twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല, അതിനൊരു കാരണമുണ്ടെന്ന് സംവിധായകൻ ബ്ലെസി

    |

    ലോക്ക് ഡൗൺ കാലത്ത് ജനങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ബ്ലെസി ചിത്രം ആടുജീവിത്തെ കുറിച്ചായിരുന്നു.കൊറോണ കാലത്ത് ലോക ജനത വീടുകളിൽ ഇരിക്കുമ്പോൾ ബ്ലെസിയും ആട് ജീവിതം ടീമും ജോർദ്ദാനിൽ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. ഷൂട്ടിങ് തുടന്ന് കൊണ്ടു പോകാൻ കഴിയാത്ത പല സാഹചര്യവും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. നാട്ടിലേയ്ക്ക് മടങ്ങി വരാൻ കഴിയാതെ ജോർദ്ദാനിൽ കുടങ്ങിപ്പോകുകയും ചെയ്തിരുന്നു.

    ഏകദേശം 3 മാസത്തിനു ശേഷം പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് നാട്ടിൽ തിരികെ എത്തുന്നത്. മാർച്ച് 16 ന് ആരംഭിച്ച ഷൂട്ടിങ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 1 വരെ നിർത്തി വയ്ക്കുകയായിരുന്നു.പിന്നീട് ഇളവുകൾ ലഭിച്ചപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു. ഇപ്പോഴിത ജോർദാനിലെ ദിനങ്ങളെ കുറിച്ച് ബ്ലെസി വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വനവാസമെന്നോണമുള്ള അനുഭവം പങ്കുവെച്ചത്.‌

     ഏകാന്ത വാസം

    ഞാന്‍ തിരുവല്ലയിലെ വീട്ടിലെത്തുമ്പോള്‍ വാതില്‍ക്കല്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു മിനി. എന്റെ ഏകാന്ത വാസത്തിന് മിനി ഒരുക്കിയ മുറിയിലെത്തി ബൈബിള്‍ വായിച്ചു. ഞാന്‍ അടുത്ത കാലത്തായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുക. ചോദിക്കാതെ തന്നെ ദൈവം ആവശ്യമുള്ളത് എനിക്ക് തരുന്നുവെന്ന ഉറച്ച വിശ്വാസമുണ്ട്‌.

     പതിനാല്  ദിവസത്തെ  ജീവിതം


    ഞാന്‍ പാതി നന്നായി ചെയ്താല്‍ അടുത്ത പാതി പൂര്‍ത്തിയാക്കുന്നത് ദൈവമാണ്. എത്ര തവണ കഴിച്ചാലും കൊതി മാറാത്ത ചൂട് കഞ്ഞിയും പപ്പടവും പയറും മിനി തയ്യാറാക്കി വെച്ചിട്ടുണ്ട്. പ്ലാസ്റ്ററിലിട്ട വിരലുകള്‍ക്കിടയിലേക്ക് സ്പൂണ്‍ വെച്ച് തരാന്‍ മിനി അടുത്തേക്ക് വരാന്‍ തുടങ്ങി. ഞാന്‍ കൈ ഉയര്‍ത്തി തടഞ്ഞു പാടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച പതിനാലു ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാര്‍ സ്നേഹദൂരത്ത്"-ബ്ലെസി പറഞ്ഞു.

    Recommended Video

    Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Filmibeat Malayalam
    വലിയ പാഠങ്ങൾ

    ചെറിയ കാലയളവിൽ വലിയ പാഠങ്ങളാണ് പഠിച്ചതെന്ന് ജോർദ്ദാനിൽ നിന്ന് മടങ്ങി എത്തിയതിന് ശേഷം ബ്ലെസി പറഞ്ഞതാണ്. മടങ്ങി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ, ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലും ഉണ്ടായിരുന്നു .ഒന്നും ചെയ്യാൻ ഇല്ലാതെ അറുപതോളം പേർ പരസ്പരം നോക്കിയിരിക്കുക അത്ര എളുപ്പമായിരുന്നില്ല.ലോക്ക് ഡൗൺ നീണ്ടതോടെ സിനിമ ബജറ്റ് ആകെ താളം തെറ്റിയിരുന്നു. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്. ബ്ലെസി അന്ന് പറഞ്ഞു.

       കുബൂസും റൊട്ടിയും മാത്രം കഴിച്ച്‌ 45 ദിവസം

    ജോർദ്ദാനിൽ ആട് ജീവിതം സംഘത്തിന് സഹായത്തിനാമായി എത്തിയത് ജോർദാനിലെ വ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറായിരുന്നു. കുബൂസും റൊട്ടിയും മാത്രം കഴിച്ച്‌ 45 ദിവസത്തോളം കഴിഞ്ഞ 60 കലാകാരന്മാർക്കും ഭക്ഷണവുമായി എത്തിയത് ഇദ്ദേഹമായിരുന്നു.പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്നാണ് എത്തിച്ചത് എന്ന് ബ്ലെസ്സി മറ്റൊരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Read more about: blessy ബ്ലെസി
    English summary
    Director Blessy About His Quarantine Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X