ഗര്‍ഭകാലത്ത് ഭാരം 85 ആയി, റാവഡി പാട്ടിനായി കുറച്ചത് 25 കിലോ; വണ്ണം കുറച്ചതിനെപ്പറ്റി സയേഷ
ഗര്‍ഭകാലത്തും പ്രസവ ശേഷവുമൊക്കെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നവരാണ് പൊതുവെ താരങ്ങള്‍. അവരില്‍ നിന്നും വ്യത്യസ്തയാണ് സയേഷ സൈഗാള്‍. പ്രസവശേഷം അധികം വൈകാതെ തന്നെ സയേഷ സെറ്റിലേക്ക് തിരികെ എത്തി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സയേഷ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. പ്രസവശേഷം 25 കിലോയോളമാണ് സയേഷ കുറച്ചത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ലോസ് ജേര്‍ണി പങ്കുവെക്കുകയാണ് സയേഷ.
അഭിനയത്തിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സയേഷ. തന്റേതായ ചാനലുമുണ്ട് താരത്തിന്. ഈ ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം താന്‍ വണ്ണം കുറച്ചത് എങ്ങനെയെന്ന് സയേഷ ആരാധകരുമായി പങ്കുവച്ചത്. എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നാണ് സയേഷ പറയുന്നത്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് തന്റെ വീഡിയോ എന്നാണ് സയേഷ പറയുന്നത്.

ഗര്‍ഭിണിയാകുമ്പോള്‍ തന്റെ ഭാരം 65 കിലോയായിരുന്നു. ഇത് പ്രസവ സമയം ആയപ്പോഴേക്കും 85 കിലോയോളം എത്തിയെന്നാണ് സയേഷ പറയുന്നത്. 25 കിലോയോളാണ് ഇങ്ങനെ കൂടിയത്. മകള്‍ക്ക് ജന്മം നല്‍കിയ ശേഷം വണ്ണം കുറക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നാണ് സയേഷ പറയുന്നത്. ഒറ്റരാത്രി കൊണ്ടല്ല 25 കുറച്ച് പഴയ അവസ്ഥയിലേക്ക് എത്തിയത്. പ്രസവശേഷം തടി കുറക്കുക എന്നത് സമയമെടുക്കുന്ന കാര്യമാണെന്നും സയേഷ പറയുന്നു.
ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് തുടങ്ങാനും രണ്ട് വര്‍ഷം എടുത്തു. ആ സമയത്ത് ശരീരത്തിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. അത് വീണ്ടെടുക്കാന്‍ സമയം വേണം. അതിനാല്‍ തന്റെ യാത്ര സുരക്ഷിതവും പതുക്കെയുമായിരുന്നുവെന്നും താരം പറയുന്നു. ഈ സമയത്ത് താന്‍ കഴിച്ചിരുന്നത് കലോറി കുറഞ്ഞ ഭക്ഷണമായിരുന്നുവെന്ന് സയേഷ വ്യക്തമാക്കുന്നുണ്ട്. ആവശ്യമുള്ളതെന്തും കഴിക്കുന്നത് വണ്ണം കുറക്കാന്‍ സഹായിക്കില്ല. അതിനാല്‍ കുറച്ച് കലോറി മാത്രമാണ് ഭക്ഷണത്തിന്റെ ഭാഗമാക്കിയത്.
തന്റെ ഡയറ്റും താരം പങ്കുവെക്കുന്നത്. രാവിലെ പാലൊഴിച്ച ചായ, പ്രഭാതഭക്ഷണമായി ഓട്‌സും പഴങ്ങളും. ഉച്ചയ്ക്ക് പച്ചക്കറി വിഭവങ്ങള്‍, പച്ചക്കറി വീട്ടിലുണ്ടാക്കിയതാണ്, പ്രോട്ടീന്‍ കിട്ടാന്‍ ചിക്കനും മത്സ്യങ്ങളും, ചോറ് ഒഴിവാക്കി. പകരം റാഗി റൊട്ടിയാണ് കഴിച്ചത്. വൈകുന്നേരം ചായയും രാത്രി സാലഡും. ഇതായിരുന്നു സയേഷയുടെ ഡയറ്റ്. എന്നാല്‍ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്ന തനിക്ക് ഇത് എളുപ്പമായിരുന്നുവെന്നാണ് സയേഷ പറയുന്നത്.
പത്ത് തല എന്ന ചിത്രത്തിലെ റാവഡി എന്ന ഗാനത്തിലൂടെയാണ് സയേഷയുടെ തിരിച്ചുവരവ്. എന്നാല്‍ ഐറ്റം സോംഗ് ആയതിനാല്‍ ഭാരം കുറക്കുന്നതോര്‍ത്ത് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് സയേഷ പറയുന്നത്. അതിനാല്‍ ചിത്രീകരണത്തിന്റെ ഒരു മാസം മുമ്പ് ഡയറ്റ് കര്‍ശനമാക്കി. വര്‍ക്കൗട്ടും ആരംഭിച്ചു. ഈ സമയത്ത് കുഞ്ഞിനെ നോക്കുക എന്നത് പ്രയാസമായിരുന്നുവെന്നാണ് സയേഷ പറയുന്നത്.

അമ്മയും ഭര്‍ത്താവ് ആര്യയും കൂടെ തന്നെയുണ്ടായിരുന്നു. എങ്കിലും കുഞ്ഞിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തന്റേതായിരുന്നു. രാത്രി മകള്‍ ഉറങ്ങിയ ശേഷമായിരുന്നു മിക്കപ്പോഴും വര്‍ക്കൗട്ട് ചെയ്തിരുന്നത്. രാത്രി പത്തരയ്ക്ക് ശേഷം ഒരു മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. പിന്നീടാണ് ഭക്ഷണം കഴിക്കുന്നത്. കുഞ്ഞുണ്ടായിരിക്കെ ഇതിനൊക്കെ സമയം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഒരു മാസം രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുത്തു. ഒടുവില്‍ അതിന്റെ ഫലം കിട്ടിയെന്നും താരം പറയുന്നു.
റാവഡി പാട്ടും സയേഷയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. നടന്‍ ആര്യയാണ് സയേഷയുടെ ഭര്‍ത്താവ്. താരകുടുംബത്തില്‍ നിന്നും വരുന്ന സയേഷ ആര്യയെ വിവാഹം കഴിക്കുന്നത് 2019 ലാണ്. 2021 ലാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്. അരിയാന എന്നാണ് താരദമ്പതികളുടെ മകളുടെ പേര്. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സയേഷ. ഗജ്‌നികാന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആര്യയും സയേഷയും പ്രണയത്തിലാകുന്നത്.


Click it and Unblock the Notifications











