നിനക്ക് പറ്റില്ലെങ്കില്‍ അമ്മ കൂടെ കിടന്നാല്‍ മതി! ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയ ശ്രീനിതി
കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാലോകത്ത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതിന് ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകളില്ല. തങ്ങള്‍ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പല മുന്‍നിര താരങ്ങള്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമ-സീരിയല്‍ രംഗത്ത് ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുന്ന പുതുമുഖങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലും ലക്ഷ്യമിടാറുള്ളത്. എന്നാല്‍ താരപുത്രിമാര്‍ക്ക് പോലും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നതും വസ്തുതയാണ്.
അത്തരത്തില്‍ ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ തമിഴ് നടിയാണ് ശ്രീനിതി. തന്നോട് മാത്രമല്ല, തന്റെ അമ്മയോട് പോലും മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനിതിയുടെ വെളിപ്പെടുത്തല്‍. ടെലിവിഷനിലൂടെയാണ് ശ്രീനിതി താരമാകുന്നത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സെന്തൂരപൂവി എന്ന പരമ്പരയിലൂടെയായിരുന്നു കയ്യടി നേടിയത്. പരമ്പരയില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള കഥാപാത്രത്തെയായിരുന്നു ശ്രീനിതി അവതരിപ്പിച്ചത്.

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശ്രീനിതി. താരത്തിന്റെ റീലുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന ശ്രീനിതിയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരുന്നു.
താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. വലിയൊരു താരം അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. അതിനാല്‍ ആ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ അവസരമായിരിക്കും എന്ന് കരുതിയെന്നാണ് താരം പറയുന്നത്. പിന്നാലെ തന്നെ ഓഡിയഷന് വിളിച്ചു. അപ്പോള്‍ നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രതിനിധീകരിക്കുന്ന വ്യക്തി തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു എന്നാണ് ശ്രീനിതി പറയുന്നത്.
അപ്പോള്‍ തനിക്ക് ആ വാക്കിന്റെ അര്‍ത്ഥം മനസിലായില്ലെന്നാണ് താരം പറയുന്നത്. അതിനാല്‍ താന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ റെഡിയാണ്. തരുന്ന ഏത് റോളും ചെയ്യാന്‍ തയ്യാറാണ്. ഭക്ഷണത്തിന്റേയും യാത്രയുടേയും കാര്യത്തില്‍ വാശിപിടിക്കില്ലെന്നും പറഞ്ഞുവെന്നും താരം പറയുന്നു. പക്ഷെ താനുദ്ദേശിച്ച അഡ്ജസ്റ്റ്മെന്റ് എന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണെന്ന് അയാള്‍ വ്യക്തമാക്കി. അത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ് ശ്രീനിതി പറയുന്നത്.

ഈ സമയം തനിക്കൊപ്പമുണ്ടായിരുന്ന അമ്മ അയാളോട് ദേഷ്യപ്പെട്ടു. തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് അമ്മ അയാളോട് പറഞ്ഞുവെന്നാണ് ശ്രീനിതി ഓര്‍ക്കുന്നത്. പക്ഷെ അയാള്‍ വിടാന്‍ തയ്യാറായില്ല. ശ്രീനിതിയെ വേണം, ഇല്ലെങ്കില്‍ അമ്മയായാലും മതി എന്നാണ് അയാള്‍ പറഞ്ഞത് എന്നും താരം വെളിപ്പെടുത്തുന്നു. അതോടെ ആ അവസരം വേണ്ടെന്ന് വച്ചു. ഇത്തരം അനുഭവങ്ങള്‍ മൂലം താന്‍ ഇത്തരക്കാരെ നേരിടുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചെന്നും ശ്രീനിതി പറഞ്ഞു.
തന്നോടും അമ്മയോടും ചോദിച്ച ചോദ്യം അയാളുടെ വീട്ടുകാരോട് ചോദിച്ചിരുന്നെങ്കില്‍ അയാള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? എന്നാണ് താരം ചോദിക്കുന്നത്. തന്റെ അമ്മയോട് ഇങ്ങനെ ചോദിച്ച ഒരാള്‍ക്ക് സ്വന്തം അമ്മയോടോ സഹോദരിയോടോപോലും സ്നേഹം കാണില്ലെന്നും ശ്രീനിതി തുറന്നടിച്ചു.


Click it and Unblock the Notifications











