കന്യകാത്വം നഷ്ടപ്പെടുത്താന്‍ പറ്റിയ പ്രായം? അതുല്യയുടെ മറുപടി; വിവാദമായി ചോദ്യങ്ങള്‍!
തമിഴ് സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അതുല്യ രവി. ഷോര്‍ട്ട് ഫിലിമുകൡലൂടെയാണ് അതുല്യയെ തേടി സിനിമയെത്തുന്നത്. കാതല്‍ കന്‍ കാട്ടുതെ ആയിരുന്നു ആദ്യ സിനിമ. പിന്നീട് പല സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ തമിഴും കടന്ന് തെലുങ്കിലേക്കും കടന്നിരിക്കുകയാണ് അതുല്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് അതുല്യ.
അതുല്യയുടെ ചിത്രങ്ങളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ അതുല്യയുടെ ഒരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹത്തെക്കുറിച്ചും ലൈംഗിക ബന്ധത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യത്തിനാണ് അതുല്യ മറുപടി നല്‍കുന്നത്. ഈ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

''നിങ്ങളുടെ അഭിപ്രായത്തില്‍ കന്യകാത്വം നഷ്ടപ്പെടുത്താന്‍ പറ്റിയ പ്രായം ഏതാണ്? എന്നെ സംബന്ധിച്ച് 21 മുതല്‍ 25 വരെയാണ് ശരിയായ പ്രായം. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയാണോ? '' എന്നായിരുന്നു അതിഥിയോട് ചോദിച്ചത്. ഇതിനുള്ള അതിഥിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹ ശേഷം ബന്ധപ്പെടുന്നതായിരിക്കും നമ്മുടെ സംസ്‌കാരത്തിന് ചേരുക എന്നായിരുന്നു അതിഥിയുടെ മറുപടി. എന്നാല്‍ കാലം മാറിയെന്നും പലരും ലിവിംഗ് ടുഗദര്‍ തിരഞ്ഞെടുക്കാറുണ്ടെന്നും അതുല്യ പറയുന്നു.
അത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനവും തിരഞ്ഞെടുപ്പുമാണ്. അതിന് മുകളില്‍ മറ്റൊരാള്‍ക്കും അധികാരമില്ല. അതേസമയം നമ്മളുടെ സംസ്‌കാരം അനുസരിച്ച് വിവാഹ ശേഷം ബന്ധപ്പെടുന്നതാണ് നല്ലതെന്നാണ് അതുല്യ പറയുന്നത്. ചോദ്യവും അതുല്യയുടെ മറുപടിയുമെല്ലാം ശ്രദ്ധ നേടുന്നുണ്ട്. അതേസമയം ഈ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവും ശക്തമാണ്. തീര്‍ത്തും അപ്രസക്തമായ ചോദ്യം ചോദിച്ച് താരത്തെ അസ്വസ്ഥയാക്കുകയാണ് എന്നാണ് വിമര്‍ശനം. ക്ലിക്ക് ബൈറ്റിന് വേണ്ടിയുള്ള ശ്രമമാണ് ഈ ചോദ്യമെന്നും വിമര്‍ശകര്‍ പറയുന്നു.
കാതല്‍ കണ്‍ കാട്ടുതേ ആയിരുന്നു അതുല്യയുടെ ആദ്യത്തെ സിനിമ. പിന്നീട് കഥാ നായകന്‍, യേമാലി, നാഗേഷ് തിരൈയാരംഗം, കീ, സുട്ടു പിടിക്ക ഉത്തരവ്, കാപ്മാരി, നാടോടിഗള്‍ 2, വട്ടം കാഡാവര്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ അതിഥിയ്ക്ക് സാധിച്ചു. മീറ്റര്‍ എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും എന്‍ട്രി നടത്തിയിരിക്കുകയാണ് അതിഥി. മീറ്റര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
ഷോര്‍ട്ട് ഫിലിമിലൂടെയാണ് അതുല്യ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും അതുല്യ താരമാണ്. അതുല്യ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. നാടന്‍ ലുക്കും മോഡേണ്‍ ലുക്കുമെല്ലാം ഒരുപോലെ ചേരുന്ന താരമാണ് അതുല്യ. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അതുല്യയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അതുല്യ. അധികം വൈകാതെ തന്നെ മുന്‍നിര നായികയായി അതുല്യ മാറുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം അഭിമുഖത്തിന്റെ വീഡിയോ വിവാദമായി മാറുകയാണ്. അതിഥി മറുപടികള്‍ കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ഇത്തരം ചോദ്യങ്ങളുടെ ലക്ഷ്യം വെെറലാവുക എന്നത് മാത്രമാണെന്നാണ് വിമർശകർ പറയുന്നത്.


Click it and Unblock the Notifications