അഡ്ജസ്റ്റ്മെന്റ് ചെയ്താലേ വലിയ നായികയാകൂ എന്നില്ല; സിനിമയിൽ എത്തിയപ്പോഴാണ് ഇത്തരം അനുഭവങ്ങൾ: വാണി ഭോജൻ

തമിഴകത്തെ ശ്രദ്ധേയ താരമാണ് നടി വാണി ഭോജൻ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരത്തിന് ആരാധകർ ഏറെയാണ്. ഓർ ഇരവ് എന്ന സിനിമയിലൂടെയാണ് വാണിയുടെ അരങ്ങേറ്റം. എന്നാൽ വിജയ് ടിവിയിലെ പരമ്പരയിലൂടെയാണ് വാണി ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഹിറ്റ് പരമ്പരകളിൽ അഭിനയിച്ചു. അതിനിടെ സൺ ടിവിയിലെ പരമ്പരയിലൂടെയാണ് വാണി താരമാകുന്നത്. പിന്നീടാണ് സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നത്.

അശോക് സെൽവൻ, റിതിക സിങ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഓ മൈ കഡവുളേയാണ് വാണിയുടെ ശ്രദ്ധ നേടിയ ചിത്രം. സിനിമയും വാണിയുടെ കഥാപാത്രവും കയ്യടി നേടി. ഇപ്പോഴിതാ സീരിയലും സിനിമയും കടന്ന് വെബ് സീരീസുകളിലേക്കും എത്തി നിൽക്കുകയാണ് വാണി ഭോജൻ.

vani bhojan

സിനിമയിൽ അഡ്ജസ്റ്മെന്റ് എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നും എന്നാൽ അഡ്ജസ്റ്മെന്റിന് തയ്യാറായാലെ വലിയ നായികയാകൂ എന്നൊന്നുമില്ലെന്നും പറയുകയാണ് വാണി ഭോജൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വാണി ഇക്കാര്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും വാണി സംസാരിച്ചു.

'ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾക്ക് എങ്ങനെയാണെങ്കിലും മോശം കമന്റുകൾ അഭിമുഖീകരിക്കേണ്ടി വരും. ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല. ഞാൻ ഒരു സാരി ഉടുത്തു കൊണ്ടുള്ള ചിത്രം പങ്കുവച്ചാലും ഹോട്ടയാണ് ലേബൽ ചെയ്യപ്പെടുക. അതൊന്നും തടയാൻ കഴിയുന്ന കാര്യങ്ങളല്ല', വാണി പറയുന്നു.

'ആദ്യം ഇതിനെ കുറിച്ചൊന്നും എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ഓരോ കമന്റുകൾ കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സീരിയലിൽ ആയിരുന്നപ്പോൾ ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടില്ല. സിനിമയിലേക്ക് എത്തിയപ്പോൾ മുതലാണ് ഇല്ലാത്ത പലതും കേൾക്കാൻ തുടങ്ങിയത്. ഞാൻ ലിവിങ് റിലേഷനിൽ ആണെന്ന് വരെ പറഞ്ഞു പരത്തി',

'സത്യത്തിൽ ഈ യാത്രയിൽ എനിക്ക് പിന്തുണയായി ഉണ്ടായത് ഞാൻ മാത്രമാണ്. എല്ലാ അമ്മമാർക്കും ഉണ്ടാകാവുന്ന ഭയം എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. പെൺകുട്ടി ജോലിക്ക് പോകുന്നതിനെ മോശമായി കാണുന്ന ആളുകൾ ഉണ്ടായിരുന്നു. നല്ല ജോലിക്ക് പോയാലും ഇത് തന്നെയാണ്. സിനിമയിൽ ആയതുകൊണ്ട് കൂടുതലായി അത്തരം കാര്യങ്ങൾ കേൾക്കേണ്ടി വരുന്നു', വാണി പറഞ്ഞു.

'സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കുടുംബത്തിൽ ഏതെങ്കിലും താരങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിൽ അവരിൽ നിന്നൊക്കെ എവിടെ പോണം എവിടെ പോകണ്ട എന്നെല്ലാം അറിയാൻ സാധിച്ചേനെ',

vani bhojan

'അതേസമയം ഒറ്റയ്ക്ക് വന്നതിനാൽ ഞാൻ പല കാര്യങ്ങളിലും ശ്രദ്ധാലുവാണ്. നമ്മൾ നമുക്ക് തന്നെ ഒരു ബഹുമാനം നൽകേണ്ടത് അത്യവശ്യമാണെന്ന് ഞാൻ കരുതുന്നു. വലിയ നായികയാകാൻ അഡ്ജസ്റ്മെന്റിന് തയ്യാറാവണമെന്നില്ല', വാണി ഭോജൻ പറഞ്ഞു.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് വാണി മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയത്. ആഹാ ആയിരുന്നു വാണി അഭിനയിച്ച ആദ്യത്തെ പരമ്പര. പിന്നീട് മായ, ദൈവമലൈ എന്നീ പരമ്പരകളിലും അഭിനയിച്ചു. സീരിയൽ രംഗത്ത് നേടിയ കൈയ്യടികളാണ് വാണി ഓ മൈ കഡവുളേ എന്ന സിനിമയിലേക്ക് എത്തിക്കുന്നത്. മലയാള ചിത്രം ലവ്വിന്റെ തമിഴ് റീമേക്കിലാണ് വാണി അവസാനമായി അഭിനയിച്ചത്. കസിനോ, ആര്യൻ തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. തമിഴിന് പുറമെ തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒടിടി സീരീസുകളിലും വാണി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X