അന്ന് അഡ്വാൻസെല്ലാം തിരികെ കൊടുക്കേണ്ടി വന്നു; അതോടെ അവസരങ്ങളും നഷ്ടമായി: തമിഴ് നടി മാളവിക
സുന്ദർ സിയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഉന്നൈ തേടി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് മാളവിക. ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു മാളവിക. അതിനു ശേഷം കുറച്ച് തമിഴ് ചിത്രങ്ങളും ചെയ്തു. പിന്നീട് തെലുഗു , ഹിന്ദി ഭാഷകളിലും അവസരം വന്നു. ഏകദേശം 2007ന് ശേഷം അവസരങ്ങൾ നഷ്ടമായി. 2009 വരെ ഗസ്റ്റ് അപിയറൻസ് വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ ഇപ്പോൾ താൻ സിനിമയിൽ നിന്ന് വിട്ടുനിന്നതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് താരം.
"സിനിമ വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വിവാഹത്തിന് ശേഷവും ഒരുപാട് സിനിമകളിൽ കമ്മിറ്റ് ചെയ്തിരുന്നു. അന്ന് ഗർഭിണി ആയിരുന്നതിനാൽ അപ്പോൾ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചു. അതിനാൽ അഡ്വാൻസ് ഞാൻ തിരികെ നൽകി. അതുകൊണ്ടാണ് എനിക്ക് അഭിനയിക്കാൻ കഴിയാതെ പോയതെന്ന്" നടി മാളവിക പറഞ്ഞു.

"ചെറുപ്പം മുതലേ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നു, അതിനാൽ ഞാൻ മോഡലിംഗ് ചെയ്യുകയും പരസ്യങ്ങളിൽ അഭിനയിച്ചും തുടങ്ങി. അതിന് ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്." മാളവിക കൂട്ടിച്ചേർത്തു.
2022ലാണ് വീണ്ടും സിനിമയിലേക്ക് റീ എൻഡ്രി ലഭിക്കുന്നത്. സംവിധായകൻ പൊൻ കുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മാളവികയും ഉണ്ട്. മിർച്ചി ശിവ, ജീവ, താന്യ ഹോപ്പ്, പായൽ രാജ്പുത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിലൂടെ സംസാരിക്കുന്നതിനിടെയാണ് തുടക്ക കാലത്ത് സിനിമയിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് മാളവിക തുറന്നു പറഞ്ഞത്.

ആദ്യ ചിത്രം വൻ വിജയമായിരുന്നു. അതിനു പിന്നാലെ ആനന്ദ പൂങ്കാട്രെ, വെട്രിക്കൊടി കാട്ട്, അയ്യ, ചന്ദ്രമുഖി, വസൂൽ രാജ എംബിബിഎസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. എന്നാൽ, തമിഴിൽ മതിയായ രീതിയിൽ അവസരം ലഭിക്കാത്തതിനാൽ, ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം മാളവിക തെലുങ്കിലേക്ക് മാറി. അതിനിടെ തമിഴിൽ സൂര്യ നായകനായ പേരഴകൻ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് ബോളിവുഡിലേക്ക് പോയത്. അവിടെ സീ യു @9 എന്ന സിനിമയിൽ അഭിനയിച്ചു. എന്നാൽ അത് പരാജയമായി.
ചിത്തിരം പേസുതെടി എന്ന സിനിമയിൽ വാള മീനുക്കും വിളങ്കു മീനുക്കും എന്ന പാട്ടിൽ ഡാൻസ് ചെയ്തിട്ടുണ്ട്. ആ പാട്ട് വലിയ വിജയമായിരുന്നു. മാത്രമല്ല ആ സമയത്ത് ഈ പാട്ടൊരു ട്രെന്റായിരുന്നു. ആ ചിത്രത്തിൽ മാളവികക്ക് കാര്യമായ വേഷമില്ലായിരുന്നു. എന്നാൽ അതേ വർഷം ഇറങ്ങിയ തിരുട്ടുപയലേ എന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലായിരുന്നു അഭിനയിച്ചത്. ചിത്രം ബോക്‌സോഫീസിൽ നല്ല വിജയവുമായിരുന്നു. ചിത്രത്തിന് ശേഷം 2007ലായിരുന്നു താരത്തിന്റെ വിവാഹം. മുംബൈയിൽ താമസിക്കുന്ന സുമേഷ് മേനോൻ എന്നയാളെയാണ് വിവാഹം ചെയ്തത്. അവർക്ക് ഒരു മകനും ഒരു മകളുമുണ്ട്.


Click it and Unblock the Notifications











