നയൻസും വിഘ്നേശ് ശിവനും ക്വാറന്റൈനിൽ? തമിഴ് പത്ര വാർത്തയുടെ സത്യാവസ്ഥ ഇത്...

കൊറോണ വൈറസ് വ്യാപനത്തോടെ വ്യാജ വാർത്തകൾക്കും പഞ്ഞമില്ലാതായിരിക്കുകയാണ്,. നിരവധി ഫേക്ക് ന്യൂസുകളാണ് നിത്യേനെ പുറത്തു വരുന്നത്. നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേശ് ശിവനും കൊറോണ ഉണ്ടെന്ന തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. ചില തമിഴ് പത്രങ്ങളിലാണ് ഇത്തരത്തിലുള്ള തെറ്റായ വാർത്ത പുറത്തു വന്നത് . ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും റിപ്പോർട്ടുകൾ പ്രചരിച്ചു. ഇപ്പോഴിത പ്രചരിച്ച വാർത്തയുടെ സത്യവസ്ഥ പുറത്തു വന്നിരിക്കുകയാണ്.

nayanthra

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല, അതിനൊരു കാരണമുണ്ടെന്ന് സംവിധായകൻ ബ്ലെസി
താരങ്ങളുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് ഇത് വ്യാജ വാർത്തയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രചരിച്ച വാർത്ത സത്യമല്ലെന്നാണ് ഇവർ പറയുന്നു.ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്ബാക്കം, വത്സരവാക്കം എന്നീവിടങ്ങളില്‍ ഏറെയും താമസിക്കുന്നത് സിനിമാ താരങ്ങളാണ്. ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ അതോടെ പ്രചരിച്ചു തുടങ്ങിയത്. 'കാതു വാക്കുല രണ്ടു കാതല്‍' എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഘ്നേശ് ശിവനിപ്പോൾ.

Recommended Video

mammootty being photographer for nayanthara

കാതുവക്കുള്ളെ രണ്ട് കാതലിൽ നയന്‍താരയാണ് നായിക . വിജയ് സേതുപതി, സാമന്ത അക്കിനോനി എന്നിങ്ങനെ വൻ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനകം സിനിമയെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സെവന്‍ സ്റ്റുഡിയോ പ്രൊഡക്ഷനാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താരയും ഒരു നിര്‍മാതാവ് ആണെന്നാണ് അറിയുന്നത്. പ്രതിഫലം വാങ്ങാതെ നയൻസ് ചിത്രത്തിൽ അഭിനയിക്കുന്നത്രേ. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.രണ്ട് വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയുടെ തിരക്കഥ ഒരുക്കി വെച്ചിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ വെളിപ്പെടുത്തിയിരുന്നു. തമാശയും പ്രണയവും കോര്‍ത്തിണക്കിയുള്ള ചിത്രമായിരിക്കും ഇത്.

കൊറോണ വ്യാപനം തടയാനുള്ള ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന സിനിമാ പ്രവർത്തകരെ സഹായിക്കാന നയൻ താര ഉൾപ്പടെ പല സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഫിലിം എംപ്‌ളോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്ഇന്ത്യയലെ (FEFSI) ദിവസവേതന ജീവനക്കാര്‍ക്ക് നയൻ‌താര 20 ലക്ഷം സഹായധനം നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X