ഞങ്ങളുടെ ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു, കല്യാണം പലര്‍ക്കും സര്‍പ്രൈസായിരുന്നു: ലൈല

തന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയിലൂടെ ഒരു തലമുറയുടെ മനസില്‍ ഇടം നേടിയ നടിയാണ് ലൈല. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി നിറഞ്ഞു നിന്നിരുന്നു ഒരുകാലത്ത് ലൈല. തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കെയായിരുന്നു ലൈല വിവിഹതയാകുന്നത്. വിവാഹത്തോ സിനിമയില്‍ നിന്നും വിട്ടു നിന്ന ലൈല നീണ്ട 16 വര്‍ഷത്തോളം ക്യാമറയ്ക്ക് മുന്നിലെത്തിയില്ല.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണ് ലൈല. വെബ് സീരിസിലൂടെയായിരുന്നു ലൈലയുടെ തിരിച്ചുവരവ്. പിന്നീട് ഹിറ്റ് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലേക്കും ലൈല എത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ ലൈല മനസ് തുറക്കുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലൈല മനസ് തുറന്നത്.

Laila

വലിയ ഇടവേള തന്നെയായിരുന്നു. കുട്ടികളെ വളര്‍ത്താന്‍ ഒരു ബ്രേക്ക് എടുത്തതായിരുന്നു. ഇപ്പോള്‍ അവര്‍ വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് അഭിനയം തുടരാം എന്ന് തോന്നി. പക്ഷെ എന്നെത്തേടി വന്ന പല കഥകളും കഥാപാത്രങ്ങളും എനിക്ക് അനുയോജ്യമായി തോന്നിയില്ല. ചിലര്‍ കഥ പറയാന്‍ വരുമ്പോള്‍ തന്നെ ഒരു അമ്മ വേഷമുണ്ട് എന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങുക. ചിലര്‍ ചേച്ചി-ചേട്ടത്തി വേഷം എന്ന് പറഞ്ഞു വരുമെന്നാണ് ലൈല പറയുന്നത്.

വിവാഹം കഴിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഞാനും ഭര്‍ത്താവ് മെദിയും നല്ല സുഹൃത്തുക്കളായിരുന്നു. കല്യാണത്തിന് മുമ്പ് ഒമ്പത് വര്‍ഷം ഇന്‍ഡസ്ട്രിയില്‍ ആര്‍ക്കും അറിയില്ലായിരുന്നു. കല്യാണ ദിവസമാണ് സര്‍പ്രൈസായി മിക്കവരും അറിഞ്ഞത്. ആരാധകര്‍ക്ക് ഒട്ടും അറിയില്ലായിരുന്നുവെന്നാണ് ലൈല വിവാഹത്തെക്കുറിച്ച് പറയുന്നത്.

സെക്കന്റ് ഇന്നിംഗ്‌സ ശക്തമായൊരു കഥാപാത്രമായിട്ടായിരിക്കണം എന്നു കരുതി കാത്തിരിക്കുകയായിരുന്നു. അതിനിടെ ധാരാളം ടിവി ചാനലുകളില്‍ അഭിനയിക്കാനുള്ള ക്ഷണമുണ്ടായി. അതില്‍ പലതിലും ടൈറ്റില്‍ റോള്‍ തന്നെ ആയിരുന്നു. എന്നാല്‍ സീരിയലുകളോട് എനിക്ക് തീരെ താല്‍പര്യം ഇല്ലായിരുന്നുവെന്നും ലൈല തുറന്ന് പറയുന്നുണ്ട്..

അങ്ങനെയിരിക്കെയാണ് ഒരു വെബ് സീരീസ് എന്നെ തേടി വന്നത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. അതിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ വെച്ചായിരുന്നു. വദന്തി എന്ന വെബ് സീരീസ് കഴിഞ്ഞ ഡിസംബറില്‍ ആമസോണില്‍ സ്ട്രീം ചെയ്തിരുന്നു. അതിനു ശേഷം കാര്‍ത്തിയുടെ സര്‍ദാറില്‍ അഭിനയിച്ചുവെന്നും ലൈല പറയുന്നു.

Laila

വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞേ മതിയാവൂ. ഹീറോയും ഹീറോയിനും മരംചുറ്റി പ്രണയിക്കുന്ന കാലം പോയ് മറഞ്ഞു. അതില്‍ സന്തോഷമുണ്ട്. നല്ല കഥകള്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. വ്യത്യസ്തമായ പുതുമയുള്ള അവതരണ രീതിയും പുതിയ തലമുറക്കാരുടെ ക്രിയേറ്റിവിറ്റിയും ഡെഡിക്കേഷനുമൊക്കെ ശ്ലാഘനീയമാണ്. ഇന്ന് സിനിമ വല്ലാതെ മാറിക്കഴിഞ്ഞുവെന്നും ലൈല അഭിപ്രായപ്പെടുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം തിരച്ചു വന്നപ്പോഴും അതേ പഴയ സ്‌നേഹവും ആദരവും ആതിഥേയത്വവും എനിക്ക് ആരാധകരില്‍ നിന്നും കിട്ടി. സിനിമയേയും അഭിനയത്തേയും സത്യസന്ധമായി സ്‌നേഹിച്ചതുകൊണ്ടാണ് ഈ തിരിച്ചുവരവ് എനിക്ക് സാധ്യമായതെന്നും ലൈല പറയുന്നുണ്ട്.

More from Filmibeat

Read more about: laila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X