എന്നും അച്ഛന്റെ മകള്‍! വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ സഹോദരി

ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് ഇന്നത്തെ ദിവസം ആരാധകരെ വിളിച്ചുണര്‍ത്തിയത്. തമിഴ് സിനിമാലോകത്തെ സൂപ്പര്‍ താരം ധനുഷും ഐശ്വര്യ രജനീകാന്തും പിരിഞ്ഞുവെന്നതായിരുന്നു ആ വാര്‍ത്ത. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ധനുഷും 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് പിരിയാന്‍ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനുഷ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. നേരത്തെ പലപ്പോഴും ധനുഷും ഐശ്വര്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുത്തുവെന്നും ഇരുവരും പിരിയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അന്നെല്ലാം ആ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഇരുവരും രംഗത്ത് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ സോഷ്യല്‍ മീഡിയയിലെ ആക്ടിവിറ്റി ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. പഴയൊരു ചിത്രമാണ് താരം ഇപ്പോള്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. അച്ഛന്‍ രജനീകാന്തിനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്. തന്റെ മക്കളെ ചേര്‍ത്തു പിടിക്കുകയാണ് ചിത്രത്തില്‍ രജനീകാന്ത്. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല സൗന്ദര്യ. എന്നാല്‍ ജീവിതത്തിലെ പ്രയാസം പിടിച്ചൊരു ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് പ്രൊഫൈല്‍ പിക്ചര്‍ എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

18 വര്‍ഷം

18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും അവസാനം കുറിച്ചിരിക്കുന്നത്. 2004 നവംബറിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഐശ്വര്യ എന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളായിരിക്കുമെന്നും പിന്നീടാണ് തന്റെ ഭാര്യയാവുക എന്നായിരുന്നു ധനുഷ് പറഞ്ഞിരുന്നത്. അതേസമയം അഭിനയത്തിലേക്ക് കടക്കാതെ സംവിധാനത്തില്‍ കയ്യൊപ്പ് പതിപ്പിക്കുകയായിരുന്നു ഐശ്വര്യ. ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തിയ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായകയായി മാറുന്നത്. ഗായികയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

വഴികള്‍ പിരിയുന്നു

ഇന്നലെ അര്‍ധ രാത്രിയോടെയാണ് ധനുഷും ഐശ്വര്യയും ഒരേ പോസ്റ്റ് പങ്കുവച്ചു കൊണ്ട് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്നായിരുന്നു ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.

 പിരിയാനുള്ള കാരണം

ട്വിറ്ററിലായിരുന്നു ധനുഷ് കുറിപ്പ് പങ്കുവച്ചത്. അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഐശ്വര്യ വാര്‍ത്ത പങ്കുവച്ചത്. എന്നാല്‍ എന്താണ് ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണമെന്നത് വ്യക്തമായിട്ടില്ല. യത്രയും ലിംഗയുമാണ് ഐശ്വര്യയുടേയും ധനുഷിന്റേയും മക്കള്‍. സാറ അലി ഖാനും അക്ഷയ് കുമാറിനുമൊപ്പം അഭിനയിച്ച അത്‌രംഗി രേയാണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. കര്‍ണന്‍ ആണ് ധനുഷിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് ധനുഷ്. നിരവധി സിനിമകളാണ് ധനുഷിന്റേതായി അണിയറയിലൊരുങ്ങുന്നത്. പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍ ധനുഷിനെ നായകനാക്കി സിനിമ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X