twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്പതാം വയസിലും അവിവാഹിതയായി തുടരുന്നതിന് പിന്നില്‍; സിത്താര പറഞ്ഞ മറുപടി ഇങ്ങനെ

    |

    മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സിത്താര. ശാലീനത തുളുമ്പുന്ന ആ സുന്ദരിയെ മലയാള സിനിമ ഒരിക്കലും മറക്കില്ല. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സിത്താര സമ്മാനിച്ചിട്ടുണ്ട്. ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു ചമയം തുടങ്ങിയ സിനിമകള്‍ സിത്താരയുടെ മികവ് അറിഞ്ഞവയാണ്.

    Also Read: 'മാട്രിമോണിയിൽ കണ്ടു ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു, വിനീതേട്ടൻ-ദിവ്യ ചേച്ചി ജോഡി ഇഷ്ടമാണ്'; വിശാഖിന്റെ പ്രണയം!Also Read: 'മാട്രിമോണിയിൽ കണ്ടു ഇൻസ്റ്റ​ഗ്രാമിലൂടെ പ്രണയിച്ചു, വിനീതേട്ടൻ-ദിവ്യ ചേച്ചി ജോഡി ഇഷ്ടമാണ്'; വിശാഖിന്റെ പ്രണയം!

    മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം സിത്താര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരുകാലത്തെ ജനപ്രീയ താരവും തിരക്കുള്ള നടിയുമൊക്കെയായിരുന്നു സിത്താര. തമിഴിലേയും മലയാളത്തിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് സിത്താര.

    Sithara

    പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു സിത്താര. എന്നാല്‍ അധികം വൈകാതെ തന്നെ തിരികെ വരികയും വീണ്ടും സജീവമായി മാറുകയും ചെയ്തു. അതേസമയം സിത്താരയുടെ വ്യക്തിജീവിതം എന്നും ആരാധകരുടെ ചര്‍ച്ചാ വിഷയമായിരുന്നു. താരം ഇപ്പോഴും അവിവാഹിതയാണ്. അമ്പത് വയസ് പിന്നിട്ട സിത്താര ജീവിതത്തില്‍ തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

    ഇതിനിടെ ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് സിത്താര വ്യക്തമാക്കിയിരുന്നു. ഈ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: ദേശീയ പുരസ്‌കാരം കിട്ടിയത് കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാവില്ല; സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ച് സുരഭി ലക്ഷ്മിAlso Read: ദേശീയ പുരസ്‌കാരം കിട്ടിയത് കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാവില്ല; സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ച് സുരഭി ലക്ഷ്മി

    ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നാണ് സിത്താര പറയുന്നു. ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നു എന്നും സിത്താര പറയുന്നു. തന്റെ അച്ഛനുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധമായിരുന്നുവെന്നും എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം തന്നെ തളര്‍ത്തിയെന്നും താരം പറയുന്നു. ഇതിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലൈന്നും സിത്താര പറയുന്നു.

    Also Read: ബിപാഷയോട് വല്ലാത്ത ആകര്‍ഷണം തോന്നിയിട്ടുണ്ട്; പൊതുവേദിയില്‍ നടിയെ കുറിച്ച് നടന്‍ മാധവന്‍ പറഞ്ഞത്Also Read: ബിപാഷയോട് വല്ലാത്ത ആകര്‍ഷണം തോന്നിയിട്ടുണ്ട്; പൊതുവേദിയില്‍ നടിയെ കുറിച്ച് നടന്‍ മാധവന്‍ പറഞ്ഞത്

    പതുക്കെ പതുക്കെ താന്‍ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നുവെന്നും സിത്താര പറയുന്നു. അതുകൊണ്ടാണ് പിന്നീട് വിവാഹം കഴിക്കാതിരുന്നതെന്നാണ് താരം പറയുന്നത്. അതേസമയം തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും സിത്താര പറയുന്നുണ്ട്. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സിത്താര കൂട്ടാക്കിയില്ല.

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

    സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലാണ് സിത്താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. അതേസമയം മറ്റ് ഭാഷകളില്‍ സജീവാണ് താരം. ജോഡിയാണ് ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ. അമ്മ ഐ ലവ് യുവാണ് ഒടുവിലെ തമിഴ് സിനിമ. സിനിമയ്ക്ക് പുറമെ സീരിയിലലും സജീവമാണ് സിത്താര.

    Read more about: sithara
    English summary
    Actress Sithara Opens Up About Why She Is Unmarried Till Now
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X