന്നു. എന്നാല്‍ താനിത് വെറുതെ വിടില്ലെന്നും താരം പറയുന്നു.
എന്ത് ചെയ്യണമെന്ന് തനിക്കും കുടുംബത്തിനും അറിയില്ലെന്നും താരം പറയുന്നുണ്ട്. ഈ ലോകം ഇരുട്ട് നിറഞ്ഞതാണെന്ന് താന്‍ തിരിച്ചറിയുന്നു. മനുഷ്യത്വത്തേക്കാള്‍ വലുത് പണമാണെന്ന് സുഹൃത്തുക്കളെന്ന് വിളിച്ചിരുന്നവര്‍ ബോധ്യപ്പെടുത്തിയെന്നും താരം പറയുന്നു. പോലീസില്‍ പരാതിപ്പെട്ടതോടെ മുന്‍ കാമുകന്‍ ഒളിവിലാണ്. എന്നാല്‍ അമേരിക്കയിലിരുന്നുകൊണ്ട് നിരന്തരമായി എന്നെ ഫോണില്‍ ഭീഷണിപ്പെടുത്തുകയാണെന്നും താരം പറയുന്നു.
അയാളുടെ ഭീഷണികളൊക്കെ ഞാന്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും താരം അറിയിച്ചു. ശരീരത്തിനേറ്റ പീഡനത്തില്‍ നിന്നും ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങാന്‍ തയ്യാറാവുകയാണെന്നും താരം പറയുന്നു.


Click it and Unblock the Notifications