ഞാന്‍ ഇഷ്ടം പറഞ്ഞു, അവന്റെ മറുപടി നോ! പ്രണയങ്ങള്‍ ഒരുപാട്, തകരാനുള്ള കാരണം പറഞ്ഞ് അതിഥി
അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയാണ് നടിയാണ് അതിഥി ബാലന്‍. തമിഴില്‍ മാത്രമല്ല മലയാളത്തിലും അതിഥി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസിലൂടെയാണ് അതിഥി മലയാളത്തിലെത്തുന്നത്. പിന്നീട് നിവിന്‍ പോളി ചിത്രം പടവെട്ടിലും അതിഥി ബാലനെത്തി. ഇപ്പോഴിതാ ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിലും കയ്യടി നേടാന്‍ ഒരുങ്ങുകയാണ് അതിഥി.
ഇതിനിടെ തന്റെ സ്‌കൂള്‍ കാല പ്രണയത്തെക്കുറിച്ചുള്ള അതിഥിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ നിരവധി പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അതൊക്കെ പരാജയപ്പെടാനുള്ള കാരണവും അതിഥി പങ്കുവെക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ചും പ്രണയങ്ങള്‍ തകരുന്നത് എന്തുകൊണ്ടെന്നും അതിഥി സംസാരിക്കുന്നുണ്ട്.

''എന്റെ സ്‌കൂളില്‍ പഠിക്കുന്ന പയ്യനെ ഡേറ്റ് ചെയ്യില്ലെന്നായിരുന്നു. പക്ഷെ പുറത്തുള്ളവരെയാകാം എന്റെ നിയമം. ഞാന്‍ സ്‌കൂള്‍ മാറിയപ്പോള്‍ മുമ്പത്തെ സ്‌കൂളില്‍ പഠിച്ച പയ്യനെ ഞാന്‍ പ്രൊപ്പോസ് ചെയ്തു. പക്ഷെ അവന്‍ നോ പറഞ്ഞു. അങ്ങനെ ഹൃദയം തകര്‍ന്ന് ഇരിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് അവന്‍ ഇങ്ങോട്ട് വന്നു. അങ്ങനെ ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു. ഞാന്‍ എന്റെ സ്‌കൂള്‍ കഴിഞ്ഞ് പഴയ സ്‌കൂളിന്റെ അടുത്ത കടയില്‍ ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിക്കാനെന്ന് പറഞ്ഞ് ദിവസവും പോകുമായിരുന്നു. അവനെ സൈറ്റ് അടിക്കാനായിരുന്നു പോയിരുന്നത്. പക്ഷെ ആ പ്രണയം രണ്ട് മാസമേ നീണ്ടു നിന്നുള്ളൂ. അതോടെ കഴിഞ്ഞു'' അതിഥി പറയുന്നു.
''ഞാന്‍ ഒരുപാട് റിലേഷന്‍ഷിപ്പുകളിലായിരുന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നുണ പറയാന്‍ പറ്റില്ല. വീട്ടുകാര്‍ക്കൊക്കെ എല്ലാം അറിയാം. അത് പറയുന്നതില്‍ നാണക്കേടൊന്നുമില്ല. പ്രണയങ്ങള്‍ തകരാന്‍ കാരണം അമിത പ്രതീക്ഷയാണ്. അത് രണ്ട് ഭാഗത്തുമുണ്ട്. ചില സമയത്ത് ഞാനായിരിക്കും, മറ്റ് ചിലപ്പോള്‍ അവരായിരിക്കും. തുടക്കത്തില്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും. പക്ഷെ കുറച്ച് കഴിയുമ്പോള്‍ ഇത് കൂടിപ്പോയോ എന്ന് കരുതി നമ്മള്‍ ഒന്ന് പിന്‍വലിയും. അപ്പോള്‍ മറുവശത്തുള്ളവര്‍ നീയെന്താണ് ഇപ്പോള്‍ അങ്ങനെ ചെയ്യാത്തത് എന്ന് ചോദിക്കും'' അതിഥി പറയുന്നു.

അങ്ങനെയുള്ള പ്രതീക്ഷകളാണ് പ്രശ്‌നം, വ്യക്തമായി പറഞ്ഞാല്‍, യഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളാണ് പ്രശ്‌നം. പ്രണയം എന്നാല്‍ പരസ്പരം മനസിലാക്കുക എന്നാണ്. അവര്‍ എങ്ങനെയാണോ അതിനെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം. മാറ്റാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ വരും. ഞാന്‍ നിനക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നുണ്ട്, അതിനാല്‍ നീയും എനിക്ക് വേണ്ടി അങ്ങനെ ചെയ്യണം എന്ന് കരുതിയാല്‍ വര്‍ക്കാകില്ല. അത് ഒരുനാള്‍ പൊട്ടിത്തെറിക്കുമെന്നും അതിഥി പറയുന്നു.
അതൊരു ടോക്‌സിക് റിലേഷന്‍ഷിപ്പാണ്. ഞാനും അത്തരം റിലേഷന്‍ഷിപ്പുകളില്‍ ഉണ്ടായിട്ടുണ്ട്. സാരമില്ല, സാരമില്ലെന്ന് പറഞ്ഞ് നമ്മള്‍ കുറേനാള്‍ പോകും. പക്ഷെ ഒരു ഘട്ടം കഴിയുമ്പോള്‍ പൊട്ടിത്തെറിക്കും. ഇത് രണ്ട് ഭാഗത്തുമുണ്ടായിട്ടുണ്ട്. ഞാനും പ്രായത്തന്റെ പക്വതയില്ലായ്മ കാരണം മണ്ടത്തരങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മളെ നമ്മളായി അംഗീകരിക്കുന്ന, തിരിച്ചും അതുപോലെ സാധിക്കുന്ന ഒരാളെ കണ്ടെത്തണം. അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരും. പക്ഷെ അത് ചെയ്യാന്‍ വേണ്ടി ചെയ്യുന്നത് ആകരുത്. സ്വയം മാറുകയാണെങ്കില്‍ കുഴപ്പമില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications