ദാമ്പത്യം കരിയര്‍ ഇല്ലാതാക്കി, വീട്ടുകാര്‍ എതിര്‍ത്തു; രക്ഷപ്പെടാന്‍ സഹായിച്ചത് ഖുശ്ബു: സോണിയ അഗര്‍വാള്‍
ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായിരുന്നു സോണിയ അഗര്‍വാള്‍. ധനുഷിനൊപ്പം നായികയായി എത്തിയ കാതല്‍ കൊണ്ടെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് സോണിയ താരമാകുന്നത്. പിന്നീട് നിരവധി ഹിറ്റുകളിലെ നായികയായി വേഷമിട്ട് തമിഴ് സിനിമാ ലോകത്തിലെ മിന്നും താരമായി മാറുകയായിരുന്നു. ഇതിനിടെയാണ് താരം വിവാഹിതയാകുന്നത്.
ധനുഷിന്റെ സഹോദരന്‍ കൂടിയായ സംവിധായകന്‍ സെല്‍വരാഘവനെയാണ് സോണിയ വിവാഹം കഴിച്ചത്. സെല്‍വ ഒരുക്കിയ നാല് സിനിമകളില്‍ സോണിയായിരുന്നു നായിക. ഇരുവരും പ്രണയത്തിലായിരുന്നു. ഇതാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. എന്നാല്‍ വിവാഹ ശേഷം സോണിയ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

പക്ഷെ സെല്‍വയുടേയും സോണിയയുടേയും വിവാഹ ജീവിതം അധികനാള്‍ നീണ്ടു പോയില്ല. ഇരുവരും പിരിയാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടൊണ് സോണിയ മടങ്ങി വന്നത്. അധികം വൈകാതെ തന്നെ സിനിമയിലേക്കും തിരിച്ചെത്തി. ഇപ്പോള്‍ സിനിമയില്‍ സജീവമായി മാറാന്‍ ഒരുങ്ങുകയാണ് സോണിയ.
ഇതിനിടെ ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സോണിയ അഗര്‍വാള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോണിയ മനസ് തുറന്നത്. സെല്‍വ സംവിധായകന്‍ എന്ന നിലയില്‍ പിടിവാശിയും നിര്‍ബന്ധങ്ങളുമൊക്കെയുള്ള ആളാണ്. ഈ സ്വഭാവമാണോ പിരിയാന്‍ കാരണമായതെന്നാണ് അവതാരകന്‍ ചോദിക്കുന്നത്.

വ്യക്തിജീവിതത്തില്‍ അങ്ങനെ ഒരാളല്ല. വളരെ ശാന്തനും, എഴുത്തിന്റെ തിരക്കിലായി തന്റേതായി ലോകത്തിലൊക്കെയാണ്. നല്ലൊരു ബന്ധമായിരുന്നു. അതിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് ഇനി കാര്യമില്ലല്ലോ. അദ്ദേഹത്തിനും എനിക്കും കാരണം അറിയാം. ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതാണ്. അദ്ദേഹം തന്റെ ജീവിതത്തില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്റെ ജീവിതത്തിലും സന്തോഷത്തിലാണെന്നായിരുന്നു സോണിയ നല്‍കിയ മറുപടി.
ഒരുമിച്ചുണ്ടായിരുന്നവര്‍ പിരിഞ്ഞ ശേഷവും സുഹൃത്തുക്കളായി തുടങ്ങുന്നുവെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് സാധിക്കില്ല. അയാളെ വീണ്ടുമൊരു സുഹൃത്തായി കാണാനാകില്ല. പ്രണയം മരിച്ച ശേഷം സുഹൃത്തായി കാണാനാകില്ല. എന്നെ സംബന്ധിച്ച് അങ്ങനെ ഒരാള്‍ തന്നെ പിന്നീടില്ല. എന്റെ സുഹൃത്തുക്കളും മറ്റും പറയുന്നത് കേള്‍ക്കാറുണ്ട്, പ്രണയം പിരിഞ്ഞ ശേഷവും സുഹൃത്തുക്കളാണെന്ന്. എനിക്കത് അസാധ്യമായൊരു കാര്യമാണ്.

രണ്ടു പേര്‍ നല്ല സുഹൃത്തുക്കളായിരിക്കും, പിന്നെയവര്‍ പ്രണയത്തിലാകും. ഒരു ഘട്ടം കഴിയുന്നതോടെ പിരിയും. തുടര്‍ന്നും സുഹൃത്തുക്കളാകുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. അങ്ങനെ സാധിക്കുന്നവരുണ്ടാകാം. പക്ഷെ എനിക്ക് കഴിയില്ല. അതിനര്‍ത്ഥം ശത്രുവായി മാറുമെന്നുമല്ല. ആ വ്യക്തിയേയില്ല ജീവിതത്തില്‍ എന്നാകുമെന്നും സോണിയ പറയുന്നു.
വിവാഹം കഴിച്ചതിനാലാണ് കരിയര്‍ പ്രതീക്ഷിച്ചത് പോലെ ഉയരാതിരുന്നത്. വിവാഹ ശേഷം അഭിനയിക്കേണ്ട എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. സെല്‍വയുടെ കുടുംബവും ഞാന്‍ അഭിനയിക്കുന്നതിന് എതിരായിരുന്നു. അതിനാലാണ് ഇടവേളയെടുത്തത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സെല്‍വ തന്നെ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. ഒരു ദിവസം ഖുശ്ബു വന്നു. നിനക്ക് എന്റെ സീരിയലില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അവര്‍ സെല്‍വയോടും ചോദിച്ചിരുന്നു.

സെല്‍വയും നീ ശ്രമിച്ചു നോക്കൂവെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ പതിയെ അഭിനയത്തിലേക്ക് എത്തുന്നത്. ഖുശ്ബു വന്ന് സീരിയലില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചില്ലായിരുന്നുവെങ്കിലും വിവാഹ ബന്ധം അവസാനിക്കുമായിരുന്നു. അപ്പോഴേക്കും വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

ആരും ഗ്ലാമര്‍ റോളുകള്‍ ഓഫര്‍ ചെയ്തിരുന്നില്ല. തിരുട്ടു പയലെയില്‍ സ്വീം സ്യൂട്ട് ധരിച്ചിട്ടുണ്ട്. ആകെ വന്ന വേഷം അത് മാത്രമാണ്. എനിക്ക് സ്ഥിരമായി ചുരിദാര്‍ ആണ് തന്നത്. എന്റെ ഫിഗറിന് ചേരണം എന്ന് മാത്രമേയുള്ളൂ. പുറത്ത് പോകുമ്പോള്‍ ഞാന്‍ വെസ്‌റ്റേണ്‍ വസ്ത്രം ധരിക്കാറുണ്ട്. ജീവിതത്തില്‍ ധരിക്കാമെങ്കിലാണോ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ധരിക്കുന്നത് പ്രശ്‌നമാകുന്നത് എന്നാണ് സോണിയ ചോദിക്കുന്നത്.


Click it and Unblock the Notifications











