സിനിമ പിടിക്കാണ്ട് ആ കാശ് നല്ല കാര്യത്തിന് ചെലവാക്കൂ; പഴയ വാക്കില്‍ തൂങ്ങി ജ്യോതികയെ കളിയാക്കി കസ്തൂരി

കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ റെട്രോ തീയേറ്ററിലേക്ക് എത്തിയത്. കാര്‍ത്തിക് സുബ്ബരാജ് ആണ് സിനിമയുടെ സംവിധാനം. വലിയ പ്രതീക്ഷയോടെയാണ് സൂര്യ ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. വലിയ ബജറ്റില്‍ ഒരുക്കി, വന്‍ ഹൈപ്പില്‍ വന്ന കങ്കുവ കനത്ത പരാജയം നേരിട്ടിരുന്നു. ഇതോടെ സൂര്യയുടെ ബോക്‌സ് ഓഫീസിലേക്കുള്ള വലിയ തിരിച്ചുവരവിന്റെ ഉത്തരവാദിത്തം മുഴുവന്‍ റെട്രോയുടേയും കാര്‍ത്തിക് സുബ്ബരാജിന്റേയും തലയിലായിരുന്നു.

എന്നാല്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ റെട്രോയ്ക്ക് സാധിച്ചില്ലെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമയ്ക്കും കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിനും കനത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. സൂര്യയുടെ പ്രകടനം കയ്യടി നേടുമ്പോഴും ദുര്‍ബലമായ തിരക്കഥയും മേക്കിംഗിലെ പാളിച്ചയുമെല്ലാം കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നുണ്ട്.

Jyothika

ഇതിനിടെ ഇപ്പോഴിതാ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയ്‌ക്കെതിരെ നടി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ റെട്രോയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുന്നതിനിടെയാണ് കസ്തൂരി ജ്യോതികയ്‌ക്കെതിരെയുള്ള പരോക്ഷ പരാമര്‍ശം നടത്തിയിരിക്കുന്നത്. മുമ്പൊരിക്കല്‍ തഞ്ചാവൂര്‍ ക്ഷേത്രത്തെക്കുറിച്ച് ജ്യോതിക നടത്തിയ പരാമര്‍ശം കുത്തിപ്പൊക്കുകയായിരുന്നു കസ്തൂരി.

''അമ്പലത്തേക്കാളും നല്ലത് ആശുപത്രി പണിയുന്നത്... നല്ലൊരു ബജറ്റ് സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം നല്ല കാര്യത്തിന് ഉപയോഗിച്ചൂടേ?'' എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ നിരവധി പേരാണ് കസ്തൂരിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. സൂര്യയുടെ സിനിമ പരാജയപ്പെട്ടതിന് ജ്യോതികയെ പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും ആക്രമിക്കുന്നതുമെന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

2020 ലാണ് ജ്യോതികയുടെ വിവാദ പ്രസ്താവന അരങ്ങേറുന്നത്. ഒരു അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. ''തഞ്ചാവൂര്‍ ബ്രിഹണ്ഡീശ്വര്‍ ക്ഷേത്രം വളരെ പ്രശസ്തമാണ്. ഞാനത് തീര്‍ച്ചയായും കാണണമെന്ന് എല്ലാവരും പറഞ്ഞു. ഞാന്‍ നേരത്തെ തന്നെ കണ്ടതാണ്. വളരെ മനോഹരമാണ്. അടുത്ത ദിവസം ഷൂട്ട് നടന്നത് ഒരു ആശുപത്രിയിലാണ്. ആശുപത്രി ശരിയായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഞാന്‍ കണ്ടത് വിവരിക്കാന്‍ സാധിക്കില്ല. എല്ലാവരോടും എനിക്കൊര അപേക്ഷയുണ്ട്. അമ്പലത്തിന് വേണ്ടി ഒരുപാട് പണം നിങ്ങള്‍ ചെലവാക്കുന്നുണ്ട്. പെയിന്റെ ചെയ്യുന്നുണ്ട്. ഒരുപാട് പണം അമ്പലത്തിന്റെ ട്രഷറിയിലേക്കും ഇടുന്നുണ്ട്. അതേപോലെ തന്നെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പണം നല്‍കണം. അതും വളരെ പ്രധാനപ്പെട്ടതാണ്'' എന്നാണ് ജ്യോതിക പറഞ്ഞത്.

ജ്യോതികയുടെ വാക്കുകള്‍ വലിയ വിവാദമായി മാറി. താരം മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. താരത്തിനെതിരെ നിരവധി പേര്‍ പ്രതിക്ഷേധവുമായി എത്തി. ഇതോടെ മറുപടിയുമായി സൂര്യയ്ക്ക് മുന്നോട്ട് വരേണ്ടി വന്നു. പത്രക്കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. ജ്യോതിക അമ്പലങ്ങളെ തള്ളിപ്പറഞ്ഞതല്ലെന്നും അമ്പലങ്ങള്‍ പോലെ തന്നെ സ്‌കൂളുകളും ആശുപത്രികളും പരിഗണക്കിപ്പെടണമെന്നാണ് പറഞ്ഞതെന്ന് സൂര്യ വിശദമാക്കുകയുണ്ടായി.

Jyothika

ഈ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വരുന്നതായിരുന്നു കസ്തൂരിയുടെ പ്രതികരണം. ഇതോടെ നിരവധി പേരാണ് കസ്തൂരിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഭാര്യയുടെ തലയില്‍ ഇടുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ജ്യോതിക പറഞ്ഞതില്‍ തെറ്റില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം റെട്രോ ആരാധകരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് സിനിമയുടെ രചനയും. പൂജ ഹെഗ്‌ഡെ, ജോജു ജോര്‍ജ്, ജയറാം, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സന്തോഷ് നാരായണന്റേതാണ് സംഗീതം. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം.

More from Filmibeat

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X