അവളൊരു ഫ്രോഡാണ്! എല്ലാം അവളുടെ നാടകം; എല്ലാവരെയും വിഡ്ഢികളാക്കി; സഹോദരി ശ്രീദേവിക്കെതിരെ വനിത

തമിഴ് ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി വനിത വിജയകുമാർ. തമിഴ് സിനിമയിലെ മുതിർന്ന നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ വനിത വിജയ്‌ അടക്കമുള്ള താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് ടെലിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായി എത്തിയും വനിത ശ്രദ്ധ നേടിയിട്ടുണ്ട്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയാൻ മടി കാണിക്കാത്ത വനിത, പലപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയാറുണ്ട്. നടിയുടെ വ്യക്തിജീവിതത്തിലെ സംഭവങ്ങളും പലപ്പോഴും ചർച്ചയായി മാറാറുണ്ട്. തന്റെ കുടുംബവുമായുള്ള വനിതയുടെ ബന്ധം എന്നും വിവാദ വിഷയമാണ്. അച്ഛൻ വിജയകുമാറുമായും സഹോദരിമാരുമായും അത്ര നല്ല ബന്ധത്തിലല്ല വനിത. കുടുംബവുമായി താരം ഇപ്പോൾ സംസാരിക്കാറു പോലുമില്ല.

Vanitha Vijayakumar

പലപ്പോഴായി പരസ്യമായി തന്നെ തന്റെ അച്ഛനെതിരെ വനിത രംഗത്തെത്തിയിട്ടുണ്ട്. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറഞ്ഞിട്ടുള്ളത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും കുടുംബവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴി വെച്ചത്. രണ്ടു സഹോദരിമാരും രണ്ടു അർധ സഹോദരിമാരും ഒരു അർധ സഹോദരനുമാണ് വനിതയ്ക്ക് ഉള്ളത്.

വിജയകുമാറിന്റെ രണ്ടാം ഭാര്യയായിരുന്നു വനിതയുടെ അമ്മ മഞ്ജുള. ആ ബന്ധത്തിൽ ജനിച്ചവരാണ് വനിത, ശ്രീദേവി, പ്രീത എന്നീ പെണ്മക്കൾ. പ്രീത ഉദയപുരം സുൽത്താൻ, ദുബായ്, സ്നേഹതിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ്. മറ്റൊരു സഹോദരിയായ ശ്രീദേവിയും പ്രിയമാണ തോഴി, തിത്തിക്കുതേ പോലുള്ള ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ അരുൺ വിജയ്, കവിത, അനിത എന്നിവരാണ് വിജയകുമാറിന്റെ ആദ്യ ബന്ധത്തിലുള്ള മക്കൾ.

സ്വന്തം രക്തബന്ധത്തിലുള്ള സഹോദരിമാരുമായി പോലും അകൽച്ചയിലാണ് വനിത. അച്ഛനൊപ്പം സഹോദരിമാർക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി വനിത രംഗത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സഹോദരിമാരെ കുറിച്ച് വനിത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'ചെറുപ്പം മുതലേ അമ്മ മഞ്ജുള എന്നെയും അനുജത്തി പ്രീതയെയും അടിച്ചാണ് വളർത്തിയത്. എന്നാൽ ഇളയ സഹോദരിയായ ശ്രീദേവിയെ അടിക്കാൻ അമ്മയ്ക്ക് പേടിയായിരുന്നു. അമ്മ ഒരിക്കൽ പോലും അവളെ തല്ലിയിട്ടില്ല. കാരണം ശ്രീദേവി കുട്ടിക്കാലത്ത് അവൾ വല്ലാതെ ദേഷ്യപ്പെടുമായിരുന്നു, ദേഷ്യം വന്നാൽ മുറിയിൽ കയറി വാതിലടയ്ക്കും. കണ്ണിൽ കാണുന്നതെല്ലാം വലിച്ചെറിഞ്ഞ് തകർക്കും. ഫ്രോഡാണ്, ചെറുപ്പം മുതലേ ശ്രീദേവി നാടകം കളിക്കുകയായിരുന്നു. എല്ലാവരെയും വിഡ്ഢികളാക്കി. ശ്രീദേവിയെ അക്കാര്യത്തിൽ തോൽപിക്കാൻ ആർക്കും കഴിയില്ല' എന്നാണ് വനിത പറഞ്ഞത്.

Vanitha Vijayakumar

അടുത്തിടെ ഒരു അഭിമുഖത്തിൽ മരണക്കിടക്കയിൽ കിടക്കവെ അമ്മ തന്നോട് തന്നോട് പറഞ്ഞത് വനിത പങ്കുവെച്ചിരുന്നു. സ്വത്തുക്കളിൽ തനിക്ക് ഒരു പങ്ക് ഉണ്ടെന്നും എന്നാൽ അച്ഛനും സഹോദരങ്ങളും അത് താരത്തെ പറ്റിക്കുമെന്നും അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ വാങ്ങിച്ചോളൂ എന്നും അമ്മ പറഞ്ഞിരുന്നു എന്നാണ് വനിത പറഞ്ഞത്. മുൻപ് ഒരു അഭിമുഖത്തിൽ അമ്മയുടെ മരണശേഷമാണ് താൻ വീട്ടിൽ നിന്നും പുറത്തായതെന്നും വനിത പറഞ്ഞിട്ടുണ്ട്.

അതേസമയം കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന വനിത, രണ്ടു പെണ്മക്കൾക്കൊപ്പം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. നേരത്തെ മൂന്ന് വിവാഹം കഴിച്ചിരുന്നെങ്കിലും മൂന്നും വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. ഈ ബന്ധങ്ങളിൽ നിന്ന് ആകെ മൂന്ന് മകളാണ് വനിതയ്ക്ക് ഉള്ളത്. എന്നാൽ ആദ്യ ബന്ധത്തിൽ ജനിച്ച മകൻ ആദ്യ ഭർത്താവിനൊപ്പമാണ് താമസം.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X