twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാതില്‍ തള്ളി തുറന്നപ്പോള്‍ കണ്ടത് തൂങ്ങിമരിച്ച അമ്മയെ! ഞാനും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് നടി

    |

    വിഷാദരോഗികള്‍ക്കും സ്വന്തം ജീവനെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സഹായം നല്‍കാനായി ലോകത്തിന്റെ സഹായം തേടി നടി കല്യാണി രോഹിത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മാസ് പെറ്റീഷ്യനിലൂടെയായിരുന്നു കല്യാണി ഈ ആവശ്യം മുന്നോട്ട് വച്ചത്. തന്റെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള കുറിപ്പിലൂടെയായിരുന്നു താരം ആവശ്യം ഉന്നയിച്ചത്.

    Also Read: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടിAlso Read: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടി

    അമ്മയുടെ മരണം തന്നെയും ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണം ലഭിച്ചില്ലെന്നും താരം പറയുന്നു. ഒടുവില്‍ തക്കസമയത്ത് ഭര്‍ത്താവ് കണ്ടതു കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും കല്യാണി പറയുന്നുണ്ട്. രാജ്യത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഹെല്‍പ്പലൈന്‍ നമ്പറുകള്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കണമെന്നാണ് കല്യാണി ആവശ്യപ്പെടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    ഏറ്റവും ഭയാനകമായ ദിവസം

    24 ഡിസംബര്‍ 2014, എനിക്ക് അന്ന് രണ്ട് ആത്മാക്കളെ നഷ്ടമായി.

    വളരെ സാധാരണ ദിവസം പോലെ ആരംഭിച്ച ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായി മാറുകയായിരുന്നു. അമ്മയുടെ തൊട്ടടുത്ത മുറിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. പതിവ് പോലെ അമ്മയോടൊപ്പം ജിമ്മില്‍ പോകാനായി ഞാന്‍ തയ്യാറാവുകയായിരുന്നു. അമ്മയുടെ ഡോര്‍ ബെല്‍ അടിച്ചു, വാതില്‍ തുറന്ന അമ്മയെ കണ്ടപ്പോള്‍ എപ്പോഴും കാണുന്ന ചുറുചുറുക്കോ സന്തോഷമോ മുഖത്തില്ലായിരുന്നു. എന്തോ പ്രശ്‌നമുള്ളത് പോലെ തോന്നി. കുറച്ച് നാരങ്ങാവെള്ളമുണ്ടാക്കി നല്‍കിയ ശേഷം റെഡിയാകാന്‍ പറഞ്ഞ് ഞാന്‍ റെഡിയാകാനായി പോയി.

    അമ്മ

    അമ്മയെ കൂട്ടാനായി 20 മിനുറ്റ് കഴിഞ്ഞ് ഞാന്‍ വന്നു. പലതവണ ഡോര്‍ ബെല്‍ അടിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. എന്റെ മനസില്‍ മോശം ചിന്തകള്‍ ഉടലെടുക്കാന്‍ തുടങ്ങി. എന്തോ പ്രശ്‌നമുള്ളതായി തോന്നി. വാതില്‍ ചവിട്ടി തുറന്നു. പട്ടികളെ കാണാനുണ്ടായിരുന്നില്ല. ഞാന്‍ അകത്തേക്ക് ഓടി, എന്റെ അമ്മ തൂങ്ങി മരിച്ചിരുന്നു. എനിക്കന്ന് 23 വയസായിരുന്നു. ആ ദിവസം എന്റെ ജീവിതം എന്നന്നേക്കുമായി മാറിമറിഞ്ഞു.

     എന്റെ അമ്മ


    എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു എന്റെ അമ്മ. അമ്മയില്ലാത്തൊരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്റെ ആത്മാവും അന്നത്തെ ദിവസം മരിച്ചിരുന്നു. അമ്മയുടെ ഡയറി വായിച്ചപ്പോള്‍ ഏറെ നാളുകളായി അവര്‍ സങ്കടത്തിലായിരുന്നുവെന്ന് മനസിലായി. അവരത് ഞങ്ങള്‍ ആരോടെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍...?

    ജീവിതത്തിലുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഞാനും സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് സഹായം തേടാന്‍ ശ്രമിച്ചു. ലോക്കല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. എന്റെ ഭര്‍ത്താവ് എന്നെ കണ്ടെത്തി. എന്നെ സഹായിച്ചു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സഹായങ്ങളും മൂലം ഞാന്‍ നല്ല നിലയിലാണ്.

    സഹായത്തിനായി

    എന്നെ പോലെ സഹായത്തിനായി തേടുന്നവര്‍ ഒരുപാടുണ്ടാകാം. പക്ഷെ ആരും ഹെല്‍പ്പ് ലൈനില്‍ നിന്നും എടുക്കാത്തതിനാല്‍ കിട്ടാതെ വരുന്നുണ്ടാകാം. എനിക്കത് മാറ്റണം. ആര്‍ക്കും സഹായം കിട്ടിയില്ലെന്ന കാരണത്താല്‍ തന്റെ അമ്മയെ നഷ്ടമാകരുത്.

    അതിലേക്കുള്ള ആദ്യത്തെ ചുവടാണ് കിരണ്‍. ദേശീയ ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈന്‍. ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ ജീവിതത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ സാധ്യതയുണ്ട്. ഇന്ത്യയിലെ എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഹെല്‍പ് ലൈനുകള്‍ ലഭ്യമാക്കണം. ഷോകള്‍ തുടങ്ങും മുമ്പ് നമ്പറുകള്‍ കാണിക്കണം. സഹായം വേണ്ടവര്‍ക്ക് അത് ഉപകാരമാകും. എന്റെ പരാതിയില്‍ ഒപ്പിടണം.

    Read more about: actress
    English summary
    Actress Kalyani Rohit Talks Her Mother And How She Lost Herself And Got Saved
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X