ഞാൻ പ്രണയത്തിന് എതിരല്ല, 12 പേരുടെ വിവാഹം നടത്തികൊടുത്തു; എന്റെ മക്കൾ സിനിമയിലെത്തും: വനിത വിജയകുമാർ

വിവാദങ്ങളിലൂടെ നിരന്തരം വാർത്തകളിൽ നിരയാറുള്ള നടിയാണ് വനിത വിജയകുമാർ. തമിഴകത്തെ പ്രശസ്‌ത സിനിമ കുടുംബത്തിൽ നിന്നുള്ള താരമാണ് വനിത. തമിഴിലെ പ്രശസ്ത നടനായ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. സഹോദരി പ്രീത ഉദയപുരം സുൽത്താൻ, ദുബായ്, സ്നേഹതിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ്. മറ്റൊരു സഹോദരിയായ ശ്രീദേവിയും പ്രിയമാണ തോഴി, തിത്തിക്കുതേ പോലുള്ള ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്.

എന്നാൽ വർഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുകയാണ് വനിത. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം ഒരിക്കൽ പറഞ്ഞത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മിൽ പ്രശ്നത്തിന് വഴി വെച്ചത്.

ദളപതി വിജയ്‌ക്കൊപ്പം ചന്ദ്രലേഖ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബി​ഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിൽ മത്സരിച്ച ശേഷമാണ് വനിത വിജയകുമാർ കൂടുതൽ ശ്രദ്ധനേടുന്നത്. അതിനു ശേഷമാണ് നടിയുടെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ നിറയാൻ തുടങ്ങിയത്.

vanitha vijayakumar

അതേസമയം വിവാഹമോചനങ്ങളാണ് നടിയുടെ ജീവിതത്തെ സാരമായി ബാധിച്ചത്. മൂന്ന് വിവാഹങ്ങൾ ചെയ്തത് മൂന്നും വിവാഹമോചനത്തിലാണ് കലാശിച്ചത്. നടൻ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭർത്താവ്. 2000ൽ വിവാഹം കഴിച്ച ഇരുവരും 2007ൽ വേർപിരിഞ്ഞു. അതേ വർഷം തന്നെ ആനന്ദിനെ നടി വിവാഹം കഴിച്ചു. എന്നാൽ 2012ൽ ഈ ബന്ധവും വേർപിരിഞ്ഞു. ആദ്യ ഭർത്താവിൽ നിന്ന് ഒരു മകനും മകളും രണ്ടാം ഭർത്താവിൽ നിന്ന് ഒരു മകളുമാണ് വനിതയ്ക്കുള്ളത്.

രണ്ടു വിവാഹമോചനങ്ങൾക്കും ശേഷം തന്റെ മൂന്ന് മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് വനിത ആഗ്രഹിച്ചത്. എന്നാൽ മകൻ വിജയ ഹരിക്ക് പിതാവിനൊപ്പം താമസിക്കാനാണ് കോടതി അനുമതി നൽകിയത്. അതോടെ വിജയ ഹരി അമ്മയിൽ നിന്ന് അകന്ന് അച്ഛനൊപ്പമാണ് വളർന്നത്. ആദ്യ ഭർത്താവിൽ ജനിച്ച ജോവിക്ക എന്ന മകൾ മാത്രമാണ് ഇപ്പോൾ വനിതയ്‌ക്കൊപ്പമുള്ളത്. രണ്ടാം ഭർത്താവിൽ നിന്ന് ജനിച്ച മകൾ ജയനിത പിതാവിനൊപ്പമാണ് താമസം. എന്നാൽ ഇടയ്ക്കിടെ വനിതയെ സന്ദർശിക്കാറുണ്ടെന്നാണ് വിവരം.

2020ൽ ബിസിനസ്കാരനും ഫിലിം മേക്കറുമായ പീറ്റർ പോളിനെ വനിതാ വിവാഹം കഴിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും വേണ്ടെന്ന് വച്ചു. ഇപ്പോൾ പൂർണമായും കരിയറിൽ ശ്രദ്ധിച്ച് മുന്നോട്ട് പോവുകയാണ് താരം. അതിനിടെ വനിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. താൻ ഒരിക്കലും പ്രണയത്തിന് എതിരല്ലെന്ന് പറഞ്ഞിരിക്കുകയാണ് വനിത. ഒപ്പം തന്റെ രണ്ട് അനുജത്തിമാരെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

vanitha vijayakumar

തന്നെയും അനിയത്തി പ്രീതയെയും അമ്മ മഞ്ജുള അടിച്ചാണ് വളർത്തിയത്. എന്നാൽ മൂന്നാമത്തെ സഹോദരിയായ ശ്രീദേവിയെ ഒരിക്കൽ പോലും അമ്മ അടിച്ചിട്ടില്ലെന്ന് വനിത പറയുന്നു. ചെറുപ്പം മുതലേ കടുത്ത ദേഷ്യക്കാരിയായിരുന്നു. ദേഷ്യം വന്നാൽ അവൾ മുറിയിൽ കയറി കതകടക്കും. കണ്ണിൽ കാണുന്നതെല്ലാം തകർക്കും. അങ്ങനെ ചെറുപ്പം മുതൽ ഓരോ നാടകങ്ങൾ കാണിച്ച് എല്ലാവരെയും പറ്റിക്കുമായിരുന്നുവെന്നുമാണ് വനിത പറഞ്ഞത്.

അതേസമയം താൻ ഇപ്പോൾ പ്രണയത്തിനും വിവാഹത്തിനും ഒക്കെ എതിരാണെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്ന് നടി വ്യക്തമാക്കി. താൻ ഇതുവരെ 12 പേർക്ക് പ്രണയവിവാഹം നടത്തി കൊടുത്തിട്ടുണ്ടെന്നും വനിത പറഞ്ഞു. തന്റെ മക്കളായ ഹരിയും ജോവിതയും ജയനിതയും എന്തായാലും സിനിമയിലേക്ക് വരുമെന്നും വനിത അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X