'അനാവശ്യമായി കിടപ്പറരംഗം ചേർക്കാൻ ശ്രമിച്ചു! എനിക്ക് പണമല്ല പ്രധാനം'; അനുഭവം പറഞ്ഞ് വാണി ഭോജൻ

തമിഴകത്ത് നിരവധി ആരാധകരുള്ള സിനിമാ-സീരിയൽ താരമാണ് വാണി ഭോജൻ. സിനിമയിലൂടെയാണ് വാണിയുടെ അരങ്ങേറ്റം. എന്നാൽ വിജയ് ടിവിയിലെ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ഒരുപിടി ഹിറ്റ് പരമ്പരകളിൽ അഭിനയിച്ചു. അതിനിടെ സൺ ടിവിയിലെ പരമ്പരയിലൂടെ വാണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. തുടർന്നാണ് സിനിമയിൽ നിന്നും ശ്രദ്ധേയ വേഷങ്ങൾ വാണിയെ തേടിയെത്തുന്നത്.

അശോക് സെൽവൻ, റിതിക സിങ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഓ മൈ കഡവുളേയാണ് വാണിയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. സിനിമയും അതുപോലെ തന്നെ വാണിയുടെ കഥാപാത്രവും കയ്യടി നേടി. ഇപ്പോഴിതാ സീരിയലും സിനിമയും കടന്ന് വെബ് സീരീസുകളിലേക്കും എത്തി നിൽക്കുകയാണ് വാണി ഭോജൻ. സെങ്കളം ആണ് വാണി ഒടുവിൽ അഭിനയിച്ച സീരീസ്. ചട്ണി സാമ്പാർ എന്ന സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. ഇതിനിടെ വാണി നല്‍കിയൊരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

Vani Bhojan

സീരീസിന് ശ്രദ്ധലഭിക്കാനായി അനാവശ്യമായി കിടപ്പറ രംഗം ചേർക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് വാണി ഭോജൻ. സിനിമകളിൽ അനാവശ്യമായി കിടപ്പറ രംഗങ്ങൾ ചേർക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. സെങ്കളം സീരീസിന്റെ കഥ കേൾക്കുന്ന സമയത്ത് കിടപ്പറ രംഗത്തെ കുറിച്ച് പറയാതെ ചിത്രീകരണത്തിനിടയ്ക്ക് അത്തരമൊരു രംഗം ചെയ്യുന്നതിനെ കുറിച്ച് തന്നോട് പറഞ്ഞുവെന്ന് വാണി ആരോപിച്ചു.

ആ കഥയ്ക്ക് കിടപ്പറ രംഗത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്തിനാണ് ഇത് മസാലയായി ചേർക്കുന്നതെന്ന് താൻ ചോദിച്ചെന്നും അതോടെ അവർ ആ രംഗം വേണ്ടെന്ന് വെച്ച് ഷൂട്ട് പൂർത്തിയാക്കുകയായിരുന്നെന്നും വാണി ഭോജൻ പറഞ്ഞു. എന്റെ അഭിപ്രായത്തിൽ സിനിമയ്ക്കും കഥയ്ക്കും ആവശ്യമുണ്ടെങ്കിൽ അത്തരം രംഗങ്ങൾ ചേർക്കാം, ആവശ്യമില്ലാതെ അവ സ്ഥാപിക്കുന്നത് തീർത്തും അനാവശ്യമാണ്. അഭിനയത്തിലേക്ക് വരുമ്പോൾ കഥാപാത്രം പ്രധാനമാണ്. കഥാപാത്രം കഥയ്ക്ക് അനുയോജ്യമായതും ആയിരിക്കണം. തനിക്ക് പണത്തേക്കാൾ ചെയ്യുന്ന കഥാപാത്രമാണ് പ്രധാനമെന്നും വാണി വ്യക്തമാക്കി.

അതേ സമയം അടുത്തിടെ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വാണി ഭോജൻ പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. സിനിമയിൽ അഡ്ജസ്റ്മെന്റ് എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നും എന്നാൽ അഡ്ജസ്റ്മെന്റിന് തയ്യാറായാലെ വലിയ നായികയാകൂ എന്നൊന്നുമില്ലെന്നുമാണ് നടി പറഞ്ഞത്.

Vani Bhojan

'സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കുടുംബത്തിൽ ഏതെങ്കിലും താരങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിൽ അവരിൽ നിന്നൊക്കെ എവിടെ പോണം എവിടെ പോകണ്ട എന്നെല്ലാം അറിയാൻ സാധിച്ചേനെ. അതേസമയം ഒറ്റയ്ക്ക് വന്നതിനാൽ ഞാൻ പല കാര്യങ്ങളിലും ശ്രദ്ധാലുവാണ്. നമ്മൾ നമുക്ക് തന്നെ ഒരു ബഹുമാനം നൽകേണ്ടത് അത്യവശ്യമാണെന്ന് ഞാൻ കരുതുന്നു. വലിയ നായികയാകാൻ അഡ്ജസ്റ്മെന്റിന് തയ്യാറാവണമെന്നില്ല', എന്നായിരുന്നു വാണിയുടെ വാക്കുകൾ.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയ താരമാണ് വാണി ഭോജൻ. ആഹാ ആയിരുന്നു വാണി അഭിനയിച്ച ആദ്യത്തെ പരമ്പര. പിന്നീട് മായ, ദൈവമലൈ എന്നീ പരമ്പരകളിലും അഭിനയിച്ചു. സീരിയൽ രംഗത്ത് നേടിയ കൈയ്യടികളാണ് വാണി ഓ മൈ കഡവുളേ എന്ന സിനിമയിലേക്ക് എത്തിക്കുന്നത്. മലയാള ചിത്രം ലവ്വിന്റെ തമിഴ് റീമേക്കിലാണ് വാണി അവസാനമായി അഭിനയിച്ചത്. കസിനോ, ആര്യൻ തുടങ്ങിയ സിനിമകളാണ് വാണി ഭോജൻ അവസാനം അഭിനയിച്ച സിനിമകൾ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X